L.A. Confidential [1997] IMDb 8.2   റിവ്യൂ കേൾക്കാൻ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമി...

Home » , , » L.A. Confidential

L.A. Confidential

 L.A. Confidential [1997]

IMDb 8.2  

റിവ്യൂ കേൾക്കാൻ : 
ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/907

ലിങ്ക് 2: https://t.me/favaios/15915


​ഹോളിവുഡ് ക്രൈം ത്രില്ലെർ സിനിമകളുടെ ചരിത്രത്തിലെ ക്ലാസ്സിക്കുകളിൽ ഒന്നാണിത്​. മികച്ചൊരു തിരക്കഥക്ക് മുൻപിൽ ഹോളിവുഡ്‌ഡിലെ മികച്ച ഒരുപറ്റം നടന്മാർ മത്സരിച്ചു അഭിനയിച്ചപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ഒരിക്കലും മറക്കാനാവത്ത ഒരു ക്രൈം ത്രില്ലെർ സിനിമാ അനുഭവം ആയിരുന്നു.ഇത് കുറച്ചു വർഷങ്ങൾക്ക് മുൻപുള്ള ലോസ് എഞ്ചേൽസ് നഗരത്തിന്റെ  കഥയാണ് . നഗരത്തിലെ അധോലോകത്തെ നിയന്ത്രിച്ചുകൊണ്ടിരുന്ന   മിക്കി കോയൻ എന്ന മയക്കുമരുന്ന് രാജാവിനെ ഒരു സുപ്രഭാതത്തിൽ പോലീസ് അറസ്റ്റ് ചെയ്യുന്നു​. അതോടെ നഗരത്തിൽ പിടിമുറുക്കിയിരുന്ന മയക്കുമരുന്ന് അധോലോക സംഘങ്ങൾ ഒതുങ്ങും എന്നായിരുന്നു എല്ലാവരും വിചാരിച്ചത് . എന്നാൽ മിക്കികോയൻ  അറസ്റ്റിൽ ആയതോടെ അയാളുടെ സ്ഥാനം അലങ്കരിക്കാനായി മറ്റുള്ള പലരും തമ്മിൽ മത്സരങ്ങളും കൊലപാതകങ്ങളും അരങ്ങേറാൻ തുടങ്ങി .മിക്കി കോയന്റെ അനുയായികളിൽ പലരും വധിക്കപ്പെട്ടു ....


​ലോസ് ​എഞ്ചേൽസ് നഗരത്തിലെ പോലീസ് ഫോഴ്സ് വളരെ ശക്തമായിരുന്നെങ്കിലും അതിൽ ജോലി ചെയ്യുന്ന പോലീസുകാർ തമ്മിൽ പല ഗ്രൂപ്പുകളായി തിരിഞ്ഞുള്ള വഴക്കും പരസ്പരമുള്ള പാരവെപ്പും എല്ലാം പതിവ് കാഴ്ചകളായിരുന്നു . കഴിവുള്ള ഉദ്യോഗസ്ഥരിൽ പലരും സ്വയം പേരുണ്ടാക്കാനും , കാശുണ്ടാക്കാനും ഒക്കെയായിരുന്നു അവിടെ ജോലി ചെയ്തിരുന്നത് .


ഒരു ദിവസം സ്റ്റേഷനിൽ വെച്ച് പ്രതികളെ ക്രൂരമായി മർദിച്ചതിനു ബഡ് വൈറ്റ്, ഡിക്ക് സ്റ്റെൻസ്ലണ്ട്, ജാക്ക് വിൻസൻസ് എന്നീ പോലീസുകാർക്ക് മേലധികാരികളുടെ ഭാഗത്ത് നിന്നും ശിക്ഷാ നടപടികൾ നേരിടേണ്ടതായി വരുന്നു . എഡ്‌മണ്ട് എക്‌സിലി എന്ന പോലീസുകാരനായിരുന്നു ഇവർക്കെതിരെ സാക്ഷി പറഞ്ഞത് . അതോടെ ഡിപ്പാർട്മെന്റിലെ പലരും അയാൾക്കെതിരാവുകയും ചെയ്യുന്നു .


