The Nile Hilton Incident[2017] Crime/Mystery Drama ഈ ചിത്രത്തിനെക്കുറിച്ചുള്ള വീഡിയോ റിവ്യൂ: ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളി...

Home » , , » The Nile Hilton Incident

The Nile Hilton Incident

 The Nile Hilton Incident[2017]

Crime/Mystery Drama



ഈ ചിത്രത്തിനെക്കുറിച്ചുള്ള വീഡിയോ റിവ്യൂ:










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1140

ലിങ്ക് 2 :https://t.me/favaios/16309


2008 ൽ ദുബായിൽ ഒരു ഗായിക കൊലചെയ്യപ്പെട്ട സംഭവത്തെ ആസ്‌പദമാക്കി ഇറക്കിയ ചിത്രമാണിത്.....


 അഴിമതിയിൽ അടിമുടി മുങ്ങി കുളിച്ചു നിൽക്കുകയായിരുന്നു ഈജിപ്ഷ്യൻ പോലീസ് ഡിപ്പാർട്മെന്റ്. ഒരു കേസ് കിട്ടിയാൽ അതിൽ നിന്ന് എങ്ങനെ കാശുണ്ടാക്കാം എന്ന് മാത്രമായിരുന്നു അവരുടെ ചിന്ത. അങ്ങനെ ഇരിക്കെ അവിടുള്ള ഒരു ഹോട്ടലിൽ വെച്ച് ഒരു പാട്ടുകാരി കൊലചെയ്യപ്പെടുന്നു.ഇതിന്റെ അന്വോഷണ ചുമതല പോലീസുകാരനായ നൂറുദീൻ മുസ്തഫയ്ക്കായിരുന്നു.



അന്വേഷണം ഏറ്റെടുത്ത അയാൾ ഒരു സുഡാനിക്കാരിയായ ഹോട്ടൽ ജോലിക്കാരി ഇതിനു ദൃക്‌സാക്ഷിയായിട്ടുണ്ടെന്നു കണ്ടെത്തുന്നു, തുടർ അന്വോഷണത്തിൽ നിന്നും ഈ കൊലയ്ക്ക് പിന്നിൽ ആ നാട്ടിലെ ഒരു വ്യവസായപ്രമുഖനും രാഷ്‌ട്രീയക്കാരനുമായ ഒരാൾക്ക് പങ്കുണ്ടെന്ന് മുസ്തഫ മനസിലാക്കുന്നു......



അയാളുടെ കയ്യിൽ നിന്ന് ഈ കേസ് തേച്ചു മാച്ചു കളയാൻ കൈക്കൂലിയിനത്തിൽ നല്ലൊരു തുക ഒപ്പിക്കാം എന്നായിരുന്നു മുസ്തഫയുടെ കണക്കുകൂട്ടൽ.


എന്നാൽ മേലധികാരികൾ അയാളിൽ നിന്നും കാശ് മേടിച്ചിട്ട് മുസ്തഫയോട് അന്വേഷണം നിർത്തിവെയ്ക്കുവാൻ ആവശ്യപ്പെടുന്നു....



എന്നാൽ കയ്യിൽ കിട്ടിയ നല്ലൊരു കോള് അങ്ങനെ വിട്ടുകൊടുക്കാൻ മനസ്സില്ലാതെ ഇരുന്ന അയാൾ അന്വോഷണവുമായി മുൻപോട്ട് നീങ്ങുന്നു, അത് അയാളുടെ ജീവനും ദൃക്‌സാക്ഷിയായ സുഡാനി യുവതിയുടെ ജീവിതവും അപകടത്തിലാക്കുമെന്ന് അപ്പോൾ അയാൾ അറിഞ്ഞിരുന്നില്ല....


ശേഷം കാഴ്ചയിൽ.....




വലിയ സ്പീഡിൽ ഉള്ള കഥ പറച്ചിൽ അല്ലാതിരുന്നിട്ട് കൂടി പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിൽ തന്നെയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്...



ഡിപ്പാർട്മെന്റ് ക്യൂ സീരീസ് എന്ന ഡാനിഷ് ഇൻവെസ്റ്റിഗേഷൻ സിനിമകളിൽ ആസാദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഫരീസ് ഫരീസ് ആണ് ഇതിൽ പ്രധാനവേഷം ചെയ്തിരിക്കുന്നത്.....



Arabic

Malayalam Sub ✅

Blog : peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.