Widows [2018] Crime /Thriller ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ല...

Home » , , , » Widows

Widows

 Widows [2018]

Crime /Thrillerഈ ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ :


ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1051

ലിങ്ക് 2 : https://t.me/favaios/16176

പോലീസുമായുള്ള ഏറ്റുമുട്ടലിൽ മരിച്ച ഭർത്താക്കന്മാരുടെ അതേ ജോലി തന്നെ തിരഞ്ഞെടുക്കേണ്ടി വന്ന നിസ്സഹായരായ കുറച്ചു വിധവകളുടെ കഥയാണിത്


ഹാരി റോളിങ്ങും സംഘവും ഒരു വലിയ മോഷണത്തിനിടെ പോലീസുമായി ഏറ്റുമുട്ടുന്നു.


 ഏറ്റുമുട്ടലിനിടെ ഇവർ സഞ്ചരിച്ച വാഹനം തീ പിടിക്കുകയും  സംഘാഗംങ്ങൾ  എല്ലാവരും കൊല്ലപ്പെടുകയും ചെയ്യുന്നു.മോഷ്ടിച്ച കാശും അതോടൊപ്പം കത്തി നശിക്കുന്നു....ഈ കാശ് വളർന്നു വരുന്ന രാഷ്ട്രീക്കാരനും മാഫീയാ തലവനും ആയിരുന്ന ജമാൽ മാനിങ്ങിന്റെ ആയിരുന്നു...മോഷ്ടാക്കൾ എല്ലാവരും മരിച്ചെങ്കിലും അയാൾ തന്റെ കാശുപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു.മരിച്ച ഹാരി റോളിംഗിന്റെ വിധവ വെറോണിക്കയെ അയാൾ കാശിനായി ഭീഷണിപ്പെടുത്തുന്നു ....അന്ന് അപകടത്തിൽ മരിച്ച മോഷ്ടാക്കളുടെ വിധവകൾ എല്ലാവരും വെറോണിക്കയുടെ നേതൃത്വത്തിൽ ഒത്തുകൂടുകയും തങ്ങളുടെ കഷ്ടപ്പാടുകൾ എല്ലാം തീരുവാനായി വലിയൊരു മോഷണത്തിന് പ്ലാൻ ചെയ്യുകയും ചെയ്യുന്നു.........ശേഷം കണ്ടറിയുക.......
പകുതി സമയത്ത് വരുന്ന മികച്ചൊരു ട്വിസ്റ്റും കുറെ ഇമോഷണൽ രംഗങ്ങളും, ലിയാം നീസന്റെ വിത്യസ്തമായ ഒരു വേഷവും അടങ്ങിയ ഈ ചിത്രം മികച്ചൊരു സിനിമാ അനുഭവം സമ്മാനിക്കുന്നു....English

English Sub Only

Blog :peruva.com
Widows [2018]

IMDb 6.9ജീവിക്കാൻ മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോൾ തങ്ങളുടെ ഭർത്താക്കന്മാരുടെ വഴിയേ സഞ്ചരിച്ച കുറച്ചു വിധവകളുടെ കഥയാണിത്....😔😔😔😔😔😔😔😔😔പോലീസുകാരുമായുള്ള ഏറ്റുമുട്ടലിനിടെ മോഷ്ടാക്കൾ  വാഹനത്തിന് തീപിടിച്ചു മരിച്ചു....പോലീസുകാർക്ക് അന്നൊരു അഭിമാനത്തിന്റെ ദിവസമായിരുന്നു....പത്രക്കാരും ടിവി ചാനലുകാരും നല്ലൊരു വാർത്ത കിട്ടിയ സന്തോഷത്തിലും....എന്നാൽ ഇതുമൂലം സങ്കടത്തിലായ കുറച്ചു കുടുംബങ്ങൾ ഉണ്ടായിരുന്നു. അതെ ആ മോഷ്ടാക്കളുടെ കുടുംബം.

