Patriots Day [2016]
IMDb -7.4
ഓൺലൈനിൽ കാണുവാൻ : Amazon Prime
ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
ലിങ്ക് 1:https://t.me/peruva/592
ലിങ്ക് 2:https://t.me/favaios/15231
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്ത ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആണ് ഈ ചിത്രം....
A must watch movie..........
2013 ഏപ്രിൽ 15 - അമേരിക്കയിലെ ബോസ്റ്റണിൽ വെച്ചു നടക്കുന്ന മാരത്തോൺ മത്സരം, അമേരിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന മാരത്തോൺ മത്സരം ഇതായിരുന്നു...
റോഡിനു ഇരു വശവും ജനങ്ങൾ മത്സരം വീക്ഷിക്കാൻ തടിച്ചു കൂടിയിരിക്കുന്നു, അവർക്ക് ഇതൊരു ആഘോഷമായിരുന്നു, ആകെ ഒരു ഉത്സവപ്രതീതി.....
പെട്ടെന്നാണ് അത് സംഭവിച്ചത് ആളുകളുടെ ഇടയിൽ എവിടെയോ തീവ്രവാദികൾ വെച്ച ബോംബ് പൊട്ടിത്തെറിച്ചു, എങ്ങും നിലവിളികൾ മാത്രം, എന്തു ചെയ്യണം എന്നറിയാതെ പോലീസ് ഒരു നിമിഷം പകച്ചു നിന്നപ്പോൾ അടുത്ത ബോംബും പൊട്ടിത്തെറിച്ചു.......
ചിതറിത്തെറിച്ചു കിടക്കുന്ന മനുഷ്യരുടെ കൈകാലുകൾ, ജീവൻ നഷ്ടമായ മൂന്നു ആളുകൾ, ഗുരുതരമായ പരുക്കേറ്റ ഇരുപതോളം ആളുകൾ, ചെറിയ പരുക്ക്കളോടെ നൂറുകണക്കിന് ആളുകൾ. ആ മാരത്തോൺ മത്സരത്തിലെ തീവ്രവാദി ആക്രമണം ആ രാജ്യത്തിനു വരുത്തി വെച്ചത് ഇതെല്ലാമായിരുന്നു......
മറ്റു രാജ്യങ്ങളുടെ മുൻപിൽ അവരുടെ അഭിമാനത്തിന് ഏറ്റ വലിയൊരു ക്ഷതവും കൂടിയായിരുന്നു ഈ ആക്രമണം.....
തങ്ങളുടെ അഭിമാനം വീണ്ടെടുക്കാൻ, കുറ്റവാളികളെ എത്രയും വേഗം പിടിയിലാക്കാൻ FBI യും ബോസ്റ്റൻ പോലീസും നടത്തുന്ന ശ്രമങ്ങളിലൂടെ കഥ പുരോഗമിക്കുന്നു
ശേഷം സ്‌ക്രീനിൽ.....
റിയലിസ്റ്റിക് ആയ അവതരണം ചിത്രത്തിന്റെ ഭംഗി വർധിപ്പിച്ചിരിക്കുന്നു , ഇടയ്ക്ക് പോലീസും തീവ്രവാദികളും തമ്മിലുള്ള ഒരു ഏറ്റുമുട്ടൽ ഉണ്ട്, അത് ഒരു ഒന്നൊന്നര രംഗം ആണ്.....
ചിത്രത്തിന്റെ അവസാനം ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട യഥാർത്ഥ ആളുകളെ കാണിക്കുന്നുണ്ട് അതും കൂടി ഉറപ്പായും കാണണം....
English
Investigation Thriller
Subtitile : English only
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment