Knock Knock [2015] Erotic Thriller റിവ്യൂ കേൾക്കാൻ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ...

Home » , , » Knock knock

Knock knock

 Knock Knock [2015]

Erotic Thriller


റിവ്യൂ കേൾക്കാൻ : 


ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/976

ലിങ്ക് 2:https://t.me/favaios/16039
പെണ്ണൊരുമ്പെട്ടാൽ ഒരു ചുക്കും നടക്കില്ല എന്ന് വിചാരമുള്ള ആരെങ്കിലും ഉണ്ടേൽ ഈ പടം ഒന്ന് കണ്ടു നോക്കിയാ മതി,നിങ്ങളുടെ ആ അഭിപ്രായം അപ്പോൾ തന്നെ മാറിക്കിട്ടും....ആർക്കിടെക് ആയ ഇവാൻ,ഭാര്യ ക്യാരനും രണ്ട്‌ മക്കൾക്കും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു.


 അങ്ങനെ ഇരിക്കെ ഒരു ദിവസം ബീച്ചിൽ ഒക്കെ ഒന്ന് കറങ്ങാനും പുറത്തൊരു ദിവസം തങ്ങാനുമായി ക്യാരനും മക്കളും യാത്രയാവുന്നു ,  അത്യാവശ്യമായി ചെയ്തു തീർക്കേണ്ട കുറെ ജോലികൾ ഉണ്ടായിരുന്നതിനാൽ ഇവാനു ആ കൂടെ പോവാൻ സാധിച്ചില്ല....രാത്രി ഒരു ഒന്നൊന്നര സമയം ആയിക്കാണും, ഇവാൻ അപ്പോഴും കമ്പ്യൂട്ടറിൽ തന്റെ ജോലി പൂർത്തിയാക്കുവാനുള്ള ശ്രമത്തിൽ ആയിരുന്നു. പുറത്താണെങ്കിൽ നല്ല ശക്തമായ മഴയും.അപ്പോൾ കോളിങ് ബെൽ ഒന്ന് ശബ്ദിച്ചു...ഈ അസമയത്തു ആരാണോ പോലും എന്ന് വിചാരിച്ചു ഇവാൻ പോയി വാതിൽ തുറന്നു.ഇവാന് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല, രണ്ട്‌ അപ്സരസ്സുകൾ എന്ന് വിളിക്കാൻ പാകത്തിന് രണ്ട്‌ പെൺകുട്ടികൾ.....
ഇവാന്റെ സ്ഥാനത്തു വേറെ വല്ലവരും ആയിരുന്നേൽ മനസ്സിൽ ലഡ്ഡുവിന് പകരം ഒരു ബോംബ് എങ്കിലും അപ്പോൾ പൊട്ടിയേനെ...
ഇവാന്റെ മനസ്സിൽ ഒരു ജീരകമിട്ടായി പോലും പൊട്ടിയില്ല, അവൻ ചോദിച്ചുനിങ്ങൾ ആരാണ്??എന്താണ് ഈ പാതിരാത്രിക്ക് ഇവിടെ?മഴയിൽ കുളിച്ചു നിന്നുകൊണ്ട് ആ സുന്ദരിമാർ പറഞ്ഞു, എന്റെ പൊന്ന് ചേട്ടാ ഞങ്ങൾ ഒരു ഫ്രണ്ടിന്റെ വീട് തപ്പി ഇറങ്ങിയതാ,  മൂന്നാലു വീട് ഇപ്പോൾ തന്നെ കയറി ഇറങ്ങി സ്ഥലം തെറ്റിപ്പോയി എന്നാണ് തോന്നുന്നത്.


