The Crimes That Bind [2018] Mystery Investigation Thriller  വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്...

Home » , , » The Crimes That Bind

The Crimes That Bind

 The Crimes That Bind [2018]

Mystery Investigation Thriller 


വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1525

ലിങ്ക് 2:https://t.me/favaioS/16820


കെട്ടുറപ്പുള്ള മികച്ചൊരു കഥയും, കേസ് അന്വോഷണത്തിന്റെ നിഗൂഢതയും , സ്നേഹബന്ധങ്ങളുടെ സൗന്ദര്യവും എല്ലാമായി ജപ്പാനിൽ നിന്നും പുറത്തിറങ്ങിയ ഒരു ഒന്നൊന്നര ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രമാണിത്....



ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാണിത് 



PSC പരീക്ഷയിലും മറ്റും കാണാറുള്ള ഒരു ചോദ്യം ഉണ്ടല്ലോ, A യുടെ അമ്മായി അച്ഛന്റെ മകളാണ് B.

Bയുടെ അമ്മായി അമ്മയുടെ മകളാണ് C. എങ്കിൽ Aയുടെ ആരാണ് C.....

ഇതേ പോലെ പ്രേക്ഷകനെ കൺഫ്യൂഷൻ അടിപ്പിക്കുന്ന ആദ്യപകുതിയാണ് ഈ ചിത്രത്തിന്റെ പ്രിത്യേകതകളിൽ ഒന്ന്.



ആദ്യപകുതിയിലെ എല്ലാ സംശയങ്ങൾക്കും രണ്ടാം പകുതിയിൽ കൃത്യമായ ഉത്തരവും ഈ ചിത്രം നമുക്ക് നൽകുന്നുണ്ട്...



ഈ സിനിമയെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/9yok0NvmBaA

.


ഒരു സ്ത്രീയുടെ പത്തുപതിനഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നും പോലീസ് കണ്ടെത്തുന്നു . അവിടെ നിന്നും വളരെ ദൂരെ മാറി, മറ്റൊരു സ്ഥലത്ത് താമസിച്ചിരുന്ന സ്ത്രീയുടെ മൃതദേഹമായിരുന്നു അത്.



ഈ അപ്പാർട്ട്മെന്റിന്റെ ഉടമ കുറച്ചു നാളുകളായി മിസ്സിംഗ്‌ ആയിരുന്നു.



ഈ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ മുറിയിലെ കലണ്ടറിൽ, ഓരോ മാസത്തിന്റെ നേരെയും ആ നാട്ടിൽ ഉള്ള ഓരോ പാലത്തിന്റെ പേര് എഴുതിയിട്ടുണ്ടായിരുന്നു..



16 വർഷങ്ങൾക്ക് മുൻപ് തന്റെ അമ്മയുടെ മരണത്തെക്കുറിച്ച് അന്വോഷിച്ച ഒരു ഡീറ്റെക്റ്റീവിനെ ഈ വാർത്ത ഞെട്ടിക്കുന്നു. കാരണം അന്ന് അവന്റെ അമ്മ മരിച്ചു കിടന്ന മുറിയിൽ ഉണ്ടായിരുന്ന കലണ്ടറിലും ആരോ കൃത്യമായി ഈ പാലങ്ങളുടെ പേര് ഓരോ മാസത്തിന്റെ നേരെയും എഴുതി വെച്ചിട്ടുണ്ടായിരുന്നു....



കൈ അക്ഷരം വിദഗ്ധ പരിശോധന നടത്തിയപ്പോൾ രണ്ടും എഴുതിയത് ഒരേ ആൾ ആണെന്ന് തെളിയുന്നു......



ഈ രണ്ട്‌ മരണങ്ങൾക്ക് പിന്നിലെ  ദുരൂഹതയുടെ ഉത്തരം തേടിയുള്ള അന്വോഷണം ഞെട്ടിക്കുന്ന കുറെ സത്യങ്ങളിലേക്കാണ് അവരെ നയിച്ചത്.... 



ശേഷം കണ്ടറിയുക......



ഇമോഷണൽ രംഗങ്ങൾക്കും കൂടി പ്രാധാന്യം നൽകിക്കൊണ്ട് അണിയിച്ചൊരുക്കിയിരിക്കുന്ന ഈ ചിത്രം ഒരു must watch mystery investigation movie എന്ന് നിസ്സംശയം പറയാം....



Japanese

IMDb 6.8

English Sub Only

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.