Persian Lessons War/Drama വീഡിയോ റിവ്യൂ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ച...

Home » , , , » Persian Lessons

Persian Lessons

 Persian Lessons

War/Drama


വീഡിയോ റിവ്യൂ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1066 

ലിങ്ക് 2 : 




വലിയ വലിയ വെടിവെയ്പ്പ് രംഗങ്ങളോ ബോംബെറോ ഒന്നും ഇല്ലാതെ യുദ്ധത്തിന്റെ തീവ്രത, അത് മൂലം യാതനകൾ അനുഭവിക്കേണ്ടി വരുന്നവരുടെ വേദന അതേപോലെ പ്രേക്ഷകർക്ക് അനുഭവിച്ചറിയാൻ പാകത്തിന് അണിയിച്ചൊരുക്കിയിരിക്കുന്ന മനോഹരമായ ഒരു സിനിമയാണിത്.....



ഈ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ :



ജൂതന്മാരെ തിരഞ്ഞു പിടിച്ചു കൊന്ന് തള്ളുന്നതിനിടെ നാസി പട്ടാളം ഒരുവന്റെ കരച്ചിൽ കേൾക്കുന്നു....


കൊല്ലാൻ വേണ്ടി നിരനിരനായി നിർത്തിയിരിക്കുന്നവരുടെ ഇടയിൽ നിന്നും ഒരുവൻ കരഞ്ഞു പറഞ്ഞു താൻ ജൂതനല്ല താൻ ഒരു പേർഷ്യക്കാരൻ ആണെന്ന്.....



നാസി പട്ടാളം അവനെ മാത്രം തോക്കിൻ മുനയിൽ നിന്നും മോചിപ്പിക്കുന്നു.....



ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ നിന്ന അവനെ പക്ഷെ അവർ മറ്റൊരു ജോലി ഏൽപ്പിക്കുന്നു. നാസി പട്ടാളത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ പാഴ്സി ഭാഷ പഠിപ്പിക്കുക എന്നതായിരുന്നു അത്....



ജീവൻ രക്ഷിക്കാൻ വേണ്ടി താൻ പേർഷ്യക്കാരൻ ആണെന്ന് പറഞ്ഞ അവനു പക്ഷെ പാഴ്സി ഭാഷയിൽ ഒരക്ഷരം പോലും അറിയില്ലായിരുന്നു.....



നാസി പട്ടാളം ഇവനുമായി അവരുടെ ക്യാമ്പിലേക്ക് പോവുന്നു.....



തുടർന്നുള്ള ഇവന്റെ ജീവിതം നിങ്ങൾ കണ്ടറിയുക, ജീവൻ നിലനിർത്താൻ വേണ്ടി ഒരു മനുഷ്യൻ എന്തൊക്കെ ചെയ്യും എന്നുള്ള കാഴ്ച പല സമയങ്ങളിലും പ്രേക്ഷകരുടെ കണ്ണ് നനയിക്കും.....




ക്ലൈമാക്സ്‌ രംഗത്തിനു മുൻപുള്ള വിമാനത്താവളത്തിലെ ഒരു രംഗവും, ക്ലൈമാക്സും പ്രേക്ഷകരെ സിനിമ കഴിഞ്ഞാലും വേട്ടയാടും....



ഉറപ്പായും കണ്ടിരിക്കേണ്ട യുദ്ധ സിനിമകളിൽ ഒന്നാണിത്.....



German, French, Persian

Malayalam Sub

Blog :peruva.com








Persian Lessons
IMdb 7.4



പേർഷ്യൻ, ഫ്രഞ്ച്, ജർമൻ, എന്നീ ഭാഷകളിൽ പുറത്തിറങ്ങിയ  ഒരു വാർ ഡ്രാമ ഗണത്തിൽ പെടുത്താവുന്ന മനോഹരമായ ഒരു ചിത്രമാണിത്....


ഈ സിനിമയുടെ മലയാളം സബ്ടൈറ്റിൽ എംസോണിൽ ലഭ്യമാണ്....


വാൾപയറ്റും വെടിവെയ്പ്പും ഒന്നും ഇല്ലാതെ ഒരു യുദ്ധത്തിന്റെ തീവ്രത അതുമൂലം ജനങ്ങൾ അനുഭവിച്ച വേദനകൾ, അവരുടെ യാതനകൾ അതേപോലെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സിനിമയാണിത്...

