Coma IMDb 6.9 ഈ റിവ്യൂ കേൾക്കാൻ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക ലി...

Home » , , » Coma

Coma

 Coma

IMDb 6.9







ഈ റിവ്യൂ കേൾക്കാൻ :




ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/839

ലിങ്ക് 2:https://t.me/favaios/15774



ക്രൈമും സസ്പെൻസ് രംഗങ്ങളും  കൊണ്ട് പ്രേക്ഷകർക്ക് ഉദ്യോഗജനകമായ കുറെ നിമിഷങ്ങൾ സമ്മാനിക്കുന്ന ഒരു must watch മെഡിക്കൽ ത്രില്ലെർ.....




വളരെ പ്രശസ്തമായ ബോസ്റ്റൺ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഡോക്ടർ സൂസൻ വീലർക്ക് തന്റെ കൂട്ടുകാരി നാൻസിയുടെ അകാലത്തിൽ ഉള്ള വിയോഗം സഹിക്കാൻ ആവുമായിരുന്നില്ല.....



അവളുടെ മാനസിക നില പോലും ഇതുമൂലം ചെറുതായി താളം തെറ്റിത്തുടങ്ങിയിരുന്നു....




ഒരു മൈനർ ഓപ്പറേഷന് വേണ്ടി ആ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിരുന്ന നാൻസിയുടെ മരണം ഓപ്പറേഷനിടയിൽ സംഭവിച്ച പാകപ്പിഴ കൊണ്ടാവാം എന്നുള്ള സംശയം സൂസന് ഉണ്ടായിരുന്നു...




ഓപ്പറേഷനിൽ പാളിച്ച ഒന്നും ഇല്ലായിരുന്നു എന്നും ചില രോഗികൾ ഇങ്ങനെ ഓപ്പറേഷനിടയിൽ ബ്രെയിൻ ഡെത്ത് സംഭവിച്ചു കോമ അവസ്ഥയിൽ ആവാറുണ്ടെന്നും മരണം വരെ സംഭവിക്കും എന്നും ഓപ്പറേഷന്  മേൽനോട്ടം വഹിച്ച ഡോക്ടർ ഇവളെ അറിയിച്ചു.



അതിൽ വിശ്വാസം വരാത്ത ഡോക്ടർ സൂസൻ രഹസ്യമായി നടത്തിയ അന്വോഷണത്തിൽ ഞെട്ടിക്കുന്ന ഒരു കാര്യം കണ്ടെത്തുന്നു. ആ ഹോസ്പിറ്റലിൽ ഒരു വർഷത്തിനിടെ ഒരുപാട് രോഗികൾ ബ്രെയിൻ ഡെത്ത് സംഭവിച്ചു കോമയിൽ ആയിട്ടുണ്ടായിരുന്നു...



അതിൽ പലതും മൈനർ ഓപ്പറേഷന് വേണ്ടി അഡ്മിറ്റ്‌ ചെയ്തിരുന്ന ചെറുപ്പക്കാരായ രോഗികളും ആയിരുന്നു.



ഒന്നിലധികം ഓപ്പറേഷൻ തീയറ്റർ ഉള്ള അവിടെ ഒരു ഓപ്പറേഷൻ തീയറ്ററിൽ മാത്രം ആണ് ഇങ്ങനെ കൂടുതലായും സംഭവിക്കുന്നത് എന്ന് അവൾ കണ്ടെത്തി...



പക്ഷെ ഇതിനു പിന്നിലുള്ള രഹസ്യം മാത്രം അവൾക്ക് എത്ര ആലോചിച്ചിട്ടും കണ്ടെത്താൻ അവൾക്ക് സാധിച്ചില്ല.....



ശേഷം സ്‌ക്രീനിൽ....



ഇന്നത്തെ കാലത്തും സാമൂഹിക പ്രസക്തി ഉള്ള ഒരു വിഷയമാണ് സിനിമയിൽ കൈകാര്യം ചെയ്തിരിക്കുന്നത്...


English 1978

Medical Thriller

Subtitle : English Only

Blog : peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.