മൂന്ന് മാസങ്ങൾക്ക് മുൻപ് (1986) മലയാളം / ഫാമിലി ത്രില്ലെർ വീഡിയോ റിവ്യൂ : ഫിലിം Youtube ലിങ്ക് :https://youtu.be/AloFganTQuk മനോഹരമായ ഒരു ക...

Home » , » Moonnu masangalkku munpu

Moonnu masangalkku munpu

 മൂന്ന് മാസങ്ങൾക്ക് മുൻപ് (1986)

മലയാളം / ഫാമിലി ത്രില്ലെർ

വീഡിയോ റിവ്യൂ :


ഫിലിം Youtube ലിങ്ക് :https://youtu.be/AloFganTQuk


മനോഹരമായ ഒരു കുടുംബകഥ പതിയെ ഒരു കോർട്ട് റൂം ത്രില്ലറിലേക്ക് വഴിമാറുകയും പ്രതീക്ഷകൾ എല്ലാം തെറ്റിച്ചുകൊണ്ടുള്ള ഒരു ക്ലൈമാക്സ്‌ സമ്മാനിക്കുകയും ചെയ്ത ചിത്രമാണിത്..കൊച്ചിൻ ഹനീഫ കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിൽ നിന്നും ഇറങ്ങിയ മികച്ചൊരു ഫാമിലി ത്രില്ലെറാണ്....ഈ സിനിമയെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/VNLn5CtB9BUഅച്ഛനും അമ്മയും തങ്ങളുടെ കുട്ടിക്കാലത്ത് മരണപ്പെട്ടെങ്കിലും സഹോദരി രാജിയെ അതിന്റെ യാതൊരു കുറവും അറിയിക്കാതെയായിരുന്നു രാജശേഖരൻ വളർത്തിയത്. അവളുടെ അച്ഛനും അമ്മയും എല്ലാം അയാളായിരുന്നു..പഠിച്ചു ഡോക്ടർ ആയ രാജശേഖരൻ തന്റെ സഹപ്രവർത്തകർ ഉണ്ണികൃഷ്ണനുമായി സഹോദരിയുടെ വിവാഹം നടത്തുന്നു. രാജി വക്കീലായി പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു.വിവാഹ ശേഷവും ഇവർ തമ്മിലുള്ള സ്നേഹബന്ധത്തിന് യാതൊരു കുറവും വന്നിരുന്നില്ല.....
അങ്ങനെ ഇരിക്കെ ഒരു കാർ അപകടത്തിൽ ഡോക്ടർ ഉണ്ണികൃഷ്ണൻ മരിക്കുന്നു. ഒരു സാദാ അപകടം എന്ന് കരുതി എല്ലാവരും മറന്നു തുടങ്ങിയ ആ അപകടം ഒരു കൊലപാതകം ആയിരുന്നെന്നും, ഇതിനെല്ലാം പിന്നിൽ തന്റെ സഹോദരൻ രാജശേഖരന് പങ്കുണ്ടെന്നും അറിഞ്ഞ രാജി നടുങ്ങുന്നു.....തന്റെ താലിമാല ഇല്ലാതാക്കിയ സഹോദരനെ ഏതുവിധേനെയും ഇല്ലാതാക്കുമെന്നവൾ പ്രതിജ്ഞ ചെയ്യുന്നു......ശേഷം സ്‌ക്രീനിൽ........മികച്ച കോടതി രംഗങ്ങളും, അപ്രതീക്ഷിത ക്ലൈമാക്സും സമ്മാനിക്കുന്ന  ഒരു ഫാമിലി ത്രില്ലെർ ചിത്രമാണിത്...മലയാളം

IMDb 6.8

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.