ജൂതരെ എവിടെ കണ്ടാലും കൊന്നൊടുക്കുന്ന ഹിറ്റ്ലറുടെ നാസി പട്ടാളം, അവരുടെ മുൻപിൽ അകപ്പെട്ട ഒരു കൂട്ടം പാവപ്പെട്ട ജൂതന്മാർക്കിടയിൽ നമ്മുടെ കഥാനായകനായ ഗില്ലസും  ഉണ്ടായിരുന്നു........



നാസിപട്ടാളം ഈ പാവങ്ങളെ ഒരു കാടിനുള്ളിലേക്ക് കൊണ്ട് പോയി. എന്നിട്ട് കുറച്ചു പേരെ വീതം നിര നിരയായി നിർത്തി യാതൊരു ദയാ ദാക്ഷിണ്യവും ഇല്ലാതെ അവരെ തോക്കിനിരയാക്കി......


 മരണം മുന്നിൽ കണ്ട ഗില്ലസ്സ് രക്ഷപെടാൻ വേണ്ടി രണ്ടും കല്പിച്ചു കരഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞു, എന്നെ കൊല്ലരുതേ, ഞാൻ ജൂതനല്ല, ഞാൻ പേർഷ്യക്കാരനാണ്......


പട്ടാളക്കാർക്ക് ഇവൻ പറഞ്ഞതിൽ അത്ര വിശ്വാസം ഒന്നും വന്നില്ല രക്ഷപെടാൻ വേണ്ടി പലരും ഇങ്ങനെയുള്ള നുണകൾ പറയുമെന്ന് അവർക്കറിയാമായിരുന്നു.

എന്നാൽ കൂട്ടത്തിൽ ഒരു പട്ടാളക്കാരൻ ഇവനെ കൊല്ലുന്നതിൽ നിന്നും സഹപ്രവർത്തകരെ തടഞ്ഞു, കാരണം ഇവരുടെ പട്ടാളക്യാമ്പിലെ ഒരു മുതിർന്ന ഓഫിസർക്ക് പാഴ്സി ഭാഷ പഠിക്കണമെന്നും അതുകൊണ്ട് അതറിയാവുന്ന ആരെയെങ്കിലും സംഘടിപ്പിച്ചു കൊടുത്താൽ  ചെറിയൊരു പരിതോഷികം കൊടുക്കാം എന്നും അയാൾ ഇവനോട് പറഞ്ഞിരുന്നു.....

അതുകൊണ്ട് ഇവനെ അവർ കൊല്ലാതെ തങ്ങളുടെ ക്യാമ്പിലേക്ക് കൊണ്ടുപോയി.....


പിന്നീടുള്ള അവന്റെ അതിജീവനത്തിനായുള്ള പോരാട്ടം നിങ്ങൾ കണ്ടറിയുക.....


പാഴ്സി ഭാഷയിൽ ഒരക്ഷരം പോലും അറിയാത്ത ഇവൻ എങ്ങനെ ആ പട്ടാളഓഫീസറെ ആ ഭാഷ പഠിപ്പിക്കും....


ഈ പേര് പറഞ്ഞു എത്ര നാൾ അയാൾക്ക് സ്വന്തം ജീവൻ നിലനിർത്താൻ സാധിക്കും......


ജീവൻ നഷ്ടമാവും എന്നറിയുമ്പോൾ ഒരു മനുഷ്യൻ ജീവിക്കാനുള്ള കൊതി കൊണ്ട് എന്തൊക്കെ ചെയ്യും എന്ന് ഈ സിനിമ കാണുമ്പോൾ നമുക്ക് മനസിലാവും.....



ഈ ചിത്രത്തിന്റെ ക്ലൈമാക്സിനു തൊട്ടു മുൻപുള്ള ഒരു വിമാനത്താവളത്തിലെ രംഗവും, ക്ലൈമാക്സ്‌ രംഗവും സിനിമ കഴിഞ്ഞാലും നമ്മെ വേട്ടയാടിയിരിക്കും.......


ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രങ്ങൾ എന്ന ഗണത്തിൽ പെടുത്താവുന്ന ഒരു ചിത്രമാണിത്......




0 Comments:

Post a Comment

Search This Blog

Powered by Blogger.