Kannur Deluxe [1969]
IMDb 6.7
ഓൺലൈനിൽ കാണാൻ : https://youtu.be/MFUM6RmdpL8
ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തേക്കുന്ന ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
ലിങ്ക് 1: https://t.me/peruva/755
ലിങ്ക് 2 : https://t.me/favaios/15595
കർണാടകയല്ല നമ്മളാണ് KSRTC എന്ന പേര് ആദ്യം ഉപയോഗിച്ചത് എന്ന് തെളിയിക്കാൻ 1969 ൽ ഇറങ്ങിയ ഈ സിനിമയിൽ KSRTC എന്ന പേരും എംബ്ലവും ഉണ്ടെന്നു കേരളം വീഡിയോ സഹിതം തെളിവ് കോടതിയിൽ ഹാജരാക്കി എന്നുള്ള പത്ര വാർത്ത കണ്ടു, അതിനാൽ ഈ സിനിമ ഒന്നുകൂടി കണ്ടേക്കാം എന്ന് വിചാരിച്ചു.......
മലയാളത്തിൽ നിന്നും ഇറങ്ങിയ മികച്ച ഒരു കോമഡി ആക്ഷൻ സസ്പെൻസ് ത്രില്ലെർ ചിത്രം.....
കെ ബി പിള്ള എന്ന ബിസിനസ്സ്മാൻ തന്റെ പാർട്നേഴ്സിനു കൊടുക്കാനായി വലിയ ഒരു തുക തന്റെ ജോലിക്കാരി ജയശ്രീയുടെ കയ്യിൽ തിരുവനന്തപുരത്തു നിന്നും കണ്ണൂർക്ക് പോവുന്ന കണ്ണൂർ ഡിലൈക്സ് ബസിൽ കൊടുത്തു വിടുന്നു....
ഗവണ്മെന്റ്ന് കൊടുക്കുന്ന കണക്കിൽ ഒന്നും കാണിക്കാത്ത തുക ആയതുകൊണ്ടായിരുന്നു അയാൾ ഇതിനായി ജയശ്രീയെ ചുമതലപ്പെടുത്തിയത്. ഒരു സ്ത്രീ ആയതുകൊണ്ട് അവളെ ആരും സംശയിക്കില്ല എന്നയാൾ കണക്കുകൂട്ടി....
കള്ളനോട്ടടി കൂടി ഉണ്ടായിരുന്ന അയാൾ കൊടുത്ത വിട്ടതിൽ പകുതി കള്ളനോട്ട് ആയിരുന്നു വെച്ചിരുന്നത്. ഇതൊന്നും ജയശ്രീക്ക് അറിവുണ്ടായിരുന്നില്ല....
തങ്ങളുടെ എന്തെങ്കിലും രഹസ്യം ഇവൾ മുഖേന പുറത്തായാൽ ഇവളെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി അയാൾ രഹസ്യമായി ഒരു ഗുണ്ടയെ ഇവളെ നിരീക്ഷിക്കാൻ വേണ്ടിയും ഏർപ്പാടാക്കിയിരുന്നു....
കാര്യങ്ങൾ എല്ലാം ഇയാൾ വിചാരിച്ച പോലെ നീങ്ങുന്നതിനിടെ ബസിൽ വെച്ചു ഒരു അപ്രതീക്ഷിത സംഭവം നടക്കുന്നു.....
അതോടെ ഇവളുടെ യാത്രക്ക് പിന്നിലുള്ള രഹസ്യം മറ്റു ചിലരും അറിയാൻ ഇടയാവുന്നു....
തുടർന്നുള്ള സംഭവ ബഹുലമായ നിമിഷങ്ങളിലൂടെ കഥ മുന്നോട്ട് പോവുന്നു......
ക്ലൈമാക്സ് ട്വിസ്റ്റും കൂടി ആയപ്പോൾ മികച്ച ഒരു സിനിമാ അനുഭവം ഈ ചിത്രം സമ്മാനിക്കുന്നു....
Action ത്രില്ലെർ സിനിമാ പ്രേമികൾ ഉറപ്പായും കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്ന്....
വി ദക്ഷിണാമൂർത്തി, ശ്രീകുമാരൻ തമ്പി എന്നിവർ ചേർന്ന് ഒരുക്കിയ നിരവധി ഗാനങ്ങൾ ഈ ചിത്രത്തിൽ ഉണ്ട്, മലയാളത്തിലെ പ്രമുഖരായ ഒട്ടുമിക്ക ഗായകരും ഇതിൽ പാടിയിട്ടുമുണ്ട്...
SL പുരം സദാനന്ദൻ തിരക്കഥ ഒരുക്കി, A B രാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രേം നസീർ, ഷീല, അടൂർഭാസി, G K പിള്ള, ജോസ് പ്രകാശ്, K P ഉമ്മർ തുടങ്ങിയ വൻ താരനിര അഭിനയിച്ചിരിക്കുന്നു.....
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment