Hero - 2021
Kannada
ലിങ്ക് : https://t.me/favaios/15237
വ്യത്യസ്തത ഇഷ്ടപെടുന്ന സിനിമാ പ്രേമികൾക്കായി ഇതാ കന്നഡയിൽ നിന്നും ഒരു സ്പെഷ്യൽ ഐറ്റം......
Not everyones cup of tea......
വ്യത്യസ്തനാമൊരു ബാർബറാം ബാലനെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല.......
ദേ ഇത് തന്നെയാണ് സംഭവം, നമ്മുടെ നായകൻ ഒരു ബാർബർ ആണ്, കാമുകി തേച്ചിട്ട് പോയതിന്റെ സങ്കടം പുള്ളി മറക്കുന്നത് മദ്യത്തിന്റെ സഹായത്തോടെ ആയിരുന്നു......
അങ്ങനെ ഇരിക്കെ പുള്ളിക്ക് ഒരു തോന്നൽ, അവളെ പോയി തട്ടണം, കാമുകരെ ചതിക്കുന്ന എല്ലാത്തിനും ഇതൊരു പാഠമാവണം ...
അന്വോഷിച്ചപ്പോൾ കാമുകി കല്യാണം ഒക്കെ കഴിഞ്ഞു ഒരു പത്തു നാനൂറു ഏക്കറുള്ള ഒരു എസ്റ്റേറ്റിനു നടുക്കുള്ള ബംഗ്ലാവിൽ ഭർത്താവിനോപ്പം ആണ് താമസം എന്നറിഞ്ഞു....
അങ്ങനെ ഇരിക്കെ അവനു ആ ബംഗ്ലാവിൽ മുടി വെട്ടാൻ ഒരവസരം കിട്ടുന്നു, കാമുകിയെ തട്ടാൻ ഇത് തന്നെ അവസരം എന്നോർത്ത് അവൻ അങ്ങോട്ട് അതിനായി പുറപ്പെടുന്നു.....
ശേഷം വായിച്ചറിയേണ്ട കഥ അല്ല കണ്ടറിയേണ്ട കാഴ്ച്ച തന്നെയാണ്........
ബ്ലാക്ക് കോമഡി ആക്ഷൻ ത്രില്ലെർ ആണ് ചിത്രം, ഇടിയും വെടിയും പുകയും ഒക്കെയായി ഒരു വിത്യസ്ത സിനിമാ അനുഭവം......
Nb : വിത്യസ്തത ഇഷ്ടപെടുന്നവർക്ക് നന്നായി ആസ്വദിക്കാൻ ഉള്ളതെല്ലാം ചിത്രത്തിൽ ഉണ്ട്, എന്നാൽ ഇങ്ങനെ ഉള്ള സ്പെഷ്യൽ ഐറ്റംസ് ഇഷ്ടം അല്ലാത്തവരെ സംബന്ധിച്ച് പടം ഒട്ടും ഇഷ്ടമാവാൻ ചാൻസ് ഇല്ല....
(അവസാനത്തെ ഇടിയുടെ length മാത്രം എനിക്ക് കുറച്ചു കൂടുതൽ ആയിത്തോന്നി, ബാക്കി എല്ലാം ഇഷ്ടായി )
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment