No Good Deed (2014) Psychological thriller ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊട...

Home » , » No Good Deed

No Good Deed

 No Good Deed (2014)

Psychological thriller


ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/1062

ലിങ്ക് 2 : https://t.me/favaios/16213




ആർക്കെങ്കിലും സഹായം ചെയ്യാൻ പോയിട്ട് എട്ടിന്റെ പണി എപ്പോഴേലും നിങ്ങൾക്ക് തിരിച്ചുകിട്ടിയിട്ടുണ്ടോ? അതേ പോലെയുള്ള ഒരു സംഭവം ആണ് ഈ സിനിമയുടെയും കഥ....



കഥ പറയും മുൻപ് ഇന്ന് രാവിലെ എനിക്ക് ഉണ്ടായ ഒരനുഭവം പറയാം......


ഞാനും ഭാര്യയും കൂടി കുറച്ചു സാധനങ്ങൾ മേടിക്കാൻ പെരുവ വരെ ഒന്ന് പോയി, വേണ്ട സാധനങ്ങൾ എല്ലാം മേടിച്ചു പോരും വഴി അവൾക്കൊരു നിർബന്ധം ബേക്കറിയിൽ കൂടി കയറണം.....



വേണ്ടെന്നു പറഞ്ഞാൽ ദ്രാവിഡ് പറഞ്ഞപോലെ വലിയ വില കൊടുക്കേണ്ടി വരും എന്നറിയാവുന്ന ഞാൻ ബേക്കറിയുടെ മുൻപിൽ ബൈക്ക് നിർത്തി. അവളോട്‌ പോയി എന്തെങ്കിലും മേടിച്ചോണ്ട് വരാനും പറഞ്ഞു.. ബേക്കറി മുഴുവൻ അവൾ മേടിക്കാതിരിക്കാൻ ഞാൻ വണ്ടി ഓഫ്‌ ആക്കാതെ അതിൽ തന്നെ ഇരുന്നു... അത് കാണുമ്പോൾ ചേട്ടന് പോയിട്ട് എന്തോ അത്യാവശ്യം ഉണ്ടെന്ന് കരുതി അവൾ പെട്ടെന്ന് ഇറങ്ങി വരും എന്ന് ഞാൻ കണക്കുകൂട്ടി......




എന്തായാലും കുറച്ചു സമയം കഴിഞ്ഞപ്പോൾ എനിക്കൊരു കാര്യം മനസിലായി.....


ഇനിയും വണ്ടി ഓൺ ആക്കി നിന്നാൽ അതിനും ഞാൻ വലിയ വില നൽകേണ്ടി വന്നേക്കും....


മേരെ പ്യാരോ ദേശ് വാസിയോം..... എന്ന് മനസ്സിൽ ഓർത്തു ഞാൻ വണ്ടി ഓഫ്‌ആക്കി അതിൽ തന്നെ ഇരുന്നു.....





അപ്പോൾ ഒരു സ്ത്രീ ശബ്ദം ഞാൻ കേട്ടു...



മോനെ.. മോനെ.....



ഈ മുഖംമൂടിയും ഹെൽമറ്റും ധരിച്ചു നിൽക്കുന്ന എന്നെ കണ്ടു മോനെ എന്ന് വിളിച്ചതാരാണോ എന്ന് ഓർത്തു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു ചുരിദാർ ധാരിണി അവിടെ നിൽക്കുന്നു,



മോനെ എന്റെ വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല, ഈ താക്കോൽ കുറച്ചു വളഞ്ഞിട്ടുണ്ട് ഒന്ന് നോക്കാമോ.....



അതിനെന്താ ചേച്ചി നോക്കാലോ, ആളുകൾക്ക് ഉപകാരം ചെയ്തു കൊടുക്കൽ ആണ് എന്റെ ഹോബി അതും സ്ത്രീകൾക്ക് എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി തൊട്ടപ്പുറത്തിരുന്ന ചേച്ചിയുടെ ആക്ടിവക്കരുകിൽ എത്തി..



താക്കോൽ ഇട്ടപ്പോൾ കയറുന്നുണ്ട്, സെൽഫ് അടിച്ചിട്ട് പക്ഷെ സ്റ്റാർട്ട്‌ ആവുന്നില്ല...



ചേച്ചി സെൽഫ് പോയെന്നാ തോന്നുന്നേ, കിക്കർ അടിക്കേണ്ടി വരും, വണ്ടി ഒന്ന് സെൻട്രൽ സ്റ്റാൻഡിൽവെയ്ക്കണം എന്ന് പറഞ്ഞു ഞാൻ അതിനായി ശ്രമിച്ചപ്പോൾ തൊട്ടപ്പുറത്തു നിൽക്കുന്ന ഒരു പെണ്ണുംപിള്ള എന്നെ രൂക്ഷമായി നോക്കുന്നത് ഞാൻ കണ്ടു....



