Faces In The Crowd [ 2011] Crime Drama/Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ട...

Home » , , » Faces In The Crowd

Faces In The Crowd

 Faces In The Crowd [ 2011]

Crime Drama/Thriller


വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1580

ലിങ്ക് 2:


ആളുകളുടെ മുഖങ്ങൾ ഓർത്തിരിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെയും അവളെ തേടിയെത്തിയ ഒരു സീരിയൽ കില്ലറുടേയും കഥ......



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/qASODGaQKQ8



ഒരു നേഴ്സറി സ്കൂൾ ടീച്ചർ ആയിരുന്ന അന്ന ഒരു ദിവസം രാത്രി കൂട്ടുകാരുടെ ഒപ്പം ക്ലബ്ബിൽ പോയിട്ട് തിരികെ തനിയെ വീട്ടിലേക്ക് മടങ്ങിവരുംവഴി ഒരു കൊലപാതകം നേരിട്ട് കാണുവാൻ ഇടയാവുന്നു.


അന്നയെ കണ്ട കൊലപാതകി അവളുടെ പിന്നാലെ എത്തുന്നു, അയാൾ ഇവളെ കൊല്ലാൻ ശ്രമിക്കുന്നതിനിടെ ഇവൾ ഒരു പാലത്തിൽ നിന്നും തലയിടിച്ചു താഴേക്ക് വീഴുന്നു....


ആശുപത്രിയിൽ വെച്ച് കണ്ണ് തുറന്ന അവൾക്ക് ആളുകളുടെ മുഖം ഓർത്തിരിക്കാനുള്ള കഴിവ് നഷ്ടമായിരുന്നു.



പഴയ കാര്യങ്ങൾ എല്ലാം ഓർത്തെടുക്കാൻ അവൾക്ക് സാധിക്കുന്നുണ്ടായിരുന്നു. എന്നാൽ ആളുകളുടെ മുഖത്തേക്ക് ഓരോ തവണ നോക്കുമ്പോഴും വേറെ വേറെ മുഖങ്ങൾ ആയിരുന്നു അവൾ അവിടെ കണ്ടത്.  കാമുകനെയോ കൂട്ടുകാരികളെയോ എന്നുവേണ്ട സ്വന്തം മുഖം പോലും അവൾക്ക് മാറി മാറി വരുന്നതായിട്ടാണ് കാണാൻ സാധിച്ചത്...



നഗരത്തിൽ ആറോളം കൊലപാതകങ്ങൾ ചെയ്ത അതേ സീരിയൽ കില്ലർ ആണ് ഇവളേയും ആക്രമിച്ചത് എന്ന് മനസിലാക്കിയ പോലീസ് ഡിറ്റെക്റ്റീവ് സാം അയാളെ പിടികൂടാൻ അന്നയുടെ സഹായം തേടിഎത്തുന്നു..



അതേ സമയം ഇവൾ മരിച്ചിട്ടില്ല എന്നറിഞ്ഞ ആ സീരിയൽ കില്ലറും ഇവളുടെ പിന്നാലെയുണ്ടായിരുന്നു....




ശേഷം കണ്ടറിയുക...



ചെറിയൊരു ലാഗും, കൊലയാളി ആരാണെന്ന് പ്രേക്ഷകർക്ക് ഊഹിക്കാൻ പറ്റുന്നതും സിനിമയുടെ പോരായ്മ ആണെങ്കിലും വ്യത്യസ്തമായ കഥ ആയതുകൊണ്ട് ഒരു തവണ കണ്ടു നോക്കാവുന്ന ചിത്രമാണിത്.



English

IMDb 5.7

English Sub Only

Blog :peruva.com



0 Comments:

Post a Comment

Search This Blog

Powered by Blogger.