Jai Bhim [2021] Drama / Investigation/Court Room Thriller വീഡിയോ റിവ്യൂ : ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും  പേരിൽ ഒരു ജനവിഭാഗത്തിനു...


Jai Bhim

 Jai Bhim [2021]

Drama / Investigation/Court Room Thriller

വീഡിയോ റിവ്യൂ :




ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും  പേരിൽ ഒരു ജനവിഭാഗത്തിനു അനുഭവിക്കേണ്ടി വന്ന യാതനകളുടെയും അവർക്ക് നീതി നേടിക്കൊടുക്കാൻ വേണ്ടി ജന്മമെടുത്ത ഒരു വക്കീലിന്റെയും കഥയാണിത്....



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/aE0r0tfaNVs



ആദിവാസി സമൂഹമായ ഇരുളർ വിഭാഗത്തിൽപെട്ട രാജാകണ്ണ് എന്ന യുവാവിനെ ഒരു മോഷണക്കുറ്റം ആരോപിച്ചു പോലീസ് അറസ്റ്റ് ചെയ്യുന്നു. ജയിലിൽ അവന് കൊടിയ മർദ്ദനങ്ങൾ ആയിരുന്നു ഏറ്റു വാങ്ങേണ്ടി വന്നത്....



ഒന്ന് രണ്ട് ദിവസങ്ങൾക്കു ശേഷം അവന്റെ ഗർഭിണിയായ ഭാര്യ സെങ്കിനിയെ തേടിയെത്തിയ പോലീസ് രാജാകണ്ണ് ജയിൽ ചാടിയതായി അറിയിക്കുന്നു, എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും അവനെക്കുറിച്ച് ഒരറിവും ലഭിക്കാതെ വന്നപ്പോൾ സെങ്കിനി അവനെ തിരക്കി ഇറങ്ങുന്നു.


ആദിവാസി സമൂഹത്തിൽ പെട്ട,വോട്ടവകാശം ഇല്ലാത്ത,  ദരിദ്രരായ ഇവളെ സഹായിക്കാൻ ആരും തയ്യാറായിരുന്നില്ല.



ഒടുവിൽ അവൾ വക്കീലായ ചന്ദ്രുവിനെ കണ്ടു മുട്ടുന്നു.....



ശേഷം നിങ്ങൾ കണ്ടറിയുക.



ഒരിറ്റ് കണ്ണീർ പൊഴിക്കാതെ മനസാക്ഷിയുള്ള ഒരാൾക്കും ഈ ചിത്രം കണ്ടു തീർക്കാൻ സാധിക്കില്ല.




ഡ്രാമ രീതിയിൽ കഥപറഞ്ഞു തുടങ്ങുന്ന ഈ ചിത്രം ഒരു കോർട്ട് റൂം ത്രില്ലെർ ആയി വഴിമാറുകയും രണ്ടാം പകുതിയിൽ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ മൂഡ് പ്രേക്ഷകർക്ക് സമ്മാനിക്കുകയും ചെയ്യുന്നു...



മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ ബേബി ചേട്ടന്റെ മോൾ സോണിയയുടെ വേഷത്തിൽ എത്തിയ ലിജിമോൾ ഈ ചിത്രത്തിൽ അഭിനയം കൊണ്ട് നമ്മെ അമ്പരിപ്പിച്ചിരിക്കുന്നു എന്ന് തന്നെ പറയാം.



ഉറപ്പായും കണ്ടിരിക്കേണ്ട സിനിമകളുടെ കൂട്ടത്തിൽ പെടുത്താവുന്ന ഒരു മനോഹരമായ ചിത്രമാണിത്....



Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.