Department Q Series 5th Movie The Marco Effect [2021] Danish Investigation Thriller വീഡിയോ റിവ്യൂ : ടെലിഗ്രാം ലിങ്ക് : https://t.me/peruva/...

Home » , , » The Marco effect

The Marco effect

 Department Q Series 5th Movie

The Marco Effect [2021]

Danish Investigation Thriller


വീഡിയോ റിവ്യൂ :



ടെലിഗ്രാം ലിങ്ക് :https://t.me/peruva/1679

ലിങ്ക് 2 : https://t.me/favaioS/17034


ലോകസിനിമകളിലെ ഏറ്റവും മികച്ച ഇൻവെസ്റ്റിഗേഷൻ സിനിമാ സീരീസുകളുടെ മുൻ നിരയിൽ തന്നെ സ്ഥാനം പിടിച്ചിട്ടുള്ള ഡിപ്പാർട്ട്മെന്റ് ക്യു സീരീസിലെ ഏറ്റവും പുതിയ ചിത്രമാണിത്.



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/zYjhKaRmunQ



തെളിയാതെ കിടക്കുന്ന കേസുകളുടെ ഫയലുകൾ സൂക്ഷിക്കുന്ന സെക്ഷനിലെ പോലീസ് ഉദ്യോഗസ്ഥരായ കാൾ, ആസാദ് എന്നിവർ ഓഫിസ് സ്റ്റാഫ്‌ ആലീസുമായി ചേർന്ന് നടത്തുന്ന കേസ് അന്വോഷണങ്ങളാണ് നമ്മൾ മുൻ സിനിമകളിൽ കണ്ടത്.



സ്ലോ പെയ്സിൽ കഥ പറഞ്ഞു പോവുന്ന എല്ലാ ചിത്രങ്ങളും കഥയിലെ നിഗൂഢതകൾ കൊണ്ടും, അന്വോഷണ ഉദ്യോഗസ്ഥരുടെ പെരുമാറ്റ രീതികൾ കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചവയാണ്.



ഈ സീരീസിലെ ഒരു ചിത്രം കണ്ടു കഴിഞ്ഞാൽ മറ്റു ചിത്രങ്ങൾ നമ്മൾ ഉറപ്പായും തേടി പിടിച്ചു കണ്ടിരിക്കും. ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമാ പ്രേമികളെ ഇതിലേക്ക് ആകർഷിക്കുന്ന ഒരുപാട് സവിശേഷതകൾ നമുക്ക് ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കും.



ലോകമെമ്പാടും ഒരുപാട് ആരാധകർ ഡിപ്പാർട്ട്മെന്റ് ക്യു സീരീസിലെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നുണ്ട്.




പുതിയ ചിത്രമായ The Marco Effect എന്ന ചിത്രവും കഥാഗതി കൊണ്ട് പ്രേക്ഷകരെ രസിപ്പിക്കുന്ന ഒന്ന് തന്നെയാണ്.


പക്ഷെ ഇത്രയും നാളുകൾ ഈ ചിത്രങ്ങൾക്കായി കാത്തിരുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഒന്ന് ഈ ചിത്രത്തിലുണ്ട്   സിനിമ അത്യാവശ്യം നല്ലതായിട്ടും ഈ സീരീസിലെ മറ്റു സിനിമകളെ അപേക്ഷിച്ചു ഇതിന്റെ റേറ്റിങ് കുറയാൻ കാരണമായത് അതാണ്‌.



അത് മറ്റൊന്നുമല്ല ഇത്രയും നാൾ പ്രധാനപെട്ട വേഷമായ കാളിന്റെയും ആസാദിന്റെയും വേഷത്തിൽ തകർത്തഭിനയിച്ച നിക്കോളാജ് ലീ കാസിനും , ഫരീസ് ഫരീസിനും പകരം മറ്റു രണ്ടു അഭിനേതാക്കൾ ആണ് ആ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഒരുപാട് ആരാധകർക്ക്  അത് ഉൾക്കൊള്ളാൻ സാധിച്ചില്ല എന്നതിന്റെ തെളിവാണ് കഥയും സിനിമയും നല്ലതായിട്ടും ചിത്രത്തിന്റെ റേറ്റിങ് കുറവായിപ്പോകാൻ കാരണം.



ഇത് മാറ്റി നിർത്തിയാൽ നല്ലൊരു മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ഈ ചിത്രം എന്ന് പറയാം.



ഡെന്മാർക്ക് അതിർത്തി പ്രദേശത്ത് ഒരു ട്രെയിൻ യാത്രക്കിടെ വേണ്ടത്ര രേഖകൾ ഇല്ലാത്തതിനാൽ ഒരു പതിമൂന്നു വയസുള്ള പയ്യനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. തുടർ പരിശോധനയിൽ അവന്റെ കയ്യിൽ നിന്നും പോലീസിന് ഒരു പാസ്പോർട്ട്‌ ലഭിക്കുന്നു, എന്നാൽ അത് നാല് വർഷം മുൻപ് ഒരു ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷനായ വില്യം സ്റ്റാർക്ക് എന്ന വ്യക്തിയുടേതായിരുന്നു.


തെളിവുകൾ ഒന്നും ലഭിക്കാത്തതിനാൽ ക്ലോസ് ചെയ്തിരുന്ന ആ കേസിന്റെ അന്വോഷണം കാളും ആസാദും ചേർന്ന് ഏറ്റെടുക്കുന്നു, അന്വോഷണം മുൻപോട്ട് നീങ്ങവേ ഒരുപാട് ദുരുഹതകൾ സ്റ്റാർക്കിനെ ചുറ്റിപ്പറ്റി ഉണ്ടെന്നു ഇവർക്ക് മനസിലാവുന്നു.


ഈ കേസുമായി ബന്ധപ്പെട്ട പലരും കൊല്ലപ്പെടുന്നു......



ശേഷം നിങ്ങൾ കണ്ടറിയുക......


സ്ലോ പെയ്സ് ത്രില്ലെർ സിനിമാ പ്രേമികൾക്ക് ആസ്വദിക്കാനുള്ള വകയെല്ലാം ഈ ചിത്രത്തിലുണ്ട്.


മുൻ അന്വോഷണ ഉദ്യോഗസ്ഥരുടെ ഓർമ്മകൾ ഇനിയും മറക്കാൻ പറ്റാത്ത ആളുകൾക്ക് സിനിമ ഒരുപക്ഷെ നിരാശ സമ്മാനിച്ചേക്കാം.




Danish

English Sub Only

Blog: peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.