ഓപ്പറേഷൻ ജാവ
മലയാളം - 2021
ഇന്നത്തെ ഈ ഡിജിറ്റൽ കാലഘട്ടത്തിൽ എല്ലാവരും കണ്ടിരിക്കേണ്ട മികച്ച ഒരു ചിത്രം......
ബാങ്കിൽ നിന്നാണെന്ന വ്യാജേന ആളുകളെ ഫോണിലൂടെ വിളിച്ചു ക്രെഡിറ്റ് കാർഡ് ഡീറ്റെയിൽസ് ചോദിച്ചും, ഫോണിൽ വന്ന otp ചോദിച്ചും തട്ടിപ്പ് നടത്തുന്ന പലപല കേസുകളും നമ്മൾ ക്ക് അറിയാം എന്നിട്ടും മലയാളികൾ ആ തട്ടിപ്പിന് ദിവസവും ഇരയാവുന്നു, അതേപോലെ ജോലി വാഗ്ദാനം ചെയ്തു ആളുകളിൽ നിന്നും പൈസ തട്ടിയെടുക്കുന്നവരെക്കുറിച്ചും, ഫേസ്ബുക്ക്/വാട്സാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ടു ആളുകളെ ബ്ലാക്‌മെയ്ൽ ചെയ്തു നടത്തുന്ന തട്ടിപ്പുകളെക്കുറിച്ചും എല്ലാം നമ്മൾ ദിനം പ്രതി കേൾക്കാറുണ്ട്. ഇങ്ങനെ ഒക്കെ ഉള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ഒരു പരിധി വരെയെങ്കിലും അറിവ് ജനങ്ങൾക്ക് ഉണ്ടാവാൻ ഇങ്ങനെ ഉള്ള സിനിമകൾ സഹായിക്കും.....
സൈബർ പോലീസ് സ്റ്റേഷനിൽ വരുന്ന കുറെ കേസുകളും, അവ എങ്ങനെയാണ് പരിഹരിക്കുന്നതെന്നുമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്....
ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവരും ഉറപ്പായും കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്നാണിത്
അന്തരിച്ച മഹാനായ കലാകാരൻ കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പു ഈ ചിത്രത്തിൽ ഒരു മികച്ച വേഷം ചെയ്തിരിക്കുന്നു.....
കൂടുതൽ റിവ്യൂകൾ വായിക്കുവാൻ ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment