Woman on the Run[2017] ഈ റിവ്യൂ കേൾക്കാൻ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ...

Home » , » Woman on the Run

Woman on the Run

 Woman on the Run[2017]


ഈ റിവ്യൂ കേൾക്കാൻ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1004

ലിങ്ക് 2 : https://t.me/favaios/16095





ഒരു സുപ്രഭാതത്തിൽ താൻ ഇത്രയും നാൾ ജീവിച്ച ഐഡന്റിറ്റി ഉപേക്ഷിച്ചു മറ്റൊരാളായി ജീവിക്കാൻ നിർബന്ധിതയായ ഒരു യുവതി തന്റെ പഴയ ജീവിതം വീണ്ടെടുക്കാൻ നടത്തുന്ന പോരാട്ടത്തിന്റെ കഥ.....




എഴുത്തുകാരിയായ നോമി ഗാർഡൻ ഭർത്താവിനും രണ്ട്‌ കുട്ടികൾക്കും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു.



എഴുതുവാൻ എപ്പോഴും സ്വസ്ഥമായ അന്തരീക്ഷം ആഗ്രഹിച്ചിരുന്ന ഇവൾക്ക് തന്റെതായ ലോകത്തിൽ ഒതുങ്ങികൂടി കഴിയുവാൻ ആയിരുന്നു  ഇഷ്ടം. അതിനാൽ അവൾക്ക് സുഹൃത്തുക്കൾ എന്ന് പറയാൻ ആരും ഇല്ലായിരുന്നു. മാതാപിതാക്കൾ നേരത്തെ തന്നെ മരിച്ചുപോയ അവൾക്ക് ഭർത്താവും കുട്ടികളുമായിരുന്നു  പിന്നീടുള്ള ലോകം.....



അങ്ങനെ ഇരിക്കെ കുടുംബത്തോടൊപ്പമുള്ള ഒരു യാത്രയിൽ പുറത്തൊരു ഹോട്ടലിൽ ഇവർ മുറിയെടുക്കുന്നു. എന്നാൽ അവിടെ വെച്ച് ആരോ ഇവളെ തട്ടിക്കൊണ്ടു പോവുന്നു.



ബോധം വന്നപ്പോൾ അവൾ ഒരു കാറിനുള്ളിൽ അടച്ച നിലയിൽ ആയിരുന്നു. കാർ ഓൺ ആക്കി ഇട്ടിട്ട് പുക കുഴലിൽ നിന്നുമുള്ള വാതകം മറ്റൊരു കുഴൽ വഴി കാറിനുള്ളിലേക്ക് തിരിച്ചു വെച്ചിട്ടുമുണ്ടായിരുന്നു.  മരണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട അവൾ തിരികെ തന്റെ കുടുംബത്തിനരുകിൽ എത്തുന്നു.



എന്നാൽ തിരികെ ചെന്ന അവൾക്ക് അവിടെ ചില വിചിത്രമായ കാഴ്ചകൾ ആണ് കാണേണ്ടി വന്നത്. നോമി ഗാർഡൻ എന്ന പേരിൽ ഭർത്താവിനോപ്പം മറ്റൊരു സ്ത്രീ അവിടെ ഉണ്ടായിരുന്നു.



ഇവളെ അംഗീകരിക്കാൻ ഭർത്താവ് തയ്യാറായിരുന്നില്ല. ഇവൾ തങ്ങളുടെ പഴയ വീട്ടുജോലിക്കാരി ഗ്രേറ്റ ആണെന്നും പഴയ ചില വൈരാഗ്യത്തിന്റെ പേരിൽ തങ്ങളെ ഉപദ്രവിക്കാൻ വന്നിരിക്കുക ആണെന്നും അവർ പോലീസിനെ അറിയിക്കുന്നു. പോലീസിന്റെ മുൻപിൽ സത്യം തെളിയിക്കാൻ തന്റെ ഐ ഡി കാർഡ് പുറത്തെടുത്ത നോമി ഗാർഡൻ ഞെട്ടുന്നു. അതിൽ അവളുടെ ഫോട്ടോയുടെ താഴെയുള്ള പേര് ഗ്രേറ്റ എന്നായിരുന്നു......




ഭർത്താവും ആ യുവതിയും കൂടെ ഇവളെ ചതിക്കുന്നതാണോ അതോ ഇവൾക്ക് എന്തെങ്കിലും തെറ്റിദ്ധാരണയോ മറ്റോ സംഭവിച്ചതാണോ.....



എല്ലാം കണ്ടറിയുക.....



കുറച്ചു കൂടി നന്നായി എടുത്തിരുന്നെങ്കിൽ വളരെ മികച്ച ഒരു സിനിമാ അനുഭവം ലഭിക്കേണ്ട ഈ ചിത്രം മെയ്ക്കിങ്ങിലെ ചില പോരായ്മകൾ മൂലം ഒരു ആവറേജ് സിനിമാ അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്നു....



ഒരു തവണ കണ്ടു മറക്കാവുന്ന ഒരു ത്രില്ലെർ എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം.....




English

Thriller

English Sub Only

Blog :peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.