Witness for the Prosecution [1957] IMDb 8.4 റിവ്യൂ കേൾക്കാൻ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെ...

Home » , , » Witness for the Prosecution

Witness for the Prosecution

 Witness for the Prosecution [1957]

IMDb 8.4

റിവ്യൂ കേൾക്കാൻ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1023

ലിങ്ക് 2 : https://t.me/favaios/16145
നല്ല കിണ്ണം കാച്ചിയ ഒരു കോർട്ട് റൂം ത്രില്ലെർ, അതും   ട്വിസ്റ്റിന്റെ അയ്യരുകളി എന്ന് പറയാവുന്ന മൂന്ന് നാല് രംഗങ്ങളും കൂടി ആയപ്പോൾ ഇത് കാണാതെ പോയിരുന്നെങ്കിൽ എന്ത് മാത്രം നഷ്ടമായേനെ എന്ന് മാത്രമേ ചിന്ത ഉണ്ടായിരുന്നുള്ളൂ.....ഈ സിനിമ നിങ്ങൾ കണ്ടില്ല എങ്കിൽ നിങ്ങളിലെ സിനിമാ ആസ്വാധകനോട് ചെയ്യുന്ന ഒരു വഞ്ചനയായിരിക്കുമത്.....
12 Angry Man കണ്ടപ്പോൾ പണ്ട് വിചാരിച്ചു അതാണ്‌ ഏറ്റവും മികച്ച കോർട്ട് റൂം ത്രില്ലെർ എന്ന്. പക്ഷെ ട്വിസ്റ്റിന്റെ കൂടെ കണക്ക് എടുത്താൽ ചില രംഗങ്ങളിൽ എങ്കിലും ഈ സിനിമ അതിനേക്കാൾ ഒരു പിടി മുകളിൽ ആണെന്ന് പറയേണ്ടി വരും..
1925 ൽ അഗതാ ക്രിസ്റ്റി എഴുതിയ ഇതേ പേരിൽ തന്നെ ഉള്ള നോവലിന്റെ സിനിമാ ആവിഷ്ക്കാരം ആണിത്. ഇതുപോലെ ആദ്യവസാനം ആളുകളെ പിടിച്ചിരുത്താൻ പാകത്തിനുള്ള ഒരു കഥ എഴുതിയ അഗതാ ക്രിസ്റ്റിയെയും ഇത് സിനിമ ആക്കി പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകൻ ബില്ലി വിൽഡറേയും ഈ അവസരത്തിൽ പ്രിത്യേകം സ്മരിക്കുന്നു....പ്രശസ്തനായ അഡ്വക്കേറ്റ് വിൽഫ്രഡ്‌ റോബേട്സ് നെത്തേടി ഒരു ദിവസം ലിയോനാർഡ് വോൾ എന്നൊരു വ്യക്തി എത്തുന്നു.അവന്റെ പേരിൽ പോലീസ് ഒരു കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും ഏതു നിമിഷവും താൻ അറസ്റ്റിലാവും എന്നയാൾ അറിയിക്കുന്നു.അവന്റെ സുഹൃത്തായിരുന്ന ഒരു വിധവ നോമ വാർഡനെ വീട്ടിനുള്ളിൽ ആരോ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയും അവസാനം അവളെ സന്ദർശിച്ച ഇവനാണ് കുറ്റവാളി എന്ന് മരിച്ച വിധവയുടെ വേലക്കാരി സാക്ഷി മൊഴി കൊടുക്കുകയും ചെയ്തിരുന്നു......
എന്നാൽ താൻ ആ കുറ്റം ചെയ്തിട്ടില്ല എന്നും വേലക്കാരിയും മറ്റു ചിലരും ചേർന്ന് തന്നെ ചതിക്കുകയാണ് എന്നവൻ അഡ്വക്കേറ്റ് വിൽഫ്രഡ്നോട്‌ ആണയിട്ട് പറയുന്നു.
കേസ് ഏറ്റെടുക്കും മുൻപ് നല്ലവണ്ണം അതിനെക്കുറിച്ച് പഠിച്ചിട്ട് മാത്രം കേസ് ഏറ്റെടുക്കാറുള്ള അഡ്വക്കേറ്റ് വിൽഫ്രഡിന് ഇവന്റെ  നിരപരാധിത്വം ബോധ്യപെടുകയും ഈ കേസ് അയാൾ ഏറ്റെടുക്കുകയും ചെയ്യുന്നു.....
കോടതിയിൽ കാര്യങ്ങൾ എല്ലാം ഇവർക്ക് അനുകൂലമായി പോകവേ 

 ഇവരെ ഞെട്ടിച്ചുകൊണ്ട്, ഇവർക്കെതിരെ സാക്ഷി പറയാൻ ഇവർ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത  ഒരു വ്യക്തി എത്തുന്നതോടെ കാര്യങ്ങൾ എല്ലാം മാറി മറയുന്നു......
ശേഷം കണ്ടറിയുക......
സാക്ഷിയുടെ വരവോടെ ആരംഭിക്കുന്ന ട്വിസ്റ്റ്‌കൾ പിന്നെ കഥയിൽ  ഇടയ്ക്കിടെയ്ക്ക് സംഭവിക്കുന്നു.  അപ്രതീക്ഷിത സംഭവങ്ങൾ ആണ് ഈ സിനിമയിൽ നമ്മെ കാത്തിരിക്കുന്നത്...
ഒരു ഒന്നൊന്നര സിനിമാ അനുഭവം ഈ ചിത്രം സമ്മാനിക്കുന്നു....
ക്ലൈമാക്സ്‌ ഒക്കെ സൂപ്പർ എന്നേ പറയാൻ ഉള്ളു....

അഡ്വക്കേറ്റ് ആയി വേഷമിട്ട Charles Laughton വേലക്കാരി ആയി വേഷമിട്ട Una O'Connor  തുടങ്ങിയവരുടെ അഭിനയം സിനിമ കഴിഞ്ഞാലും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല.......2016 ൽ ഇതേ പേരിൽ തന്നെ ഇത് ടിവി സീരീസ് ആയും പുറത്ത് വന്നിട്ടുണ്ട്.....മലയാളത്തിലെ മുൻനിര നായകന്മാർ അഭിനയിച്ച ഒരു സൂപ്പർഹിറ്റ് ചലച്ചിത്രത്തിലെ ഒരു പ്രധാന ഭാഗം ഈ സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു ചെയ്തിട്ടുള്ളതാണ് 

English

Court room thriller

English Sub Only

Blog : peruva.com
0 Comments:

Post a Comment

Search This Blog

Powered by Blogger.