Running Scared (2006) IMDb 7.3 ഈ റിവ്യൂ ന്റെ വീഡിയോ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ...

Home » , , , » Running Scared

Running Scared

Running Scared (2006)

IMDb 7.3


ഈ റിവ്യൂ ന്റെ വീഡിയോ : 


ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1030

ലിങ്ക് 2 : https://t.me/favaios/16155


മികച്ച  ട്വിസ്റ്റുകളും ആക്ഷനും ത്രില്ലിങ്ങും, നല്ലൊരു ക്ലൈമാക്സും സമ്മാനിക്കുന്ന,  പ്രേക്ഷകരെ ഒരുതരി ബോറടിപ്പിക്കാത്ത ഒരു seat  edge ത്രില്ലെർ ചിത്രമാണിത്.....


അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പോൾ വാക്കർ ആണ് ഈ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരിക്കുന്നത്....പ്രായമായ അച്ഛനും,സ്നേഹനിധിയായ ഭാര്യയും പിന്നെ മോനും ആയിരുന്നു ജൊ യുടെ ലോകം...


എന്നാൽ വീട്ടിൽ ഉള്ളവർക്ക് ഇവന്റെ ജോലി എന്തെന്ന് മാത്രം വലിയ പിടിയൊന്നും ഇല്ലായിരുന്നു.നഗരത്തിലെ ഒരു മാഫിയാഗ്യാങ്ങിൽ അംഗമായിരുന്നു ജൊ.അങ്ങനെ ഇരിക്കെ ഒരിക്കൽ ഈ മാഫിയാഗ്യാങ്ങിന്റെ താവളം മറ്റൊരു സംഘം  ആക്രമിക്കുന്നു.ഇരു പക്ഷത്തും ആൾനാശം ഉണ്ടാവുകയും, ജോ യുടെ തലവൻ ടോമി ആക്രമിക്കാൻ വന്ന എല്ലാവരെയും കൊല്ലുന്നതിൽ വിജയിക്കുകയും ചെയ്യുന്നു...
മരിച്ചു കിടക്കുന്നവരെ പരിശോധിച്ചപ്പോൾ ആണ് അവർക്ക് ആ സത്യം മനസിലായത്. വേഷം മാറി വന്ന പോലീസ് സംഘമായിരുന്നു തങ്ങളെ ആക്രമിച്ചത്....
പോലീസിനെ നിഷ്കരുണം വെടിവെച്ചു കൊന്നത് തങ്ങൾ ആണെന്ന് പുറത്തറിഞ്ഞാൽ ഈ നഗരത്തിൽ ജീവിതം പിന്നെ അസാധ്യമാണെന്ന് അറിയാവുന്ന മാഫിയാ ഗ്യാങ്ങിന്റെ തലവൻ തങ്ങൾ ഉപയോഗിച്ച തോക്കുകൾ നശിപ്പിച്ചു കളയാൻ വേണ്ടി ജൊ യെ ഏൽപ്പിക്കുന്നു.....
വീട്ടിൽ എത്തിയ ജൊ തങ്ങളുടെ വീടിന്റെ ബെയ്സ്‌മെന്റിൽ അവ ഒളിപ്പിക്കുന്നു.....
അടുത്ത ദിവസം വീട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ തൊട്ടപ്പുറത്തെ റഷ്യൻ കുടുംബത്തിൽ നിന്നും ഒരു വെടിവെയ്പ്പ് കേട്ട ജോ അവരെ രക്ഷിക്കാൻ അങ്ങോട്ട് ചെല്ലുന്നു.അവിടെ എത്തിയപ്പോൾ അവിടുത്തെ കുടുംബനാഥൻ വെടിയേറ്റ് കിടക്കുന്ന കാഴ്ചയാണ് ജോക്ക് കാണാൻ സാധിച്ചത്.
അവിടെ ഉള്ളവരിൽ നിന്നും കിട്ടിയ വിവരം അനുസരിച്ചു കള്ളന്മാർ ആരും കയറിയതല്ലെന്നും അവരുടെ സ്കൂളിൽ പഠിക്കുന്ന കുട്ടി വീട്ടിൽ വഴക്കുണ്ടായപ്പോൾ വെടി വെച്ചതാണെന്നും അറിയുന്നു. കുട്ടി എവിടേയ്‌ക്കോ ഓടി പോവുകയും ചെയ്തിരുന്നു....
ആ കുട്ടി എപ്പോഴും തന്റെ മോന്റെ കൂടെയാണ് കളിച്ചു നടക്കുന്നത് എന്നറിയാവുന്ന ജൊ വീട്ടിൽ എത്തി ബെയ്സ്മെന്റ് പരിശോധിക്കുന്നു.അവന്റെ ഊഹം സത്യമായിരുന്നു. അവൻ ഒളിപ്പിച്ചു വെച്ച തോക്ക് തന്നെയായിരുന്നു ആ കുട്ടി അവിടെ പ്രയോഗിച്ചത്...
കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാവും മുൻപ്  ആ തോക്ക് തിരിച്ചു മേടിച്ചില്ല എങ്കിൽ തന്റെയും കുടുംബത്തിന്റെയും ജീവിതം അപകടത്തിൽ ആവുമെന്ന് അറിഞ്ഞ ജൊ ആ കുട്ടിയെ തേടി പുറപ്പെടുന്നു......
പക്ഷെ അപ്പോഴേക്കും കാര്യങ്ങൾ എല്ലാം കൈവിട്ട് തുടങ്ങിയിരുന്നു.....
പിന്നീട് കഥയിൽ സംഭവിക്കുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത കുറെ സംഭവവികാസങ്ങൾ ആണ്...ത്രില്ലെർ സിനിമാ പ്രേമികൾക്ക് ഒന്നൊന്നര വിരുന്നാണ് ഈ ചിത്രം.....
English

Action Thriller

English Sub Only

Blog : peruva.com
0 Comments:

Post a Comment

Search This Blog

Powered by Blogger.