Side Effects [2013] IMDb 7.1 Review കേൾക്കാൻ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്...

Home » , » Side Effects

Side Effects

 Side Effects [2013]

IMDb 7.1


Review കേൾക്കാൻ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1009

ലിങ്ക് 2 : https://t.me/favaios/16115




മികച്ച ഒരു കഥയും, അമ്പരിപ്പിച്ച ട്വിസ്റ്റും ചെറിയൊരു സന്തോഷത്തോടെ അങ്ങനെ തന്നെ ആയിരുന്നു വേണ്ടിയിരുന്നത് എന്ന് മനസ്സിൽ പറയിപ്പിക്കുന്ന ഒരു ക്ലൈമാക്സും സമ്മാനിച്ച നല്ലൊരു സൈക്കോളജിക്കൽ ത്രില്ലെർ ചിത്രം.....



പേരുകേട്ട ഒരാശുപത്രിയിലെ അത്ര പേരൊന്നും കേൾപ്പിക്കാത്ത  ഒരു ഡോക്ടർ ആയിരുന്നു മനോരോഗവിഭാഗത്തിലെ ജൊനാഥാൻ ബാങ്ക്.



ആ നാട്ടിൽ സൈക്കോളജിക്കൽ പ്രോബ്ലം ഉള്ളവർ ഇല്ലാത്തതുകൊണ്ടാണോ അതോ ഡോക്ടറെക്കുറിച്ച് വലിയ പേരൊന്നും പുറത്തേക്ക് പറഞ്ഞു കേൾക്കാത്തത്കൊണ്ടാണോ എന്നറിയില്ലഅയാളെ കാണാൻ രോഗികൾ വളരെ കുറവായിരുന്നു ഉണ്ടായിരുന്നത്. ഇയാളെ പറഞ്ഞു വിട്ടിട്ട് രണ്ട് പശുനെ വാങ്ങി വളർത്തിയാൽ അതാവും ലാഭം എന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് ചിന്തിച്ചു തുടങ്ങിയിരുന്നോ എന്നൊരു സംശയം ഉണ്ടായിരുന്നു.....




അങ്ങനെ ഇരിക്കെ അയാളെ കാണാൻ എമിലി എന്ന യുവതി എത്തുന്നു.





തന്റെ കഴിവ് പ്രകടിപ്പിക്കാൻ ഒരവസരം കിട്ടിയതിൽ ഡോക്ടർ സന്തോഷവാനായിരുന്നു.




ജീവിതത്തിലെ ചില സാഹചര്യങ്ങൾ മൂലം വിഷാദ രോഗത്തിന് അടിമയാണ് താനെന്നും ചെറിയ ചില മാനസിക പ്രശ്നങ്ങൾ തനിക്കുണ്ടെന്നും മറ്റൊരു ഡോക്ടറെ ഇതിനു മുൻപ് കണ്ടിരുന്നു എന്നും അവൾ അറിയിക്കുന്നു.



നമ്മുടെ നാട്ടിൽ ആയിരുന്നു എങ്കിൽ ഒറ്റവാക്കിൽ പറഞ്ഞാൽ അവൾക്ക് ചെറിയ ഭ്രാന്താണ് എന്ന് പറയാം. പക്ഷെ വിദേശത്തൊക്കെ ഇതിനു ജസ്റ്റ്‌ മാനസിക പ്രശ്നം എന്ന് പറയും 




അവളെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ അവൾക്കങ്ങനെ വിഷാദ രോഗമൊന്നും വരേണ്ട സാഹചര്യം ഉള്ളതായി ഡോക്ടർക്ക് തോന്നിയില്ല.



ഒരു കേസിൽ പെട്ട് അവളുടെ കെട്ടിയവൻ ജയിലിനുള്ളിൽ ആയിരുന്നു അപ്പോൾ പിന്നെ അവൾക്ക് വിഷാദരോഗം വരേണ്ട ആവശ്യം ഇല്ലല്ലോ എന്നായിരുന്നു അയാൾ വിചാരിച്ചത്.....




