Avengement [2019] ഇടി ഇടിയോടിടി.... ഈ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള...

Home » , »

 Avengement [2019]

ഇടി ഇടിയോടിടി....


ഈ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ :


ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1057

ലിങ്ക് 2 : https://t.me/favaios/16192ഇന്നത്തെക്കാലത്തു സ്വന്തക്കാർക്ക് പോലും ഒരുപകാരം ചെയ്തു കൊടുക്കാൻ പാടില്ലെന്ന് പറയുന്നത് ദേ ഇതൊക്കെ കൊണ്ടാണ്..... 


അങ്ങനെ ചെറിയൊരു ഉപകാരം ചെയ്യാൻ പോയ കെയിൻ ഒരു സീരിയൽ കില്ലർ ആയി മാറിയതിന്റെ കഥയാണിത്....ഒരു ഒന്നൊന്നര ആക്ഷൻ ചിത്രം.....ചതിയിലകപ്പെട്ടു പോലീസ് പിടിയിലായ കെയിനിനെ എടുത്തിട്ട് പൂശിയിട്ട് രണ്ടുമൂന്നു കേസ് കൂടി അവന്റെ മേൽ ചാർത്തിയിട്ട് അവരവനെ ജയിലിലേക്ക് അയക്കുന്നു....ചെന്ന് പെട്ടതോ ആ രാജ്യത്തെ കുപ്രസിദ്ധമായ ഒരു ജയിലിലും.  ക്രൂരന്മാരായ ജയിൽപുളളികൾ നോക്കി ഇരിക്കുകയായിരുന്നു പുതിയതായി എത്തുന്നവരെ എടുത്തിട്ട് പെരുമാറാനായി. അവിടെ ഇടിക്കിടയിൽ ചത്താൽ പോലും പോലീസ് നോക്കി നിൽക്കത്തെ ഉണ്ടായിരുന്നുള്ളു.....അത്യാവശ്യം അടിതടകൾ എല്ലാം അറിയാമായിരുന്നെങ്കിലും എന്നും കെയിനിനെ കൊല്ലാൻ വേണ്ടി ആരേലുമൊക്കെ വരുമായിരുന്നു. എന്നും മരണത്തിന്റെ വക്കിൽ വരെ എത്തുന്ന പോരാട്ടങ്ങൾ ആയിരുന്നു അവനു ജയിലിൽ നേരിടേണ്ടി വന്നത്...അങ്ങനെ ഇരിക്കെ ഇടിക്കാൻ വന്ന ഒരുവൻ പറഞ്ഞാണ് അവനു ആ സത്യം മനസിലാവുന്നത്. തന്നെ ചതിച്ചു ജയിലിൽ ആക്കിയവർ ഈ ജയിൽപ്പുള്ളികൾക്ക് കാശ് കൊടുത്തിട്ടുണ്ട് തന്നെ തീർക്കാൻ വേണ്ടിയിട്ട്.....പിന്നെ അവന്റെ മനസ്സിൽ ഒരൊറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളൂ.... പ്രതികാരം....
കിട്ടിയ ഒരവസരം വിനിയോഗിക്കുന്ന അവൻ ജയില് ചാടി പുറത്തുവരുന്നു....തന്റെ ജീവിതം ഇല്ലാതാക്കിയവരെയെല്ലാം ഒന്ന് കാണാൻ......ആ കൂടിക്കാഴ്ച നിങ്ങൾ കണ്ടറിയുക....
വാ പൊളിപ്പിച്ചു തറയിൽ വെപ്പിച്ച ശേഷം തലക്കിട്ടു ചവിട്ടി പല്ലുകൾ ഓടിക്കുന്നതും വെടി വെച്ച് തല ചിതറിക്കുന്നതും ഒക്കെ പച്ചയായി കാണിക്കുന്നുണ്ട്, അതുകൊണ്ട് ഇതുപോലെത്തെ ആക്ഷൻ ഒക്കെ ഇഷ്ടപ്പെടുന്നവർ മാത്രം ഈ വഴി സഞ്ചരിക്കുക.....
English

