The Pledge [2001] IMDb 6.8 ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക ലിങ്ക് 1:...

Home » , , , » The Pledge

The Pledge

 The Pledge [2001]

IMDb 6.8


ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/808

ലിങ്ക് 2:  https://t.me/favaios/15683



എന്റെ പിഞ്ചു മോളെ കൊന്നവരെ ശിക്ഷിക്കുമെന്ന്  നിങ്ങൾ എനിക്ക് വാക്ക് തരാമോ?????


ആ അമ്മയുടെ ചോദ്യത്തിന് മുൻപിൽ അയാളൊന്നു പതറി.....


മിണ്ടാൻ വാക്കുകൾ കിട്ടാതെ പതറി നിന്ന ആ പോലീസ് ഓഫീസറുടെ നേർക്ക് ആ അമ്മ ഒരു ചെറിയ കുരിശ് രൂപം എടുത്തു നീട്ടിയിട്ട് പറഞ്ഞു, ഇത് എന്റെ മോൾ  ഉണ്ടാക്കിയതാണ് ഇതിൽ തൊട്ട് നിങ്ങൾ എനിക്ക് വാക്ക് തരുമോ??????




ജോലിയിൽ  ജെറി ബ്ലാക്ക് എന്ന ആ പോലീസ് ഉദ്യോഗസ്ഥന്റെ അവസാനത്തെ ദിവസമായിരുന്നു അന്ന്. റിട്ടേയർ ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കി. എന്നിട്ടും അയാൾ അവൾക്ക് വാക്ക് കൊടുത്തു, കുറ്റവാളിയെ പിടിക്കും എന്ന്......


8 വയസുള്ള ജിന്നി എന്ന പെൺകുട്ടിയുടെ ശരീരം വീട്ടിൽ നിന്നും കുറച്ചു മാറി മഞ്ഞു മൂടിയ ഒരു കുന്നിൻ ചെരുവിലായിരുന്നു കണ്ടെത്തിയത്.അതി ക്രൂരമായി ആരോ അവളെ കൊലപ്പെടുത്തുകയായിരുന്നു.



തൊട്ടടുത്ത ദിവസം തന്നെ കുറ്റവാളി എന്ന് സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മാനസികരോഗി യായ അയാൾ പോലീസ് ചോദ്യം ചെയ്യലിൽ ഈ കുറ്റം സമ്മതിക്കുകയും ചെയ്തു...




പക്ഷെ ജെറി ബ്ലാക്കിന് അയാളുടെ മൊഴി അത്ര വിശ്വാസ യോഗ്യമായി തോന്നിയില്ല.



ജോലിയിൽ നിന്നും വിരമിച്ചിട്ടും അയാൾ തന്റെ അന്വോഷണം തുടർന്നു, ആ അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാനായി........




അതിൽ കുറെ ഞെട്ടിക്കുന്ന സത്യങ്ങൾ ആണ് അയാൾ കണ്ടെത്തിയത്.....




മികച്ച ഒരു കുറ്റാന്വോഷണ ചിത്രം ആണ്. ക്ലൈമാക്സ്‌ കൊണ്ട് ഞെട്ടിച്ച ഒരു ചിത്രം.




രണ്ടാം പകുതിയിൽ ജെറി തന്റെ ജീവിതം കെട്ടിപ്പടുക്കുന്ന രംഗങ്ങൾ  ലാഗ് ആയി തോന്നാമെങ്കിലും, സ്ലോ പേസ് ത്രില്ലെർ ഇഷ്ടപെടുന്നവർക്ക് ആസ്വദിക്കാൻ ഉള്ളതെല്ലാം ചിത്രത്തിൽ ഉണ്ട്....




തന്റെ പ്രതിജ്ഞ പാലിക്കാനായി ഒരു മനുഷ്യൻ ചെയ്യുന്ന കാര്യങ്ങൾ കണ്ടു പ്രേക്ഷകരുടെ കണ്ണും മനസ്സും നിറഞ്ഞിരിക്കും....



സ്ലോ പെയ്സ് ആണ്, തികച്ചും അപ്രതീക്ഷിത ക്ലൈമാക്സും ആണ്....



സിനിമ ഓൺലൈനിലോ മറ്റോ കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ റിവ്യൂ ന്റെ അവസാനം കൊടുത്തേക്കുന്ന ബ്ലോഗ്‌ സന്ദർശിക്കുക...




English

Mystery / Thriller

English Sub Only

Blog : peruva.com



0 Comments:

Post a Comment

Search This Blog

Powered by Blogger.