Argo[2012] IMDb 7.7 റിവ്യൂ കേൾക്കാൻ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യ...

Home » , » Argo

Argo

 Argo[2012]

IMDb 7.7



റിവ്യൂ കേൾക്കാൻ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/878

ലിങ്ക് 2: https://t.me/favaios/15838


ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട ഒരു രക്ഷപെടുത്തലിന്റെ കഥ സിനിമ ആക്കപ്പെട്ടപ്പോൾ അത് പ്രേക്ഷകർക്ക് സമ്മാനിച്ചത് ശ്വാസമടക്കിപ്പിടിച്ചു കണ്ടിരിക്കാൻ പാകത്തിനുള്ള ഒരു seat edge thriller ആയിരുന്നു.....




ഏറ്റവും മികച്ച ത്രില്ലെർ സിനിമകളുടെ ലിസ്റ്റിൽ മുൻപന്തിയിൽ ഈ ചിത്രവും സ്ഥാനം പിടിച്ചിട്ടുണ്ട്.... 




ഇറാനിലെ ജനാധിപത്യവാദിയായ ഭരണാധികാരിയെ അട്ടിമറിയിലൂടെ പുറത്താക്കി ഷാ ഭരണം പിടിച്ചെടുത്തു. അതിന് അയാൾക്ക് അമേരിക്കയുടെയും ബ്രിട്ടന്റെയും മൗനാനുവാദം ഉണ്ടായിരുന്നു. 




ഷാ യുടെ ക്രൂരതകൾക്ക് മുൻപിൽ ഇറാൻ ജനത വിറങ്ങലിച്ചു നിന്നു.  ചെറുപ്പക്കാരനും ക്രൂരനുമായ അയാൾ തനിക്ക് എതിരെ സംസാരിക്കുന്നവരെ തെരുവിൽ ക്രെയിനിൽ തൂക്കിലേറ്റി. 



പെട്രോളിയം ഉല്പന്നങ്ങൾ അമേരിക്കയുടെയും ബ്രിട്ടന്റെയും കൈകളിലേക്കൊഴുകി, ഇതിന്റെ എല്ലാം യഥാർത്ഥ അവകാശികളായ ഇറാൻ ജനത ഷായുടെ കാൽകീഴിൽ ഒരു നേരത്തെ ഭക്ഷണത്തിനായി വാലാട്ടി നിന്നു....... 




എന്നാൽ അടിമത്തം ഭീരുത്വം ആണെന്ന് വിശ്വസിച്ചിരുന്ന ഇറാനിലെ യുവത്വം ഒരു നാൾ ഇറാനിയൻ ഇസ്ലാമിസ്റ്റ്ന്റെ നേതൃത്വത്തിൽ  സടകുടഞ്ഞു എഴുന്നേറ്റു.  അതിനു മുൻപിൽ പിടിച്ചു നിൽക്കാൻ ഷായ്ക്ക് കഴിഞ്ഞില്ല.  ജീവനും കൊണ്ട് അയാൾ അമേരിക്കയിലേക്ക് പലായനം ചെയ്തു.... 




അധികാരം പിടിച്ചെടുത്ത ഇറാനിയൻ ഇസ്ലാമിസ്റ്റുകൾ വിചാരണ നടത്തി അയാൾക്കുള്ള ശിക്ഷ വിധിക്കാനായി  അയാളെ തിരിച്ചു തരാൻ അമേരിക്കയോട് ആവശ്യപ്പെട്ടു. എന്നാൽ അവരതിന് തയ്യാറായില്ല.... 




തുടർന്ന് ഇറാനിലുള്ള അമേരിക്കൻ എംബസി ഇവർ പിടിച്ചെടുത്തു,  അവിടെ ഉള്ളവരെ തടവിലാക്കുകയും ചെയ്തു. ഷായെ തിരികെ എത്തിക്കുക അതായിരുന്നു അവരുടെ ആവശ്യം.... 




എംബസിയിൽ ഉള്ളവരെ തടവിൽ ആക്കിയെങ്കിലും അതിനുള്ളിൽ ഉള്ളവരെ വധിച്ചാൽ രാജ്യാന്തര സമൂഹം ഇറാന് എതിരെ ആവും എന്നുള്ളതുകൊണ്ട് അവർ ആ കടും കൈ ചെയ്യില്ല എന്ന് അമേരിക്കക്ക് അറിയാമായിരുന്നു.. 



എന്നാൽ എംബസി പിടിച്ചെടുക്കുന്ന സമയത്ത് ആറ് അമേരിക്കൻ ജീവനക്കാർ അവിടെ നിന്നും രക്ഷപെട്ടു അടുത്തുള്ള കനേഡിയൻ അംബാസഡറുടെ വീട്ടിൽ ആരുമറിയാതെ അഭയം തേടിയിരുന്നു.... 




ഇവർ എംബസിക്കു പുറത്തായത് കൊണ്ട് ഇവർക്ക് നയതന്ത്ര പരിരക്ഷ കിട്ടില്ലെന്നും പിടിയിലായാൽ തെരുവിൽ തൂക്കിലേറ്റപ്പെടും എന്ന് മനസിലാക്കിയ അമേരിക്കൻ രഹസ്യാന്വോഷണ സംഘടന ഇവരെ രക്ഷിക്കാൻ ഉളള തന്ത്രങ്ങൾ മെനയുന്നു.... 




ഒരു രാജ്യത്തെ ജനങ്ങളുടെ കണ്ണിൽ എല്ലാം  പൊടിയിട്ട് കൊണ്ട് അവരെ രക്ഷിക്കുക അത്ര എളുപ്പം ആയിരുന്നില്ല...... 




ശേഷം സ്‌ക്രീനിൽ.....




മനുഷ്യ ജീവനെ കരുതി ഈ ആറ് ഉദ്യോഗസ്ഥർ രക്ഷപെടാൻ വേണ്ടി പ്രാർത്ഥിക്കണോ,  അതോ ഷായുടെ ക്രൂരതകൾക്ക് മുൻപിൽ വിറങ്ങലിച്ചു നിന്ന ആ ജനതയുടെ തിരിച്ചു വരവിനു ഒപ്പം നിൽക്കണോ എന്ന് ചില സമയത്ത് എങ്കിലും പ്രേക്ഷകർക്ക് ഒരു സംശയം വന്നേക്കാം..... 




English 

Thriller /History 

Malayalam Sub✅

Blog : peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.