English Sub Only

Blog Peruva.com


Avengement [2019]
IMDb 6.6


സ്കോട്ട് അഡ്കിൻസ് നായകനായി അഭിനയിച്ച, പ്രതികാരത്തിന്റെ കഥ പറയുന്ന ഒരു ആക്ഷൻ ത്രില്ലെർ ചിത്രമാണിത്....
ഒരു ബാറിലാണ് കഥ നടക്കുന്നത്. ബാറിലെ ഒരു സൈഡിൽ  നാട്ടുകാരായ അഞ്ചാറു പേര് കൂടി ഇരിപ്പുണ്ട്. കൂട്ടത്തിലൊരുവൻ  തലേദിവസം നാട്ടിൽ നടന്ന ഒരു അടിപിടി യുടെ കഥ പറയുകയാണ്. 


 തലേദിവസം നാട്ടിലെ  ഒരു ഗുണ്ടയെ  ഒരുവൻ  വന്നു അടിച്ചുവീഴ്ത്തി കൈവെട്ടി മാറ്റിയത്രേ.... 

 പറയുന്നതിനിടെ അവൻ കുറച്ചൊക്കെ കയ്യിൽ നിന്നും ഇട്ടു  പറയാൻ തുടങ്ങി. നമ്മുടെ നാട്ടിൽ തള്ള് എന്ന് പറയും.


 തള്ള് കുറച്ചു കൂടിയപ്പോൾ  തൊട്ടപ്പുറത്ത് ഇരുന്ന  ഒരുവൻ  പൊട്ടിച്ചിരിക്കാൻ തുടങ്ങി. അവര് നോക്കിയപ്പോ ചിരിക്കുന്നവനെ അവർ  ഇതിനുമുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല. 

തങ്ങൾ കഥപറയുമ്പോൾ അന്യ നാട്ടുകാരൻ ഒരുവൻ  വന്ന തങ്ങളെ  കളിയാക്കി ചിരിച്ചത് അവർക്ക് ഇഷ്ടപ്പെട്ടില്ല. 


 എന്നാ പിന്നെ അവനിട്ടു  രണ്ടെണ്ണം കൊടുത്തേക്കാം എന്ന് അവർ വിചാരിക്കുന്നു. എന്നാൽ അവനുമായി മുട്ടാൻ പോയപ്പോഴാണ് ആള് ചില്ലറക്കാരനല്ലന്ന് അവർക്ക്  മനസ്സിലാകുന്നത്.


 അവന്റെ കയ്യിൽ നിന്ന് മേടിക്കാനുള്ളതു എല്ലാം അവര് മേടിച്ചു കൂട്ടി. അവൻ വെട്ടിമാറ്റിയ ഒരു കൈ കാണിച്ചപ്പോൾ ആണ് അവർക്ക് ആ സത്യം മനസ്സിലായത് തലേദിവസം നാട്ടിലെ ഗുണ്ടയെ ചവിട്ടികൂട്ടിയവൻ  തന്നെയായിരുന്നു ഇത്.

ഇടി എല്ലാം കഴിഞ്ഞപ്പോൾ അയാൾ തന്നെ കഥ പറയാൻ തുടങ്ങി. നാലഞ്ചു വർഷം മുമ്പ് കൂട്ടുകാരുടെ ചതി മൂലം ജയിലിൽ പോയ ഒരുവനായിരുന്നു അവൻ. 


 അവൻ ചെന്ന് പെട്ടത് ആ നാട്ടിലെ ഏറ്റവും കുപ്രസിദ്ധമായ ജയിലിലും ആയിരുന്നു.  പുതിയതായി വരുന്നവരെ ഒരു ദയാദാക്ഷിണ്യവും  ഇല്ലാതെ പെരുമാറുന്ന കുറ്റവാളികൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.  ഏറ്റുമുട്ടലിനിടെ ആരെങ്കിലും മരിച്ചാൽ പോലും പോലീസുകാർ നോക്കിനിൽക്കുകയെ  ഉണ്ടായിരുന്നുള്ളൂ... 


