71[2014] IMDb 7.2 റിവ്യൂ കേൾക്കാൻ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക ...

Home » , » 71

71

 71[2014]

IMDb 7.2

റിവ്യൂ കേൾക്കാൻ :ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/900

ലിങ്ക് 2: https://t.me/favaios/15892സഹായിക്കാൻ ആരും ഇല്ലാതെ ശത്രുക്കളാൽ വലയം ചെയ്യപ്പെട്ട ഒരു പട്ടാളക്കാരന്റെ നിസ്സഹായാവസ്ഥയുടെ നേർകാഴ്ചയാണ് ഈ ചിത്രം....ഈ കഥ  നടക്കുന്നത് 1971 ലാണ്  . 


ആഭ്യന്തരകലഹം രൂക്ഷമായിരുന്ന നോർത്തേൺ അയർലന്റിലെ ബെൽഫാസ്റ്റ് നഗരം . 


ജനങ്ങൾ  ഐറിഷ് കത്തോലിക്കർ , റിപ്പബ്ലിക്കൻസ് , അൾസ്റ്റർ പ്രൊട്ടസ്റ്റൻസ് , ലോയലിസ്റ്റുകൾ  എന്നിങ്ങനെ പല വിഭാഗങ്ങളായി തിരിഞ്ഞുള്ള  ബോംബേറും കൊലപാതകങ്ങളും അവിടെ പതിവായിരുന്നു. ജനങ്ങൾ നിയമങ്ങൾ  അനുസരിക്കുവാൻ പലപ്പോഴും കൂട്ടാക്കിയിരുന്നുമില്ല. നിയമപാലകരെ ഒറ്റയ്ക്ക് കിട്ടിയാൽ കയ്യേറ്റം ചെയ്യുന്നതും അവിടെ പതിവ് കാഴ്ചയായിരുന്നു .  


നോർത്തൺ അയർലന്റിലെ പോലീസ് ഫോഴ്‌സിന് ഈ  ജനങ്ങളുടെ ഇടയിൽ  പ്രവർത്തിക്കുക എന്നത്  അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല ...


അങ്ങനെ ഇരിക്കെ  ഈ ജനങ്ങളുടെ കൈവശം ആയുധങ്ങൾ വലിയതോതിൽ ഉണ്ടെന്നുള്ള വിവരം കിട്ടിയ പോലീസ്  ബെൽഫാസ്റ്റിൽ ഒരു റെയ്ഡ് നടത്താൻ തീരുമാനിക്കുന്നു .   റെയ്ഡിനിടെ   ജനങ്ങളുടെ ഭാഗത്തു നിന്നും എതിർപ്പുകൾ ഉണ്ടായാൽ    അത് നേരിടാൻ    ബ്രിട്ടൻ പട്ടാളത്തിലെ ഒരു ചെറിയ യൂണിറ്റിന്റെ സഹായം ഇവർ തേടുന്നു . ജനങ്ങളെ ഒരു രീതിയിലും ആക്രമിക്കാൻ പാടില്ല എന്നും പട്ടാളത്തിന് മുകളിൽ നിന്നും നിർദ്ദേശം കൊടുത്തിരുന്നു ...


അങ്ങനെ പോലീസും , ബ്രിട്ടൻ സേനയിലെ ചെറിയൊരു വിഭാഗവും  കൂടി റെയ്ഡിനായി പുറപ്പെടുന്നു . നഗരത്തിന്റെ എല്ലാ ഭാഗത്തു  തന്നെ ജനങ്ങൾ ഈ നിയമപാലകർക്ക് എതിരെ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചിരുന്നു . കല്ലും , മനുഷ്യ വിസർജ്ജനവുമടക്കമുള്ള   പല പല സാധനങ്ങൾ ആണ് ഈ ജനങ്ങൾ നിയമപാലകർക്ക് മേൽ പ്രയോഗിച്ചത് . എല്ലാം സഹിച്ചു നിയമം നടപ്പിലാക്കുവാൻ വേണ്ടി അവർ ബെൽഫാസ്റ്റ് നഗരത്തിലെ ചില വീടുകളിൽ റെയ്സ്ഡ് നടത്തുന്നു . 


സമയം പോവും തോറും  ജനങ്ങൾ കൂടുതൽ അക്രമാസക്തരാവുന്നു . പട്ടാളത്തിനുപോലും നിയന്ത്രിക്കാൻ പറ്റാത്ത ഒരു സാഹചര്യം ഉണ്ടാവുന്നു . 


പട്ടാളക്കാരിൽ ഒരുവൻ ജനങ്ങളുടെ കല്ലേറിൽ  പരുക്കേറ്റു താഴെ വീഴുന്നു .അയാളുടെ  കയ്യിൽ നിന്നും ജനക്കൂട്ടത്തിലെ ഒരു കുട്ടി തോക്കും തട്ടിയെടുത്തോടുന്നു .


ആ തോക്കിനായി കുട്ടിയുടെ പിന്നാലെപാഞ്ഞ പട്ടാളക്കാരിൽ ഒരുവൻ മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടുന്നു ..


അതെ സമയം ജനക്കൂട്ടത്തിന്റെ ആക്രമണം രൂക്ഷമായതിനെത്തുടർന്നു പോലീസും പട്ടാളവും തിരികെ പോവുന്നു ...


നിയമപാലകരെ കണ്ടാൽ കടിച്ചു കീറുവാൻ വെമ്പൽ പൂണ്ടു കഴിയുന്ന ആ ജനങ്ങൾക്കിടയിൽ  ഒരു പട്ടാളക്കാരൻ മാത്രം ഏകനായി അവശേഷിച്ചു .........................


തുടർന്നുള്ള ആ പട്ടാളക്കാരന്റെ ജീവിതമാണ്  ഈ സിനിമ പറയുന്നത് ..ഏതു നിമിഷവും വേട്ടയാടപ്പെടുവാൻ സാധ്യതയുള്ള  ആ പട്ടാളക്കാരന്റെ  ആകുലതകൾ അതേപോലെ പ്രേക്ഷകരിൽ എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം ആ ജനങ്ങൾക്കിടയിൽ അയാൾക്ക് എത്ര നേരം പിടിച്ചു നില്ക്കാൻ സാധിക്കും ???


എല്ലാം കണ്ടറിയുക ...


നല്ലൊരു ത്രില്ലെർ സിനിമയാണ് . ഉറപ്പായും കണ്ടിരിക്കേണ്ട ഒരു ചിത്രംEnglish

Thriller

English Sub Only

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.