Payback[1999] IMDb 7.1 ഈ റിവ്യൂ കേൾക്കാൻ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ...

Home » , , » Payback

Payback

 Payback[1999]

IMDb 7.1



ഈ റിവ്യൂ കേൾക്കാൻ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/982

ലിങ്ക് 2:https://t.me/favaios/16059



പണിയെടുത്തതിന്റെ കൂലിയായ എഴുപതിനായിരം ഡോളർ ചോദിച്ച നായകന് കിട്ടിയതോ, നല്ലൊരു അസ്സൽ തേപ്പും പിന്നെ രണ്ട്‌ വെടിയുണ്ടയും ആയിരുന്നു...

അപ്പോൾ പിന്നെ പ്രതികാരം ചെയ്യാതിരിക്കാൻ അവനു ആവുമോ.......




മെയ്ക്കിങ്ങിലെ വ്യത്യസ്ഥത കൊണ്ടും, മെൽ ഗിബ്സന്റെ അഭിനയം കൊണ്ടും പ്രേക്ഷകർക്ക് മികച്ച ഒരു ആസ്വാധനം നൽക്കുന്ന ഒരു ആക്ഷൻ ത്രില്ലെർ ചിത്രമാണിത്... 



പോർട്ടർ തന്റെ ഭാര്യ ലിയനും കൂട്ടുകാരൻ വാൾ റെസ്നിക്കുമായി ചേർന്ന് ഒരു മോഷണം പ്ലാൻ ചെയ്തു നടപ്പിലാക്കുന്നു.




കിട്ടിയ കാശ് പങ്കു വെയ്ക്കുന്നതിനിടെ കൂട്ടുകാരനുമായി പോർട്ടറിനു പിണങ്ങേണ്ടതായി വരുന്നു.



പക്ഷെ ഈ പിണക്കത്തിന് അധിക നേരമൊന്നും ആയുസ്സുണ്ടായിരുന്നില്ല, കാരണം ഈ പിണക്കം കണ്ടപ്പോൾ ദേഷ്യം വന്ന പോർട്ടറിന്റെ ഭാര്യ തോക്കെടുത്തു രണ്ട്‌ വെടി ധാ കിടക്കുന്നു പോർട്ടർ താഴെ.....




കണ്ടിരുന്ന പ്രേക്ഷകർക്കും വെടി കൊണ്ട പോർട്ടർക്കും ആദ്യം കാര്യമൊന്നും മനസിലായി കാണില്ല , കാരണം പോർട്ടറുടെ ഭാര്യ വെടി വെച്ചാൽ താഴെ വീഴേണ്ടത് കൂട്ടുകാരൻ  വാൾ റെസ്നിക്ക് അല്ലേ എന്നുള്ള ഒരു സംശയം ഏവർക്കും വരാം...


ഇനി വല്ല ഉന്നം മാറിപ്പോയതാണോ....



സത്യത്തിൽ അതൊന്നും ആയിരുന്നില്ല കാരണം അതിന് വേറൊരു പേര് പറയും അതായിരുന്നു അവിഹിതം....




പോർട്ടർ അറിയാതെ ഭാര്യയും കൂട്ടുകാരനും തമ്മിൽ ഒരു അവിഹിതം അവിടെ നടക്കുന്നുണ്ടായിരുന്നു.




എന്തായാലും പോർട്ടറിനെ അവിടെ ഇട്ടിട്ട് രണ്ടും അവരുടെ വഴിക്ക് പോയി....




എന്നാൽ ആയുസിന്റെ പുസ്തക താളുകളിൽ പോർട്ടറിന്റെ സമയം ആയിട്ടില്ലായിരുന്നു.


അതിലെ വന്ന ഒരു ഡോക്ടർ ഇവനെ കാണുകയും രക്ഷപെടുത്തുകയും ചെയ്യുന്നു....



അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം പോർട്ടർ തിരിച്ചു വരുന്നു.



രണ്ട് ഉദ്ദേശങ്ങൾ അയാൾക്കുണ്ടായിരുന്നു 



അന്ന് മോഷ്ടിച്ചതിൽ നിന്നും തന്റെ പങ്ക് മേടിക്കുക, പിന്നെ പറ്റിയാൽ പ്രതികാരവും....




അത് നിങ്ങൾ കണ്ടറിയുക....




ചെറിയൊരു പ്രതികാര കഥ എന്ന് ആയിരുന്നു ആദ്യ പകുതിയിൽ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ തോന്നിയത്..


എന്നാൽ രണ്ടാം പകുതി ആയപ്പോഴാണ് കഥ അത്ര ചെറുതല്ല എന്ന് മനസിലായത്..



റിയലിസ്റ്റിക് ആയി തോന്നിപ്പിക്കുന്ന രംഗങ്ങൾ സിനിമയെ കൂടുതൽ മനോഹരമാക്കിയിരിക്കുന്നതായി തോന്നി....



പ്രതികാരകഥകൾ ഇഷ്ടപെടുന്നവർക്ക് ഒരു തവണ കാണാൻ ഉള്ള വകയെല്ലാം ഈ ചിത്രത്തിൽ ഉണ്ട്....




English

Action Thriller

English Sub Only

Blog : peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.