Adhe Kangal [2017] Romantic Crime Thriller വീഡിയോ റിവ്യൂ: ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്ര...

Home » , » Adhe Kangal

Adhe Kangal

 Adhe Kangal [2017]

Romantic Crime Thriller


വീഡിയോ റിവ്യൂ:











ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1602

ലിങ്ക് 2: https://t.me/favaioS/16938:

തമിഴിൽ നിന്നും പുറത്തിറങ്ങിയ മികച്ചൊരു റൊമാൻറ്റിക് ക്രൈം ത്രില്ലെർ ചിത്രമാണിത് . കണ്ണ് കാണുവാൻ പാടില്ലാത്ത ഒരു യുവ ബിസിനസ്സുകാരന്റെ ജീവിതത്തിലേക്ക് രണ്ടു പെൺകുട്ടികൾ കടന്നു വരുന്നതും ഇതിനെത്തുടർന്ന് അവന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നു ചേരുന്ന  ചില സംഭവവികാസങ്ങളുമാണ് ഈ ചിത്രം നമ്മോടു പറയുന്നത് . റൊമാന്റിക് മൂഡിൽ കഥപറഞ്ഞു പോവുന്ന ഈ ചിത്രം ഇടയ്ക്ക് സംഭവിക്കുന്ന ഒരു ട്വിസ്റ്റോടെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ മൂഡിലേക്ക് ഗതി മാറുന്നു. ഒട്ടും ബോറടിക്കാത്ത ഒരു സിനിമാ അനുഭവമാണ് ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് .


ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ:https://youtu.be/1xbmWN6xooo



ചെറുപ്പത്തിൽ കാഴ്ചശക്തി നഷ്ടമായെങ്കിലും തന്റെ ഇച്ഛാശക്തികൊണ്ട് അതിനെ എല്ലാം മറികടന്ന വരുൺ മുരളി ഇന്ന് നഗരത്തിൽ ഒരു റെസ്റ്റോറന്റ് നടത്തുകയാണ് . അവന്റെ വിജയത്തിന്റെ കഥകൾ അറിഞ്ഞു അവനെ ഇന്റർവ്യൂ ചെയ്യാൻ എത്തിയ സാധന എന്ന പെൺകുട്ടിക്ക് അവനോട് പ്രണയം തോന്നുന്നു . എന്നാൽ റെസ്റ്റോറന്റിൽ ഇടയ്ക്കിടെ സന്ദർശനം നടത്തിയിരുന്ന ദീപ എന്ന ഒരു പെൺകുട്ടിയും വരുണും തമ്മിൽ പ്രണയത്തിലാവുന്നു . അവിടെ അടുത്തുള്ള ഒരു കടയിൽ സെയിൽസ് ഗേൾ ആയി ജോലി നോക്കിയിരുന്ന ദീപ സാമ്പത്തികമായി അത്ര നല്ല നിലയിൽ ആയിരുന്നില്ല കഴിഞ്ഞിരുന്നത് . അവളുടെ അച്ഛൻ ഒരുപാട് ആളുകളുടെ കയ്യിൽ നിന്നും കടം വാങ്ങിയിട്ടുണ്ടെന്നും ആ ആളുകൾ ദീപയെ ശല്യം ചെയ്യാൻ തുടങ്ങിയതും അറിഞ്ഞ വരുൺ അവളെ സഹായിക്കാൻ തയ്യാറാവുന്നു . 



ദീപയ്ക്ക് കാശ് കൊടുക്കാമെന്നു വരുൺ പറഞ്ഞ അന്ന് അവനൊരു അപകടം സംഭവിക്കുന്നു . അപകടത്തിൽ സാരമായ പരുക്കേറ്റ അവനു കുറച്ചു ദിവസങ്ങൾ കഴിഞ്ഞായിരുന്നു ബോധം തിരികെ കിട്ടിയത് .പറഞ്ഞ ദിവസം  കാശ്  ലഭിക്കാത്തതിനാൽ   കടക്കാരുടെ ശല്യം സഹിക്കാനാവാതെ ദീപ നാട് വിട്ടിരുന്നു .  തനിക്ക് അപകടം പറ്റിയത് അറിയാത്ത ദീപ , താൻ ഒരു ചതിയനാണെന്നു വിചാരിച്ചു കാണുമെന്നു തോന്നിയ അവൻ ദീപയെ കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിക്കുന്നു ...



ട്വിസ്റ്റും സസ്‌പെൻസും നിറഞ്ഞ അവന്റെ അന്വോഷണത്തിൽ ഞെട്ടിപ്പിക്കുന്ന കുറെ സത്യങ്ങൾ ആയിരുന്നു അവനെ കാത്തിരുന്നത് ..


അതെല്ലാം നിങ്ങൾ സിനിമ കണ്ടറിയുക ..



ഒട്ടും ബോറടിപ്പിക്കാത്ത മികച്ചൊരു ത്രില്ലെർ സിനിമയാണിത് .



Tamil 

IMDb 7.3 

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.