ഇന്നത്തെ ക്കാലത്തു മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്നത് ഇഷ്ടപെടാത്ത ഇവൾ ഏതെടാ എന്ന് വിചാരിച്ചു ഞാൻ സെൻട്രൽ സ്റ്റാൻഡിൽ കയറ്റാൻ വണ്ടിയുമായി ഒരു മൽപിടുത്തത്തിൽ ഏർപ്പെട്ടപ്പോൾ ആ പെണ്ണുംപിള്ള എന്റെ നേരെ നടന്നു വരുന്നത് ഞാൻ കണ്ടു...


പെട്ടെന്ന് എനിക്ക് ആ സത്യം മനസിലായി, ബേക്കറിയിലേക്ക് പോയ എന്റെ വാമഭാഗം തന്നെയല്ലേ ഈ പെണ്ണുംപിള്ള...



പിന്നെ ഒട്ടും മടിച്ചില്ല, നാലാളു കേൾക്കാൻ പാകത്തിന് ഞാൻ ഉറക്കെ വിളിച്ചു, മോളെ ഈ ചേച്ചിയുടെ വണ്ടിക്ക് എന്തോ പ്രോബ്ലം , മോൾ ഒന്നിങ്ങു വന്നേ ഇതൊന്നു സ്റ്റാൻഡിൽ കയറ്റാൻ ഒന്ന് സഹായിച്ചേ.....




നാലാളുടെ മുൻപിൽ വെച്ച് മോളെ എന്ന് വിളി കേട്ടപ്പോൾ പെണ്ണുംപിള്ള ഫ്ലാറ്റ്, വണ്ടി സ്റ്റാൻഡിൽ അല്ല തലയിൽ വേണേൽ ചുമക്കാൻ തയ്യാറായി അവൾ വന്നു...



ഞാൻ കിക്കറിൽ രണ്ട് ചവിട്ട് കൊടുത്തപ്പോൾ വണ്ടി റെഡി ആയി



ചേച്ചിയോട് പറഞ്ഞു അടുത്തുള്ള വർക്ഷോപ്പിൽ കൊണ്ട് കൊടുത്താൽ മതി അവർ സെൽഫ് ഒക്കെ ആക്കിത്തരും എന്ന്..



ഞാൻ സ്റ്റാൻഡിൽ നിന്നും വണ്ടി ഇറക്കി കൊടുത്തു... ഒന്ന് ചിരിച്ചു കാണിച്ചിട്ട് ആ ചേച്ചി ദേണ്ടെ വണ്ടി ഓഫ്‌ ആക്കിയിട്ട് താക്കോൽ ഊരി എന്നെ കാണിച്ചിട്ട് ഒരു ചോദ്യം, അപ്പോ ഈ താക്കോലിന്റെ വളവ് കുഴപ്പമില്ല അല്ലേ മോനെ....



എനിക്കാണേൽ നല്ല കലി വന്നു, ഇനിയും ആ വണ്ടി സ്റ്റാൻഡിൽ കയറ്റി ചവിട്ടണം, ഞാൻ കലി പുറത്ത് കാണിക്കാതെ ചേച്ചിയോട് പറഞ്ഞു...



ചേച്ചി വണ്ടി ഓഫ്‌ ആക്കിയാൽ ഓൺ ആക്കാൻ ഇനിയും ചവിട്ടണം...... അതുകൊണ്ട് ഇനി വർക്ഷോപ്പിൽ പോയെ ഓഫ്‌ ആക്കാവു......,



അധികം നേരം ചേച്ചിയെ ഹെല്പ് ചെയ്‌താൽ ഞാൻ ഇവിടെ വണ്ടിക്കിട്ട് ചവിട്ടിയത് എണ്ണി വെച്ച് വീട്ടിൽ ചെല്ലുമ്പോൾ അത്രയും ചവിട്ട് എനിക്കിട്ട് കിട്ടും എന്ന് ഞാൻ മനസ്സിൽ പറഞ്ഞു



ഞാൻ ഒന്നും കൂടി വണ്ടി ചവിട്ടി സ്റ്റാർട്ട്‌ ചെയ്തു കൊടുത്തു, ചേച്ചി നന്ദി പറഞ്ഞു കേറി ഇരുന്നിട്ട് കെട്ടിയവന്റെ കഴുത്ത് ആണെന്ന് വിചാരിച്ചിട്ടാണോ എന്ന് സംശയം ഉണ്ട് ആ ആക്സിലേറ്ററിൽ പിടിച്ചു ഒരു ഒന്നൊന്നര തിരി....



വിഷുവിനു വിട്ട വാണം പോലെ ദേ വണ്ടിയും അതിൽ തൂങ്ങി ആ ചേച്ചിയും കൂടി ചെന്ന് അവിടെ ഇരുന്ന എന്റെ ബൈക്കും ഇടിച്ചു തെറുപ്പിച്ചു ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണാ എന്ന മട്ടിൽ അവിടെ കിടക്കുന്നു...



കിടന്ന കിടപ്പിലും ആ പുള്ളിക്കാരി കെട്ടിയവന്റെ കഴുത്തിൽ തിരിച്ചു പിടിച്ചിട്ടുണ്ടായിരുന്നു, നാട്ടുകാർ ഓടിവന്നു പിടി വിടീച്ചില്ലായിരുന്നേൽ വിഷുവിന്റെ ചക്രം പോലെ വണ്ടിയും ചേച്ചിയും അവിടെ കിടന്ന് കറങ്ങിയേനെ......



