Calibre [2018] ത്രില്ലെർ ഓൺലൈനിൽ കാണുവാൻ : Netflix  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സ...

Home » , , » Calibre

Calibre

 Calibre [2018]

ത്രില്ലെർ


ഓൺലൈനിൽ കാണുവാൻ : Netflix 

ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/758

ലിങ്ക് 2:  https://t.me/favaios/15590



റിവ്യൂന് മുൻപ് ആദ്യം എനിക്ക് ഉണ്ടായ ഒരു അനുഭവം പറയാം....


കുറച്ചു നാൾ മുൻപ് ഞങ്ങടെ വീട്ടിൽ ഒരു പൂച്ചക്കുട്ടി ഉണ്ടായി, കാണാൻ നല്ല സുന്ദരി.

അത് അതിലെ അതിന്റെ അമ്മയുടെ കൂടെ കളിച്ചു നടക്കുന്നത് കാണാൻ നല്ല ഭംഗി ആയിരുന്നു. എന്നാൽ ഒരു ദിവസം ഒരു കണ്ടൻ പൂച്ച വന്നു അതിനെ കൊന്നു കളഞ്ഞു,സത്യം പറഞ്ഞാൽ വേണ്ടപ്പെട്ട ആരോ നഷ്ടപ്പെട്ട ദുഃഖം ആയിരുന്നു എനിക്ക്...


അടുത്ത ദിവസം ഞാൻ വീട്ടിൽ ഇരുന്നപ്പോൾ അതാ വരുന്നു ആ കണ്ടൻ പൂച്ച അതിലെ, എനിക്ക് ദേഷ്യം വന്നു, അവിടെ കിടന്ന ഒരു വലിയ കല്ലെടുത്തു രവീന്ദ്ര ജഡേജയെ മനസ്സിൽ വിചാരിച്ചു ഞാൻ ഒരു വീക്കങ്ങു വീക്കി. പക്ഷെ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്ട്രൈക്കർമാരെ പ്പോലെ ആയിപ്പോയി എന്റെ ഷോട്ട്...


അയ്യോ എന്ന് ഒരു കരച്ചിൽ കേട്ട് ഓടി ചെന്നപ്പോ അതിലെ പോയ ഒരു ചേച്ചി വിറച്ചോണ്ട് നിൽപ്പുണ്ട്, കല്ല് പുള്ളിക്കാരിയെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ആയിരുന്നു പോയത്.


എന്റെ ഗോതമ്പുണ്ട ( ഇപ്പോൾ ചിക്കനും ചപ്പാത്തിയും ആണെന്ന് കേട്ടു ) എനിക്ക് കഷ്ടിച്ചാണ് മിസ്സായത്.....


ഞാൻ പിന്നീട് പലപ്പോഴും ആലോചിച്ചിട്ടുണ്ട് അതെങ്ങാൻ പുള്ളിക്കാരിക്കിട്ട് കൊണ്ടിരുന്നേൽ എന്റെ ജീവിതം ഇപ്പോൾ എന്തായേനെ എന്ന്........



ഇനി ഈ സിനിമയുടെ റിവ്യൂ....



രണ്ട്‌ ചെറുപ്പക്കാർ മാർക്കസും, വോഗണും.ഉറ്റ സുഹൃത്തുക്കൾ ആയിരുന്ന ഇരുവരും ഒരു കൊച്ചു പട്ടണത്തിനോട് ചേർന്നുള്ള വലിയൊരു കാട്ടിൽ വേട്ടയാടുവാൻ പോവുന്നു.



വേട്ടയാടുന്നതിനിടെ ഒരു മാനിനിട്ട് ഉന്നം നോക്കി വെച്ച വെടി ലക്ഷ്യം തെറ്റി അവിടെ നിന്ന ഒരു പത്തു വയസ്സുള്ള കുട്ടിക്കിട്ട് കൊള്ളുകയും ആ കുട്ടി മരിക്കുകയും ചെയ്യുന്നു...



ആ പരിസരത്ത് ഈ കാഴ്ച്ച കണ്ട മറ്റാരും ഇല്ലായിരുന്നു.....




രണ്ടുപേരും വെപ്രാളപ്പെട്ടു പലതും പിന്നീട് ചെയ്തു കൂട്ടുന്നു.......



തുടർന്നുള്ള ഇരുവരുടെയും ജീവിതം നിങ്ങൾ കണ്ടറിയുക....



ഇനിയെന്ത് സംഭവിക്കും ഇനിയെന്ത് സംഭവിക്കും എന്നുള്ള കഥാപാത്രങ്ങളുടെ ഭീതി പ്രേക്ഷകർക്കും അതെ പോലെ തന്നെ ഫീൽ ചെയ്യുന്ന ഒരു സിനിമ....



പത്തുവയസ്സുള്ള കുട്ടിയുടെ വീട്ടുകാർക്ക് ഒപ്പം നിൽക്കണോ, ഗതികേട് കൊണ്ട് ഈ അവസ്ഥയിൽ ചെന്ന് ചാടിയ ഇവർക്കൊപ്പം നിൽക്കണോ എന്ന് പ്രേക്ഷകർ സംശയിച്ചു പോവുന്ന മുഹൂർത്തങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നു.......




അപ്രതീക്ഷിത ക്ലൈമാക്സ്‌ അടക്കമുള്ള ഈ ചിത്രത്തിലെ പല രംഗങ്ങളും സിനിമ കഴിഞ്ഞാലും പ്രേക്ഷകരെ വേട്ടയാടും എന്നുറപ്പാണ്...




എനിക്ക് ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ ആണ് ഈ ചിത്രം സമ്മാനിച്ചത്....



"തെറ്റ് ചെയ്യാത്തവരായി ആരും ഇല്ല ഗോപു" എന്ന സത്യം മലയാള സിനിമാ ഡിക്ഷണറിയിൽ തങ്ക ലിപികളിൽ എഴുതി വെച്ചിട്ടുണ്ട്.ചെയ്ത തെറ്റ് പിന്നീട് തിരുത്തുകയൊ, വീണ്ടും ചെയ്യാതെ ഇരിക്കുകയോ, ആവർത്തിക്കുകയോ ഒക്കെ ചെയ്യുക എന്നത് തെറ്റ് ചെയ്തവന്റെ സ്വഭാവത്തെയൊ സാഹചര്യത്തെയോ ആശ്രയിച്ചു ഇരിക്കും എന്ന് തോന്നുന്നു....



പക്ഷെ ചെയ്ത തെറ്റ് തിരുത്താൻ ആവാത്ത ഒന്നാണെങ്കിൽ എന്ത് ചെയ്യും?????


അങ്ങനെ ഉള്ള ഒരു കഥയാണ് ഈ ചിത്രം.....



മികച്ച ഒരു ത്രില്ലെർ സിനിമാ അനുഭവം......




English

Thriller

Subtitle : English Only





My blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.