Abgeschnitten [2018] (Cut Off) ഈ റിവ്യൂ കേൾക്കാൻ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സ...

Home » , , » Abgeschnitten

Abgeschnitten

 Abgeschnitten [2018]

(Cut Off)


ഈ റിവ്യൂ കേൾക്കാൻ : 



ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/993

ലിങ്ക് 2 : https://t.me/favaios/16076:





ഒരു ടീസ്പൂൺ ക്രൈമും, രണ്ടര ടേബിൾ സ്പൂൺ ഇൻവെസ്റ്റിഗേഷനും,ഒരു പ്ലെയിറ്റ് ത്രില്ലിംഗ് എലമെന്റ്സും എടുത്തിട്ട് അതിന്റെ കൂടെ മൂന്ന് ശവശരീരവും ഒരു ഫോറെൻസിക് സർജനെയും ഒരു ഒന്നൊന്നര സൈക്കോ കില്ലറേയും ചേർത്ത്  ഹൊറർ മൂഡിൽ  വറുത്തു പൊരിച്ചു എടുത്ത് ചൂടോടെ പ്രേക്ഷകർക്ക് മുമ്പിലേക്ക് വിളമ്പിയിരിക്കുന്ന ഒരു ഒന്നൊന്നര വിഭവമാണ് Abgeschnitten എന്ന ത്രില്ലെർ സിനിമ.....




കൊലപ്പെടുത്തിയ ശേഷം ഒരു കാർഡ് ബോർഡ് പെട്ടിക്കുള്ളിലാക്കിയ നിലയിൽ കണ്ടെത്തിയ ഒരു നാല്പത്തിയഞ്ചുകാരിയുടെ  പോസ്റ്റ്മോർട്ടം ആ ഹോസ്പിറ്റലിൽ പുരോഗമിക്കുകയായിരുന്നു.




സീനിയർ ഫോറെൻസിക് സർജൻമാരിൽ ഒരാളായിരുന്നു പോൾ ഹെഴ്സ്ഫെൽഡിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്.



മരണപ്പെട്ട സ്ത്രീയുടെ തലയൊട്ടിക്കുള്ളിൽ നിന്നും ഒരു ചെറിയ ബുള്ളറ്റ്  അദ്ദേഹം കണ്ടെടുക്കുന്നു. എന്നാൽ സൂക്ഷ്മപരിശോധനയിൽ അതൊരു ബുള്ളറ്റ് അല്ലെന്നും ലോഹ നിർമിതമായ ഒരു ക്യാപ്സൂൾ ആണിതെന്നും അദ്ദേഹത്തിന് മനസിലാവുന്നു..



സഹപ്രവർത്തകർ പോസ്റ്റുമോർട്ട നടപടികൾ നടത്തവെ പോൾ ആ ക്യാപ്സൂൾ ഓപ്പൺ ചെയ്യുന്നു, അതിനുള്ളിൽ നിന്നും കിട്ടിയ ഒരു കടലാസ് കഷണത്തിൽ കണ്ട കാഴ്ച അയാളുടെ ശരീരം മരവിപ്പിക്കുന്ന തരത്തിൽ ഉള്ള ഒന്നായിരുന്നു....



അദ്ദേഹത്തിന്റെ മകൾ ഹന്നയുടെ പേരും അവളുടെ ഫോൺ നമ്പറും ആയിരുന്നു അതിൽ എഴുതിയിരുന്നത്........




തുടർന്നുള്ള കഥ നിങ്ങൾ കണ്ടറിയുക......




ഒരു അജ്ഞാത മൃതദേഹത്തിനുള്ളിൽ എങ്ങനെ ഹാന്നയുടെ നമ്പർ ഈ രീതിയിൽ വന്നു ചേർന്നു, അവൾക്ക് എന്തെങ്കിലും അപകടം പിണഞ്ഞതാണോ, അതോ മറ്റെന്തെങ്കിലും രഹസ്യം ഇതിനു പിന്നിലുണ്ടോ???



എല്ലാത്തിനും ഉത്തരം ഈ ചിത്രം കണ്ടു കഴിയുമ്പോൾ നിങ്ങൾക്ക് ലഭിക്കും...




മിസ്റ്ററി / ഹൊറർ പശ്ചാതലത്തിൽ അണിയിച്ചൊരുക്കിയ ഈ സൈക്കോ ഇൻവെസ്റ്റിഗേഷൻ  ചിത്രം,  ത്രില്ലെർ സിനിമാ പ്രേമികൾക്ക് ഒരു വിരുന്നാണ് എന്ന് തന്നെ പറയാം....




പോസ്റ്റ്മോർട്ടം ചെയ്യുന്നതും മറ്റും പച്ചയായി ആവിഷ്‌കരിച്ചിരിക്കുന്നതുകൊണ്ട് ലോല ഹൃദയരും ഈ ടൈപ്പ് തീം ഇഷ്ടപെടാത്തവരും വഴിമാറി നടക്കേണ്ടതാണ്.....



German

Crime Thriller

English Sub Only

Blog : peruva.com



0 Comments:

Post a Comment

Search This Blog

Powered by Blogger.