Escape from Mogadishu[2021] Korean Drama Action/Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ...

Home » , , , » Escape from Mogadishu

Escape from Mogadishu

 Escape from Mogadishu[2021]

Korean Drama Action/Thriller



വീഡിയോ റിവ്യൂ :



ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1640

ലിങ്ക് 2:https://t.me/favaioS/16991


2021 ൽ കൊറിയയിൽഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിൽ ഒന്നാണിത്. പരസ്പരം കടുത്ത ശത്രുതയിൽ ആയിരുന്ന നോർത്ത് കൊറിയയിലെയും സൗത്ത് കൊറിയയിലെയും എംബസി ജീവനക്കാർ സൊമാലിയൻ തലസ്ഥാനമായ മൊഗാഡിഷുവിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധത്തിന്റെ ഇടയിൽ അകപ്പെട്ടതിന്റെയും അവിടെ നിന്നും രക്ഷപെടാൻ ശ്രമിച്ചതിന്റെയും ത്രില്ലടിപ്പിക്കുന്ന കഥയാണിത്....


ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/rHEG6Pis7Yc



ഐക്യരാഷ്ട്ര സംഘടനയിൽ അംഗത്വം നേടുവാനായി സോമാലിയൻ പ്രസിഡന്റിന്റെ പിന്തുണ ഏതുവിധേനെയും നേടാനുള്ള പരിശ്രമത്തിലായിരുന്നു ഇരു കൊറിയൻ എംബസി ഉദ്യോഗസ്ഥരും.



ഏതു വിധേനെയും പിന്തുണ നേടിയെടുക്കാനും ശത്രു രാജ്യത്തിനു  കിട്ടാതെ ഇരിക്കാനും അവർ പല തന്ത്രങ്ങളും രഹസ്യമായി പയറ്റുന്നുണ്ടായിരുന്നു...



അങ്ങനെ ഇരിക്കെ സോമാലിയയിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നു.



ഇത്രയും നാൾ പ്രസിഡന്റ്‌നെ അനുകൂലിച്ച എല്ലാവരെയും വിമത സൈന്യം തെരുവിൽ തോക്കിനിരയാക്കുന്നു,  ജീവനും കയ്യിലെത്തി രെക്ഷപെടാൻ നെട്ടോട്ടമോടിയ ഇരു കൊറിയൻ എംബസി ജീവനക്കാരും ഒരു പ്രിത്യേക സാഹചര്യത്തിൽ ഒരുമിച്ചു ഒരിടത്തു വന്നു ചേരുന്നു....




പരസ്പരം കടിച്ചു കീറാൻ വെമ്പൽ പൂണ്ടു നിന്നിരുന്ന ഈ രണ്ടു ശത്രു രാജ്യങ്ങളിലെ ജീവനക്കാരും ഈ രാജ്യത്തു നിന്നും രക്ഷപെടാൻ ഒരുമിച്ചു നിന്നേ തീരു എന്ന് മനസിലാക്കുന്നു, പക്ഷെ തൽക്കാലത്തേക്ക് ഒരുമിച്ചു എങ്കിലും ഇവരിൽ പലരുടെയും മനസ്സിൽ മറ്റു ചില ഉദ്ദേശങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത് എന്ന് ഏവരും അറിയാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.....



പരസ്പരം പകയും ചതിയും മനസിലുള്ള ഇവർക്ക് അവിടെ നിന്നും രക്ഷപെടാൻ സാധിക്കുമോ എന്ന് ചിത്രം കണ്ടറിയുക.....



Argo എന്ന ചിത്രവുമായി സാമ്യം ഉണ്ടെങ്കിലും മികച്ച സിനിമാ അനുഭവമാണ് ഈ ചിത്രവും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.



മികച്ച ക്യാമറാ വർക്കും, മനോഹരമായ ലൊക്കേഷനും,മികച്ച ത്രില്ലിംഗ് നിമിഷങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ഈ ചിത്രം ഒരു സീറ്റ് എഡ്ജ് ത്രില്ലെർ എന്ന് തന്നെ വിശേഷിപ്പിക്കാം.....



Korean

IMDb 7.4

Malayalam Sub :തൗഫീക്ക് എ.

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.