Rashmi Rocket [2021] Sports Drama / Court Room Thriller വീഡിയോ റിവ്യൂ : ഓൺലൈനിൽ കാണാൻ zee5 ലിങ്ക് :https://t.me/peruva/1663 അടുത്തിടെ ഹിന്ദ...

Home » , , » Rashmi Rocket

Rashmi Rocket

 Rashmi Rocket [2021]

Sports Drama / Court Room Thriller


വീഡിയോ റിവ്യൂ :



ഓൺലൈനിൽ കാണാൻ zee5

ലിങ്ക് :https://t.me/peruva/1663

അടുത്തിടെ ഹിന്ദിയിൽ നിന്നും പുറത്തിറങ്ങിയ മികച്ചൊരു  ചിത്രമാണിത്. സാധാരണ സ്‌പോർട്സ് മൂവികളെ അപേക്ഷിച്ചു രണ്ടാം പകുതിയിലെ കോടതി രംഗങ്ങൾ സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ചിരിക്കുന്നു.


പ്രധാന വേഷത്തിൽ എത്തിയ Taapsee Pannu, വക്കീൽ വേഷത്തിൽ എത്തിയ Abhishek Banarjee ഇവരുടെ പ്രകടനം വളരെ മികച്ചു നിന്നു.


ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/Avkyd5ze9co


സാമൂഹിക പ്രസക്തി ഉള്ള ഒരു വിഷയത്തിന്റെ മനോഹരമായ അവതരണം ഈ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും.


ഇന്ത്യൻ സ്പോർട്സ് രംഗത്ത് നടന്ന ചില സംഭവങ്ങളുമായി ചിത്രത്തിന് ബന്ധമുണ്ട്.


ഗുജറാത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും ഉയർന്നു വന്ന ഒരു സ്പോർട്സ് താരമായിരുന്നു രശ്മി, അവളുടെ ഓട്ടം കണ്ട് ആളുകൾ അവളെ റോക്കറ്റ് എന്നായിരുന്നു വിളിച്ചിരുന്നത്.



ഇന്ത്യക്കായി മെഡലുകൾ വാരിക്കൂട്ടിയ അവളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ ഒരു സംഭവം നടക്കുന്നു, മാധ്യമങ്ങൾ കള്ളി എന്നും വഞ്ചകി എന്നും അവളേക്കുറിച്ചെഴുതി, എല്ലാം ഉപേക്ഷിച്ചു തലയും കുനിച്ചു അവൾ തന്റെ വീടിനുള്ളിലേക്കൊതുങ്ങി......  ഇതിനെല്ലാം കാരണക്കാരായവർ അവളുടെ പരാജയം ആഘോഷിക്കുകയായിരുന്നു.......



എന്തായിരുന്നു അവളുടെ ജീവിതത്തിൽ സംഭവിച്ചത്?? ആരായിരുന്നു ഇതിനെല്ലാം പിന്നിൽ?? ഇതിൽ നിന്നും ഒരു തിരിച്ചു വരവ് അവൾക്കുണ്ടാകുമോ??


എല്ലാം ചിത്രം കണ്ടുതന്നെ അറിയുക...



ഒരു തരി ബോറടിപ്പിക്കാത്ത മികച്ചൊരു സ്പോർട്സ് /കോർട്ട് റൂം ത്രില്ലെർ ചിത്രമാണിത്.



Hindi

IMDb 8

English Sub Only

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.