ഞങ്ങൾ ഈ മഴയത്തു നിന്നും ഒന്ന് അകത്തേക്ക് വന്നോട്ടെ,
മനസില്ലാ മനസോടെ ഇവാൻ അവരെ അകത്തുകയറ്റി.
അവർക്ക് തിരിച്ചു പോവാനായി ഒരു ടാക്സി ഓൺലൈനിൽ ഇവാൻ ബുക്കും ചെയ്തു കൊടുത്തു. പക്ഷെ പാതിരാത്രി സമയം ആയതുകൊണ്ട് ടാക്സി വരാൻ കുറച്ചു സമയം എടുക്കുമായിരുന്നു...
അപ്പോഴേക്കും ഇവാനും ഇവരും തമ്മിൽ ഒരു സൗഹൃദം ഉടലെടുത്തിരുന്നു....
സംസാരത്തിനിടെ ഇവർ കൂടുതൽ അടുത്ത് വന്നിരിക്കുന്നതും, ശരീരത്തിൽ തൊട്ടു സംസാരിക്കാൻ ശ്രെമിച്ചപ്പോഴും ഇവാൻ അതിൽ നിന്നും ഒഴിഞ്ഞു മാറി ഇരിക്കാൻ ശ്രദ്ധിച്ചിരുന്നു. കാരണം ആ നാട്ടിൽ ഡീസന്റ് എന്ന വാക്കിന്റെ മറ്റൊരു അർത്ഥം ഇവാൻ എന്നായിരുന്നു.ആ പെൺകുട്ടികൾ പക്ഷെ ഇവാനെ അങ്ങനെ വിടാൻ ഒരുക്കമല്ലായിരുന്നു. അവർ പ്രലോഭനം തുടർന്നുകൊണ്ടേ ഇരുന്നു...സാക്ഷാൽ വിശ്വാമിത്ര മഹർഷിക്കു പോലും മേനകയാന്റിയുടെ പ്രലോഭനത്തെ അതിജീവിക്കാൻ സാധിച്ചില്ല എന്നാണ് ചരിത്രം നമ്മോടു പറഞ്ഞിട്ടുള്ളത് അപ്പോൾ പിന്നെ പാവം ഇവാന്റെ കാര്യം പറയണോ......
അങ്ങനെ അത് സംഭവിച്ചു, ഇവാന്റെ ചാരിത്രവും പൗരധർമ്മവും എല്ലാം ആ പെൺകുട്ടികൾ കവർന്നെടുത്തു......
മലയാള സിനിമയിൽ ആയിരുന്നേൽ ഒരു നിലവിളക്കിന്റെ തിരി കാറ്റത്ത് അണയുന്നത് കാണിക്കേണ്ടി വന്നേനെ...ഇതുപക്ഷെ ഇംഗ്ലീഷ് ഫിലിം ആയതിനാലും ആ നാട്ടിൽ വിളക്ക് കൊളുത്തി പ്രാർത്ഥന കുറവായതിനാലും ക്യാമറ വേറെ എങ്ങോട്ടും ചലിപ്പിച്ചിട്ടില്ല.....

എന്തായാലും അവസാനം കുറ്റബോധം വേട്ടയാടിയപ്പോൾ മറ്റുള്ള പുരുഷൻമാർ ചെയ്യുന്നപോലെ ഇവാൻ കിടന്ന് നല്ലപോലെ അങ്ങ് ഉറങ്ങി......ഉറക്കം എഴുന്നേറ്റപ്പോൾ പെൺകുട്ടികളെ അവിടെ കാണാനും ഇല്ലായിരുന്നു, അതിൽ ഇവാന് ദുഖമൊന്നും തോന്നിയില്ല....
എന്നാൽ അപ്പോൾ അടുക്കളയിൽ നിന്നും ഒരു ശബ്ദം കേട്ട്  അങ്ങോട്ട് ചെന്നപ്പോൾ അവിടെ കണ്ട കാഴ്ച അവനെന്നല്ല സിനിമ കാണുന്ന ഒരാൾ പോലും സഹിക്കുന്നതായിരുന്നില്ല....

പിന്നീട് ഈ കഥയിൽ സംഭവിക്കുന്ന കാര്യങ്ങൾ കണ്ട്, കണ്ണും തള്ളി വായും പൊളിച്ചു ഇരിക്കാനെ പ്രേക്ഷകർക്ക് സാധിക്കു...
അതെല്ലാം പറഞ്ഞറിയിക്കേണ്ട കാര്യങ്ങൾ അല്ല കണ്ടറിയേണ്ട കാഴ്ച തന്നെയാണ്.......മുന്നറിയിപ്പ് : ഈ സിനിമ ഫാമിലി ആയിട്ടുള്ള കാഴ്ച ഒഴിവാക്കിയില്ലേൽ ചിലപ്പോൾ നിങ്ങടെ  സിനിമാ കാഴ്ച വീട്ടുകാർ നിർത്താൻ ചാൻസ് ഉണ്ട്.അപേക്ഷ : ഫാമിലി മൂവി അല്ല എന്ന് പറഞ്ഞെന്നും വെച്ച് ഇത് കണ്ടിട്ട്, ഇത്രേം ഉണ്ടായിരുന്നല്ലോ ഞാൻ കൂടുതൽ പ്രതീക്ഷിച്ചു എന്നും ചോദിച്ചു ആരും ഈ വഴി വരരുത്.വിത്യസ്തമായ ഒരു സിനിമ കാണണം എന്നുണ്ടെങ്കിൽ കണ്ടു നോക്കുക.....
English

Erotic Thriller

English Sub Only

Blog : peruva.com
0 Comments:

Post a Comment

Search This Blog

Powered by Blogger.