വന്ന ചിലർ സഹായിച്ചു ഞാൻ എന്റെ വണ്ടി ഒരു കണക്കിൽ നേരെ നിവർത്തി വെച്ചു...



പെട്രോൾ കുറെ ഓവർഫ്ലോ ആയി റോട്ടിൽ പോയി, സ്വർണം പോലെയാണ് ഇപ്പോൾ ഇതിന്റെ വില മില്ലി ലിറ്റർ പോയാലും കാശ് പത്തിരുപത് പോവും..


മുൻപ് വശത്തെ ഡൂമിന്റെ ലോക്ക് ഒടിഞ്ഞു, സൈഡിലെ കുറെ പെയിന്റ് പോയി, ഗിയറി നിട്ട് ആണ് പുള്ളിക്കാരിയുടെ വണ്ടി വന്നിടിച്ചത്, അത് ചൂണ്ടക്കോളുത്തു പോലെ ആയിട്ടും ഉണ്ട്.....



എന്ത് പറയാനാ വിധി......


അല്ലേൽ സഹായം ചോദിച്ചു വന്നപ്പോൾ ഞാൻ ആ ടൈപ്പ് അല്ലെന്നു പറയണമായിരുന്നു........






ദേ ഇതേപോലെ ഒക്കെ തന്നെയാണ് ഈ സിനിമയിലും സംഭവിച്ചത് എന്ന് വേണേൽ പറയാം.....




ഒരു രാത്രി സമയം, ടെറി ഗ്രാൻഗറും രണ്ട്‌ പിള്ളേരും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.



ഭർത്താവ് ആണേൽ ഒരു പ്രധാനപ്പെട്ട ആവശ്യത്തിനു മറ്റൊരു സ്ഥലം വരെ പോയതും ആയിരുന്നു.



അപ്പോൾ പുറത്തൊരു ശബ്ദം അവൾ കേട്ടു, ചെന്ന് നോക്കിയപ്പോൾ ഒരപരിചിതൻ നിൽക്കുന്നു.

വാതിൽ തുറക്കാതെ ജനൽ വഴി എന്താണ് കാര്യം എന്നന്വോഷിച്ചപ്പോൾ അയാൾ പറഞ്ഞു തൊട്ടടുത്തു വെച്ചു അയാളുടെ വണ്ടി ആക്‌സിഡന്റ് ആയി. ഒരു റിക്കവറി വാൻ വിളിച്ചു കൊടുക്കണം, അയാൾ ആണേൽ മൊബൈൽ എടുത്തിട്ടില്ല....



ചേതമില്ലാത്ത ഒരുപകാരം അല്ലേ എന്ന് വിചാരിച്ചു അവൾ അയാളെ ഹെല്പ് ചെയ്യുന്നു...



വണ്ടി വരാൻ കുറച്ചു സമയം എടുക്കും എന്ന് കേട്ടപ്പോൾ അയാൾ തന്റെ വണ്ടി കിടക്കുന്ന സ്ഥലത്തേക്ക് പോവാൻ ഒരുങ്ങി....


പക്ഷെ ആ നാട്ടിൽ ഉപകാരി എന്ന വാക്കിന്റെ മറ്റൊരു അർത്ഥം ദേ ഇവളുടെ പേരായിരുന്നു....


ആ പാവം തനിയെ പുറത്ത് നിൽക്കേണ്ടല്ലോ എന്ന് വിചാരിച്ചു  അവൾ അയാളെ വീട്ടിനുള്ളിൽ കയറ്റുന്നു, കുറച്ചു സമയം കഴിഞ്ഞപ്പോൾ അവിടെ മറ്റൊരതിഥികൂടെ എത്തുന്നു, ഭർത്താവ് ഇവിടെ ഇല്ലാത്തത് കൊണ്ട് ഇവൾക്ക് ഒരു കമ്പനി കൊടുക്കാനായി അവളുടെ ഒരു കൂട്ടുകാരി ...




സമയം കടന്നു പോയി....



അപകടത്തിൽ പെട്ട് സഹായം ചോദിച്ചു അവിടെ എത്തിയവൻ നാലഞ്ച് പെണ്ണുങ്ങളെ കൊന്നതിനു ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്നപ്പോൾ ജയിൽ ചാടി വന്ന ഒരു സൈക്കോ  ആയിരുന്നു എന്നവർ അറിയാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.....




ശേഷം കണ്ടറിയുക...



അമിത പ്രതീക്ഷ ഒന്നും ഇല്ലാതെ സമീപിച്ചാൽ മോശമില്ലാത്ത ഒരു സിനിമാ അനുഭവം ലഭിക്കും....



മികച്ചൊരു ട്വിസ്റ്റ്‌ ഈ സിനിമയിൽ നിങ്ങളെ കാത്തിരിപ്പുണ്ട്......



English

Thriller

English Sub Only

Blog :peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.