The Eight Hundred [2020 ]
War / Action
ഈ സിനിമയിലെ കഥാസന്ദർഭങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ :
ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
ലിങ്ക് 1:https://t.me/peruva/1116
ലിങ്ക് 2 : https://t.me/favaios/16285
ചൈനയും ജപ്പാനും തമ്മിൽ നടന്ന ചരിത്രപ്രസിദ്ധമായ ഒരു യുദ്ധത്തിന്റെ കഥ , സിനിമയിൽ ആധുനീക ടെക്നോളജിയുടെ സഹായത്തോടെ കൂടി ചിത്രീകരിച്ചപ്പോൾ യുദ്ധസിനിമാ പ്രേക്ഷകർക്ക് മികച്ചൊരു ദൃശ്യശ്രവ്യ വിരുന്നാണ് ലഭിച്ചത് ......
1937 ൽ നടന്ന ഷാങ്ഹായ് യുദ്ധത്തിന്റെ കഥയാണിത് . യുദ്ധത്തിന്റെ ഫലമായി ആൾ നാശം സംഭവിച്ചു വെറും അഞ്ഞൂറിൽ താഴെയായി മാറിയ ചൈനീസ് സൈന്യം ഒരു വെയർഹൗസിൽ തമ്പടിച്ചിരുന്നു . ഇവരെ മറികടന്നാൽ ചൈനയിലെ ഒരു പ്രധാന നഗരം തങ്ങളുടെ കാൽകീഴിലാവും എന്നറിയാവുന്ന ജപ്പാനീസ് സൈന്യം അവരുടെ ഇരുപതിനായിരത്തോളം വരുന്ന പട്ടാളക്കാരുമായി ആക്രമണം അഴിച്ചു വിടുന്നു ....
ഈ ആർത്തിരമ്പി വരുന്ന ജപ്പനീസ് പട്ടാളത്തിന് മുൻപിൽ എത്ര നേരം പിടിച്ചു നിൽക്കാൻ ചൈനീസ് സൈന്യത്തിനാവുമെന്നു കണ്ടറിയുക ...
പിറന്ന നാടിനായി ജീവൻ കൊടുത്തും പോരാടുന്ന വീരന്മാരുടെ കാഴ്ചകൾ പ്രേക്ഷകരുടെ കണ്ണ് നിറയ്‌ക്കും .
ഈ സിനിമയ്ക്കായി പഴയകാലഘട്ടം പുനർനിർമ്മിച്ചിരിക്കുന്നതും , യുദ്ധരംഗങ്ങളും പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒരു സിനിമാ അനുഭവം സമ്മാനിക്കുന്നു ..
Chinese
English Sub Only
Blog :peruva.com
സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം..."
കുമാരനാശാന്റെ ഈ വരികളെ അന്വർത്ഥമാക്കുന്ന കാഴ്ചകളാണ് ഈ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കുക...
ലോകത്തെല്ലായിടത്തും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ജനതയുടെ കാഴ്ചപാടുകൾ ഇങ്ങനെയൊക്കെ തന്നെയാണ്...... പിറന്ന മണ്ണ് അത് മറ്റൊരാൾ സ്വന്തമാക്കുന്നതു കാണുവാൻ ഒരാളും ആഗ്രഹിക്കുന്നില്ല ......
അങ്ങനെ പിറന്ന മണ്ണിനായി ജീവൻ കൊടുത്തും പോരാടിയ കുറെ വീരന്മാരുടെ കഥ പറയുന്ന ഒരു സിനിമയാണിത് .
ഈ അടുത്തിടയ്ക്ക് ഇറങ്ങിയ ചിത്രമായതിനാൽ ആധുനീക ടെക്നോളജിയുടെ സഹായത്തോടെ പ്രേക്ഷകർക്ക് കണ്ണിമ ചിമ്മാതെ കണ്ടിരിക്കാൻ പാകത്തിനുള്ള ദൃശ്യവിസ്മയമാണ് സിനിമയിൽ ഒരുക്കിയിട്ടുള്ളത് .
യുദ്ധ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ചിത്രങ്ങളിൽ ഒന്നാണിത് ......