അങ്ങനെ ഇരിക്കെ ഒരുദിവസം നഗരത്തിലെ ഒരു കോഫീഷോപ്പിൽ വെച്ചുണ്ടാവുന്ന ഒരു കൂട്ടക്കൊലയിൽ പോലീസ്‌കാരനായിരുന്ന ഡിക്ക് സ്റ്റെൻസ്ലണ്ട് ഉൾപ്പെടെ കുറെ ആളുകൾ കൊല്ലപ്പെടുന്നു . മോഷണശ്രമത്തിനിടെ നടന്നൊരു കൂട്ടക്കൊല എന്നായിരുന്നു എല്ലാവരും വിചാരിച്ചിരുന്നത് . എന്നാൽ  പിന്നീട് നടന്ന അന്വോഷണത്തിൽ നിന്നും ഇതിനു പിന്നിൽ മറ്റെന്തെക്കെയോ കാരണങ്ങൾ ഉണ്ടെന്നു പൊലീസിന് മനസ്സിലാവുന്നു ....


 നേരത്തെ അറസ്സിൽ ആയ മയക്കുമരുന്ന് രാജാവ്  മിക്കി കോയന്റെ സ്ഥാനമാനങ്ങൾ തട്ടിയെടുക്കാൻ വേണ്ടി നഗരത്തിൽ നടക്കുന്ന അക്രമങ്ങൾക്കും ഈ കോഫീ ഷോപ്പിലെ കൂട്ടക്കൊലക്കും തമ്മിൽ എന്തൊക്കെയോ ബന്ധമുണ്ടെന്ന് പോലീസുകാരിൽ ചിലർ കണ്ടെത്തുന്നു .......


പരസ്പരം കുതികാൽവെട്ടും പാരവെയ്പുമായി നടക്കുന്ന ഈ പോലീസുകാർക്ക് സത്യം കണ്ടെത്താൻ സാധിക്കുമോ ??? 


 അതോ സത്യം കണ്ടെത്തിയാലും പണത്തിനു വേണ്ടി ഇവർ എല്ലാം മൂടി വെയ്ക്കുമോ ???? എല്ലാം കണ്ടറിയുക ...മികച്ച ട്വിസ്റ്റും , വെടിവെപ്പും കൊല്ലും കൊലയും എല്ലാമായി മറക്കാനാവാത്ത ഒരു  ത്രില്ലിംഗ് സിനിമാ അനുഭവം ഈ ചിത്രം സമ്മാനിക്കുന്നു 


പ്രധാനകഥാപാത്രങ്ങളായി വരുന്ന പോലീസുകാരിൽ ആരെയാണ് വിശ്വസിക്കേണ്ടത് ആരാണ് നന്മയുടെ കൂടെ നില്ക്കാൻ പോവുന്നത് എന്നൊരു സംശയം സിനിമയുടെ ക്ളൈമാക്സ് സീൻ വരെ നിലനിർത്താൻ ഇതിന്റെ തിരക്കഥയ്ക്ക് സാധിച്ചിട്ടുണ്ട് . അതാണ് ഈ സിനിമയെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നാക്കി മാറ്റിയിരിക്കുന്നത് ...


റസ്സൽ ക്രോ, കെവിൻ സ്പേസി, ഗയ് പിയേഴ്സ്, കിം ബേസിംഗർ തുടങ്ങിയ വലിയൊരു താരനിരയാണ് ഈ ചിത്രത്തിന് പിന്നിൽ അണിനിരന്നിരിക്കുന്നത്‌ . ജെയിംസ് എൽറോയിയുടെ ഇതേപേരിൽ തന്നെയുള്ള പുസ്‌തകത്തെ സിനിയയാക്കി മാറ്റി സംവിധാനം നിർവഹിച്ചത് കർട്ടിസ് ഹാൻസൺ ആണ്  


English 

Crime Thriller 

Malayalam Sub ✅

Blog : peruva.com
0 Comments:

Post a Comment

Search This Blog

Powered by Blogger.