ജോലി സ്ഥലത്തെ ടെൻഷനും ഭർത്താവിന്റെ അവസ്ഥയും എല്ലാം കൂടി ചേർന്നപ്പോൾ അവൾ ഈ അവസ്ഥയിൽ എത്തിയതാണെന്ന്  അവളുമായി പിന്നീട് നടത്തിയ കൂടിക്കാഴ്ചകളിൽ നിന്നും ജൊനാഥാനു മനസിലാവുന്നു....





ഭർത്താവ് ജയിൽ മോചിതനാവാൻ അധികം ദിവസങ്ങൾ ഇല്ലെന്നും അയാൾ പുറത്തിറങ്ങുമ്പോഴേക്കും ഈ രോഗമെല്ലാം പോവാൻ പാകത്തിനുള്ള മരുന്ന് വേണെമെന്നും അവൾ അപേക്ഷിക്കുന്നു....




ആദ്യമായി ഗുളിക കുറിക്കാൻ പഠിപ്പിച്ചു തന്ന ആശാനെ മനസ്സിൽ വിചാരിച്ചു അയാൾ നല്ലൊരു മരുന്ന് അവൾക്ക് കുറിച്ചു കൊടുക്കുകയും ചെയ്യുന്നു.....




തന്റെ മരുന്ന് അടിപൊളി ആയിരുന്നു എന്നയാൾക്ക് രണ്ടാഴ്ച കഴിഞ്ഞപ്പോൾ മനസിലാവുന്നു.....





ഈ മരുന്ന് കഴിച്ചപ്പോൾ മാനസികവിഭ്രാന്തിയിൽ ചെറിയൊരു മാറ്റം അവൾക്ക് ലഭിക്കുകയും, ഇതിന്റെ സൈഡ് എഫക്ട് ആയിട്ട് ചില സമയങ്ങളിൽ അവൾ ജോലിക്കിടയിൽ പോലും മയക്കത്തിനു അടിമയാവുകയും ചെയ്യുന്നു. അങ്ങനെ അടുക്കളയിൽ ജോലിക്കിടയിൽ അവൾ മയക്കത്തിൽ ആവുകയും അപ്പോൾ പിന്നിലൂടെ വന്ന ഭർത്താവിനെ കള്ളൻ എന്ന് കരുതി കത്തിക്ക് കുത്തി മലത്തുകയും ചെയ്യുന്നു.....





സൈഡ് എഫക്ട് കൃത്യമായി അറിയാതെ ഈ ഡോക്ടർ കുറിച്ച് കൊടുത്ത മരുന്ന് മൂലം ഒരാളുടെ ജീവൻ പോവുകയും, രോഗി മാനസികരോഗാശുപത്രിയിൽ ആവുകയും ചെയ്തപ്പോൾ  ഹോസ്പിറ്റൽ മാനേജ്മെന്റ് ഡോക്ടറുടെ ഇത്രയും നാളത്തെ സേവനത്തിൽ വളരെ സന്തുഷ്ടി പ്രകടിപ്പിക്കുകയും അയാളെ പിരിച്ചു വിടാൻ തീരുമാനിക്കുകയും ചെയ്യുന്നു.....



കഞ്ഞികുടി മുട്ടും എന്ന് മനസിലായ ഡോക്ടർ ഈ പ്രതിസന്ധിയിൽ നിന്നും രക്ഷപെടാൻ രണ്ടും കല്പിച്ചു മുൻപോട്ടിറങ്ങുന്നു അയാൾക്ക് കണ്ടെത്താൻ കഴിഞ്ഞത് വിശ്വസിക്കാൻ പറ്റാത്ത കുറെ സത്യങ്ങൾ ആയിരുന്നു.....



അതെല്ലാം നിങ്ങൾ കണ്ടറിയുക.......




മികച്ചൊരു ട്വിസ്റ്റും, നല്ലൊരു ക്ലൈമാക്സും നിങ്ങളെ കാത്തിരിക്കുന്നു.........





English

Psycological Thriller

English Sub Only

Blog :peruva.com



0 Comments:

Post a Comment

Search This Blog

Powered by Blogger.