അച്ഛനെ നഷ്ടപ്പെട്ട കുട്ടികൾക്കും ഭർത്താവിനെ നഷ്ടപെട്ട ഇവരുടെ ഭാര്യമാർക്കും അവർ അത്രമേൽ പ്രിയപ്പെട്ടവരായിരുന്നു...മറ്റെല്ലാവരും അവരുടെ മരണം ആഘോഷമാക്കിയപ്പോൾ അവരുടെ കുടുംബത്തിന് ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടങ്ങൾ ആയിരുന്നു സംഭവിച്ചത്....
ഇവർ പോയതോടെ അവരുടെ വിധവകൾ ഈ ലോകത്തിൽ തികച്ചും ഒറ്റയ്ക്കായി. മറ്റുള്ളവരുടെ പരിഹാസവും സഹിച്ചു മുൻപോട്ടുള്ള ജീവിതത്തിനായി  ആളുകളുടെ മുൻപിൽ കൈ നീട്ടേണ്ട അവസ്ഥയിലും ആയി ഇവരുടെ ജീവിതം......
എന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാവാൻ പോവുന്നതേ ഉണ്ടായിരുന്നുള്ളുരാഷ്ട്രീയത്തിൽ ഒരു കൈ നോക്കാൻ ഇറങ്ങിത്തിരിച്ച മാഫിയാ തലവനായ ജമാൽ മാനിങ്ങിന്റെ കാശ് ആയിരുന്നു ഇവരുടെ ഭർത്താക്കന്മാർ അന്ന് മോഷ്ടിച്ചത്, അന്നത്തെ സംഭവത്തിൽ അവരോടൊപ്പം ആ കാശും വാനിലുള്ളിൽ എരിഞ്ഞടങ്ങിയിരുന്നു.....
എന്നാൽ ജമാൽ മാനിംഗ് ആ കാശ് ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. മോഷണത്തിന് നേതൃത്വം  കൊടുത്ത ഹാരി റോളിംഗിന്റെ വിധവ വെറോണിക്കയെ അയാളുടെ ആളുകൾ വന്നു കാണുന്നു.


ഭർത്താവും കൂട്ടുകാരും അയാളിൽ നിന്നും മോഷ്ടിച്ച കാശ് തിരിച്ചു കൊടുത്തില്ല എങ്കിൽ അവളെ ജീവിക്കാൻ സമ്മതിക്കില്ല എന്നയാൾ അറിയിക്കുന്നു....
ഭർത്താവ് നഷ്ടപ്പെട്ട് ജീവിതം ഇനി എങ്ങനെ മുൻപോട്ട് കൊണ്ടുപോവും എന്നറിയാതെ വിഷമിച്ചിരുന്ന ആ സ്ത്രീക്ക് ഇത്രയും കാശ് ഉണ്ടാക്കുക എന്നത് ഒരിക്കലും സാധിക്കാത്ത കാര്യമായിരുന്നു......അവസാനം ഒരു മാർഗവും മുൻപിൽ തെളിയാത്ത അവൾ തന്റെ ഭർത്താവിനോപ്പം അന്ന് മരിച്ച മറ്റു മോഷ്ടാക്കളുടെ വിധവകളെ കണ്ടു പിടിക്കുന്നു....തമ്മിൽ സംസാരിച്ചപ്പോൾ എല്ലാവരുടെയും അവസ്ഥ ഒരുപോലെ ആണെന്ന് അവർക്ക് മനസിലാവുന്നു. എല്ലാവരും ജീവിക്കാൻ ഇനിയെന്ത് മാർഗം എന്ന് ചിന്തിക്കുന്നവർ ആയിരുന്നു.....

തങ്ങളുടെ ഭർത്താക്കന്മാരുടെ വഴി തന്നെ തിരഞ്ഞെടുക്കാൻ അവർ തീരുമാനിക്കുന്നു, അതിനായി വലിയൊരു മോഷണം അവർ പ്ലാൻ ചെയ്യുന്നു. ഈ ഒരൊറ്റ മോഷണത്തോടെ തങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും തീർക്കണം എന്നവർക്ക് നിർബന്ധമുണ്ടായിരുന്നു.....
പക്ഷെ തങ്ങൾ വിചാരിച്ചപോലെ ഇതത്ര എളുപ്പമുള്ള പണി അല്ലെന്ന് അവർ അറിയാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.......ശേഷം കണ്ടറിയുക....മികച്ച കുറെ നിമിഷങ്ങൾ സമ്മാനിക്കുന്ന നല്ലൊരു ഇമോഷണൽ ത്രില്ലെർ ആണ് ഈ ചിത്രം....
പകുതി സമയത്ത് വരുന്ന മികച്ചൊരു ട്വിസ്റ്റും, രണ്ടാം പകുതിയിൽ വരുന്ന കുറെ അപ്രതീക്ഷിത സംഭവങ്ങളും മികച്ചൊരു സിനിമാ അനുഭവം സമ്മാനിക്കുന്നു.....

 ലിയാം നീസൺ തികച്ചും വിത്യസ്തമായ ഒരു വേഷത്തിൽ ഈ ചിത്രത്തിൽ എത്തിയിരിക്കുന്നു.വിധവകൾ ആയി വേഷമിട്ട എല്ലാവരും മികച്ച അഭിനയമാണ് കാഴ്ച വെച്ചത്.സ്പീഡിൽ കഥ പറഞ്ഞു പോവുന്ന ചിത്രമല്ലെങ്കിലും ഇമോഷണൽ രംഗങ്ങളും ആ വിധവകൾ ജീവിക്കാൻ വേണ്ടി നടത്തുന്ന പോരാട്ടവും പ്രേക്ഷകർക്ക് മികച്ചൊരു ആസ്വാധനം നൽകുന്നു
English

Heist Thriller

English Sub Only

Blog :peruva.com0 Comments:

Post a Comment

Search This Blog

Powered by Blogger.