7th Floor [Septimo] [2013]
IMDb 5.9
ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതേലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
ലിങ്ക് 1:https://t.me/peruva/737
ലിങ്ക് 2: https://t.me/favaios/15501
ഒട്ടും ബോറടിക്കാതെ ഇരുന്ന് കാണാൻ പറ്റിയ ഒരു സ്പാനിഷ് ത്രില്ലെർ ആണിത് ....
[ഈ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ റിവ്യൂന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗിൽ ലഭ്യമാണ് ]
അന്ന് ക്രിമിനൽ അഡ്വക്കേറ്റ് സെബാസ്റ്റ്യന് കോടതിയിൽ സുപ്രധാനമായ ഒരു കേസിന്റെ വാദത്തിൽ പങ്കെടുക്കേണ്ട ദിവസമായിരുന്നു. കോടതിയിലേക്ക് പോവും മുൻപ് തന്റെ മക്കളെ സ്കൂളിലയക്കാൻ ഇറങ്ങിയതായിരുന്നു അയാൾ . ഒരു വലിയ അപ്പാർട്മെന്റിലെ ഏഴാം നിലയിൽ ആയിരുന്നു അവർ താമസിച്ചിരുന്നത്.
കുസൃതികളായ കുട്ടികൾ രണ്ടും അയാളോടൊപ്പം ലിഫ്റ്റിൽ കയറാൻ കൂട്ടാക്കിയില്ല, തങ്ങൾ സ്റ്റെപ് ഇറങ്ങി വരാമെന്നും ലിഫ്റ്റിൽ വരുന്ന പപ്പയെ തോല്പിക്കും എന്നും പറഞ്ഞു അവർ ആ വഴി പോയി.....
താഴെ എത്തി കുറച്ചു നേരം കഴിഞ്ഞിട്ടും കുട്ടികൾ എത്താതെ ഇരുന്നപ്പോ കുട്ടികൾ തന്നെ പറ്റിക്കാൻ വേണ്ടി ഒളിച്ചു കളിക്കുക ആണെന്ന് അയാൾ വിചാരിച്ചു. കുറച്ചു നേരം കാത്തു നിന്നിട്ടും കുട്ടികൾ എത്താത്തതിനെതുടർന്ന് അയാൾ സ്റ്റെപ് വഴി മുകളിൽ പോയി അന്വോഷിച്ചു, പക്ഷെ നിരാശയായിരുന്നു ഫലം. താഴെ സെക്യൂരിറ്റിയുടെ അടുക്കൽ അന്വോഷിച്ചപ്പോൾ കുട്ടികൾ പുറത്തേക്ക് പോയത് കണ്ടില്ല എന്നയാൾ തീർത്തു പറഞ്ഞു.....
പിന്നെ ആ കുട്ടികൾ എവിടെ അപ്രതീക്ഷിതരായി????
തിരോധനത്തിന് പിന്നിൽ സംശയിക്കാൻ കുറെ ആളുകൾ ഉണ്ടായിരുന്നു, ആ അപ്പാർട്മെന്റിൽ താമസിക്കുന്ന ക്രിമിനൽ പശ്ചാത്തലം ഉള്ളവർ, സെബാസ്റ്റ്യൻ കോടതിയിൽ കേസ് വാദിക്കുന്നതിലെ എതിർ കക്ഷിയിൽ പെട്ടവർ, അപ്പാർട്മെന്റിലെ ചില ആളുകൾ, സെക്യൂരിറ്റി, അങ്ങനെ അങ്ങനെ കുറെ ആളുകൾ.....
ഇവരെല്ലാവരും തന്നെ നിരപരാധികൾ ആണെന്ന് തെളിവ് സഹിതം പുറത്ത് വന്നുകൊണ്ടിരുന്നപ്പോൾ ഒരു ചോദ്യം മാത്രം ബാക്കി ആയിരുന്നു
ആ കുട്ടികൾക്ക് എന്ത് സംഭവിച്ചു???????
ശേഷം കണ്ടറിയുക......
സ്പാനിഷ് ത്രില്ലെർ സിനിമാ പ്രേമികൾക്ക് ഒരു തവണ കാണാൻ ഉള്ളതെല്ലാം ഈ ചിത്രത്തിൽ ഉണ്ട്, ആദ്യ പകുതിയിലെ ആ പെയ്സ് സെക്കന്റ് പകുതിയിൽ ഇല്ലെങ്കിലും ക്ലൈമാക്സ് ട്വിസ്റ്റ് കൂടി ആയപ്പോൾ പ്രേക്ഷകർക്ക് മികച്ചൊരു സിനിമാ അനുഭവം ഈ ചിത്രം സമ്മാനിക്കുന്നു......
Spanish
Imotional Thriller
Subtitle: English Only
My Blog : peruva.com
0 Comments:
Post a Comment