 ചെന്ന നാൾ  മുതൽ അവന്  എല്ലാ ദിവസവും പോരാട്ടത്തിന്റെ  ദിനങ്ങളായിരുന്നു. 


 അത്യാവശ്യം കൈക്കരുത്തും അടിതടകൾ ഒക്കെ  അറിയാമായിരുന്നെങ്കിലും എന്നും അവൻ മരണത്തിന്റെ വക്കിൽ വരെ എത്താറുണ്ടായിരുന്നു. 


 എന്നും ഉള്ള ആക്രമണങ്ങളിൽ നിന്ന് ഒരുവിധം രക്ഷപ്പെട്ട് അവൻ ജീവിച്ചുപോന്നു. ഒരിക്കൽ ഇടിച്ച ഒരുവനെ തിരിച്ചു ഇടിച്ചു  ചോര തുപ്പിച്ചപ്പോൾ ആണ് അവന് ആ സത്യം  മനസ്സിലായത്. തന്നെ ജയിലിലേക്ക് അയച്ച  കൂട്ടുകാർ അവിടെയുള്ള ജയിൽ പുള്ളികൾക്ക് കാശ്  കൊടുത്തിട്ടുണ്ട് തന്നെ ജയിലിനുള്ളിലിട്ട് തീർക്കുവാൻ വേണ്ടിയിട്ട്.എന്നാ പിന്നെ തോറ്റു കൊടുക്കാൻ വേണ്ടി അവന്റെ മനസ്സ് സമ്മതിച്ചില്ല. പിന്നീടുള്ള ദിനങ്ങൾ അവൻ തന്റെ  മുറിക്കുള്ളിൽ പരിശീലനത്തിൽ ഏർപ്പെട്ടു. 

 പിന്നെ പിന്നെ ഇവനോട് മുട്ടിയ എല്ലാവരെയും  തന്നെ ഇവൻ അടിച്ചൊതുക്കി. 


 അതിന്റെ പേരിൽ അഞ്ച് വർഷത്തെ ശിക്ഷ കൂടിക്കൊണ്ടേയിരുന്നു. ഇനി ഇതിൽ നിന്നു ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ല എന്ന് തന്നെ അവൻ കരുതി.  അങ്ങനെയിരിക്കെ അവന്റെ അമ്മ കാൻസർ മൂലം മരണപ്പെടുന്നു . അമ്മയെ കാണാൻ വേണ്ടി ജയിലധികൃതർ അവനു  രണ്ടുമൂന്നു മണിക്കൂർ സമയം കൊടുത്തു. 

 മൂന്നാല് പൊലീസുകാരുടെ അകമ്പടിയോടുകൂടി അമ്മയെ കണ്ടിട്ട് തിരിച്ചു വരുന്ന വഴി പോലീസുകാരെ ഇടിച്ചുവീഴ്ത്തി അവൻ രക്ഷപ്പെട്ടു പോന്ന വഴിയാണിത്.


 ഈ ബാറിൽ വച്ച് അവനു കുറച്ചുപേരോട്  പ്രതികാരം ചെയ്യാൻ ഉണ്ട്... 


 ആ പ്രതികാരം നിങ്ങൾ കണ്ടറിയുക....ആക്ഷൻ രംഗങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടതെല്ലാം ഉള്ള സിനിമയാണിത്. സംഭാഷണത്തേക്കാൾ കൂടുതൽ ആക്ഷൻ രംഗങ്ങൾ ഉള്ള ചിത്രമാണിത്.... 


 പല്ല് ഒക്കെ ചവിട്ടി ഓടിക്കുന്നതും വെടിവെച്ച് തല ചിതറിക്കുന്നതും ഒക്കെ പച്ചയായി കാണിച്ചിരിക്കുന്നത് കൊണ്ട് അങ്ങനെയുള്ള ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ  തല വയ്ക്കുന്നതാവും നല്ലത്..
0 Comments:

Post a Comment

Search This Blog

Powered by Blogger.