Joy Ride [2001] Mystery Horror Thriller വീഡിയോ റിവ്യൂ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാ...

Home » , » Joy Ride

Joy Ride

 Joy Ride [2001]

Mystery Horror Thriller


വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക 


ലിങ്ക് 1:https://t.me/peruva/1655

ലിങ്ക് 2:https://t.me/favaioS/17003


തമാശക്ക് ആരെയെങ്കിലുമൊക്കെ പറ്റിക്കുന്ന സ്വഭാവം ഉള്ളവർ ആണോ നിങ്ങൾ??  എങ്കിൽ ഈ പടം ഒന്ന് കണ്ട് നോക്കുക, പിന്നീട് ആ പണിക്ക് ഇറങ്ങും മുൻപ് രണ്ട് വട്ടം നിങ്ങൾ ആലോചിക്കും എന്നുറപ്പാണ്.....


ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/jnF-etvlbr4


ബാല്യകാലസുഹൃത്തായിരുന്ന വെന എന്ന പെൺകുട്ടിയെ ചുമ്മാ ഒന്ന് ഫോൺ വിളിച്ചപ്പോൾ ആണ് ലൂയിസ് അറിയുന്നത് അവൾ ബോയ് ഫ്രണ്ടുമായി പിരിഞ്ഞു നിൽക്കുകയാണെന്ന്.

(മോനേ മനസ്സിൽ ലഡ്ഡു പൊട്ടി....)അവളോട്‌ പണ്ട് മുതലേ ഒരു ചെറിയ താല്പര്യം ഒക്കെ ഉണ്ടായിരുന്ന ലൂയിസ് ഉള്ളിൽ വന്ന സന്തോഷം അടക്കിപ്പിടിച്ചുകൊണ്ട് ബാക്കി വിശേഷങ്ങൾ ഒക്കെ തിരക്കിയപ്പോൾ ആണ് അവൾക്ക് എവിടെയാ പോവാൻ ഒരു കാറിന്റെ ആവശ്യം ഉണ്ടെന്നു  മനസിലായത്.അവൾക്ക് വേണ്ടി കാർ അല്ല ട്രെയിൻ വേണേലും കൊണ്ട് കൊടുക്കാൻ അവൻ തയ്യാറായിരുന്നു. അങ്ങനെ ഒരു പഴയ കാറും സംഘടിപ്പിച്ച് അവളുടെ അരുകിലേക്ക് പുറപ്പെടാൻ തുടങ്ങിയപ്പോളാണ് അവനെത്തേടി ഒരു വാർത്ത എത്തിയത്, അവന്റെ ചേട്ടനെ മദ്യപിച്ചു ബഹളം ഉണ്ടാക്കിയതിനു പോലീസ് അറസ്റ്റ് ചെയ്തത്രേ.....ചേട്ടന് വീട്ടുകാർ ഇട്ട പേര് ഫുള്ളർ എന്നായിരുന്നു, അപ്പോൾ പിന്നെ എന്നും ഫുൾ അടിക്കുന്നതിനു അവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, എന്തായാലും ചേട്ടനെ മനസ്സിൽ ഒന്ന് നന്നായി പ്രാകിയിട്ട് ലൂയിസ് അവനെ ജാമ്യത്തിലിറക്കാനായി പോലീസ് സ്റ്റേഷനിലേക്ക് പോവുന്നു.....ചേട്ടനെ ജാമ്യത്തിൽ ഇറക്കിയിട്ട് എത്രയും വേഗം വെന യുടെ അരുകിൽ എത്താൻ അവന്റെ ഹൃദയം തുടിക്കുന്നുണ്ടായിരുന്നു.
ജാമ്യവും എടുത്ത് പുറത്തു ഇറങ്ങിയപ്പോൾ ആണ് വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് വെയ്ക്കുകയാണ് താൻ ചെയ്തത് എന്ന് ലൂയിസിന് തോന്നിയത്. കാരണം ചേട്ടനും അവന്റെ കൂടെ വരണമത്രേ....
സ്വർഗത്തിലെ കട്ടുറുമ്പിനെ ചവിട്ടി മെതിച്ചു കൊല്ലാൻ അവനു തോന്നിയെങ്കിലും ചേട്ടനായി പോയത് കൊണ്ട് തൽക്കാലത്തേക്ക് ക്ഷമിച്ചു മനസ്സില്ലാമനസോടെ അവൻ ചേട്ടനുമായി വെനെയെ കാണാൻ പുറപ്പെടുന്നു.
പോവുന്ന വഴി പഴയ സാധനങ്ങൾ ഒക്കെ വിൽക്കുന്ന ഒരു കടയിൽ നിന്നും അവർ വണ്ടിയിൽ ഒരു വയർലെസ്സ് റേഡിയോ സെറ്റ് പിടിപ്പിക്കുന്നു, ഇതേപോലെത്തെ തന്നെ റേഡിയോ സെറ്റ് ഉപയോഗിക്കുന്ന മറ്റു വാഹനങ്ങൾ ചെറിയ ദൂരപരിധിയിൽ പോവുന്നുണ്ട് എങ്കിൽ അവരുമായി ഇതിലൂടെ സംസാരിക്കാനും സാധിക്കുമായിരുന്നു....ഇടയ്ക്കിടെ ഇവർ ഇതിലൂടെ ഹലോ ഒക്കെ വെച്ച് അപ്പുറത്ത് ആരെങ്കിലും വരുന്നുണ്ടോ എന്ന് ചെക് ചെയ്യുന്നുണ്ടായിരുന്നു. കുറച്ചു സമയത്തെ പരിശ്രമത്തിന്റെ ഫലമായി അവർക്ക് അങ്ങേ തലക്കൽ മറ്റേതോ വാഹനത്തിൽ യാത്ര ചെയ്യുന്ന ഒരാളെ സംസാരിക്കാൻ കിട്ടുന്നു..അയാളെ ഒന്ന് പറ്റിക്കാൻ തീരുമാനിച്ച ഇവർ സ്ത്രീ ശബ്ദത്തിൽ അയാളോട് സംസാരിക്കുന്നു..തമ്മിൽ കാണാൻ ആഗ്രഹമുണ്ടെന്നും അന്ന് അവർ തങ്ങാൻ ഉദ്ദേശിച്ച ഹോട്ടലിലെ ഒരു റൂമിൽ എത്തണമെന്നും ഇവർ അയാളോട് സ്ത്രീ ശബ്ദത്തിൽ പറയുന്നു....ഇയാളോട് പറഞ്ഞ റൂമിന്റെ ഓപ്പോസിറ്റ് റൂം എടുത്ത ഇവർ രാത്രി ആ *മണ്ടൻ* അവിടെ വരുന്നതും പ്രതീക്ഷിച്ചു കാത്തിരിക്കുന്നു......

എന്നാൽ ഈ തമാശക്ക് അവർ കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു എന്ന് അവർ അറിയാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.......അതെല്ലാം നിങ്ങൾ ചിത്രം കണ്ട് തന്നെ അറിയുക....സൈക്കോ ത്രില്ലെർ സിനിമാ പ്രേമികൾക്ക് ഒരു ഒന്നൊന്നര വിരുന്ന് തന്നെയാണ് ഈ ചിത്രം...English

IMDb 6.6

English Sub Only

Blog: peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.