The Eight Hundred [2020 ]
War / Action
ഇത് ചരിത്രപ്രസിദ്ധമായ ഷാങ്ഹായ് യുദ്ധത്തെ ആസ്‌പദമാക്കി എടുത്ത ചിത്രമാണിത്.....
1937 ൽ തിരമാലകൾ പോലെ ആർത്തിരച്ചു വന്ന ജപ്പാനീസ് സൈന്യത്തിന് മുൻപിൽ പിറന്ന നാടിന്റെ അഭിമാനത്തിന് വേണ്ടി , തങ്ങളുടെ ജനതയുടെ ജീവനും സ്വത്തിനും വേണ്ടി അവരുടെ സ്വാതന്ത്ര്യത്തോടുള്ള ജീവിതത്തിനായി ചൈനീസ് സൈന്യം നടത്തിയ ചെറുത്ത്നിൽപ്പിന്റെ കഥയാണിത്....
ഒരു നദിയുടെ അക്കരയും ഇക്കരയും ഉള്ള കാഴ്ചകളാണ് ചിത്രത്തിൽ ഉള്ളത് പാലത്തിനു ഇപ്പുറെ ഒരു വെയർഹൌസിൽ യുദ്ധത്തിന്റെ ഫലമായി ദിവസേന എണ്ണം കുറഞ്ഞു കുറഞ്ഞു ഇപ്പോൾ ഏകദേശം 500 ൽ താഴെ മാത്രം എണ്ണത്തിൽ ഉള്ള ചൈനീസ് സൈന്യം തമ്പടിച്ചിരിക്കുന്നു.....
മറുകരയിലാണ് ചൈനീസ് ജനത ജീവിക്കുന്നത് ...
ഈ വെയർഹൊസിൽ ഉള്ള സൈനികരെ മറികടന്നാൽ പിന്നെ ചൈനയിലെ ഒരു പ്രധാനനഗരം കാൽക്കീഴിലാക്കാം എന്ന് ഉറപ്പുള്ള ജപ്പാൻ സൈന്യം അവരുടെ ഇരുപതിനായിരത്തിനടുത്ത് സൈനികരുമായി ചേർന്ന് വെയർഹൌസ് ആക്രമിക്കുന്നു .......
പിന്നീടുള്ള ആ ഏറ്റുമുട്ടലാണ് ഈ സിനിമ പറയുന്നത് .............
എത്ര മണിക്കൂറുകൾ ചൈനീസ് സൈന്യത്തിന് പിടിച്ചു നില്ക്കാൻ സാധിക്കും എന്നത് കണ്ടറിയേണ്ട കാഴ്ച തന്നെയാണ് . പിറന്ന നാടിനായി ജീവൻ ബലികൊടുക്കാൻ ഒരു മടിയും ഇല്ലാത്ത വീരന്മാരുടെ കാഴ്ചകൾ ചില സമയത്ത് എങ്കിലും പ്രേക്ഷകരുടെ കണ്ണ് നനച്ചിരിക്കും ....
മികച്ച യുദ്ധരംഗങ്ങളും പഴയകാലഘട്ടം അതിമനോഹരമായി പുനർനിർമിച്ചിരിക്കുന്നതും എല്ലാം പ്രേക്ഷകർക്ക് മികച്ച ഒരു സിനിമാ അനുഭവം സമ്മാനിക്കുന്നു .
പിറന്ന മണ്ണിന്റെ വില , അത് മറ്റുള്ളവർ സ്വന്തമാക്കുമ്പോൾ ഉണ്ടാവുന്ന വേദന അതെല്ലാം അറിയാവുന്ന ഒരുപാട് പൂർവികർ ഉണ്ടായിട്ടും , ജപ്പാനിന്റെ കയ്യിൽ നിന്നും അങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടും ഇപ്പോഴും ചൈന നമ്മുടെ മണ്ണ് സ്വന്തമാക്കുവാൻ ശ്രമിക്കുന്നത് കാണുമ്പോൾ എനിക്ക് തോന്നുന്നത് ചൈനയിലെ ഇന്നത്തെ ജനതയ്ക്ക് സ്വാതന്ത്രത്തിന്റെ വില എന്തെന്ന് ഇനിയും മനസിലായിട്ടില്ല എന്ന്
തന്നെയാണ് ..................
0 Comments:
Post a Comment