Nayattu 2021
Malayalam
ഇന്ന് എന്റെ നാട്ടിൽ നടന്ന ഒരു സംഭവം ആദ്യം പറയാം....
ലോക്ഡൌൺ ആയതുകൊണ്ട് രണ്ട് പോലീസുകാർ റോഡിൽ ഉണ്ട്, വരുന്ന വണ്ടികൾ തടഞ്ഞു ഡീറ്റെയിൽസ് ചോദിച്ചു അറിഞ്ഞു അനാവശ്യ യാത്ര ആണെങ്കിൽ തിരിച്ചു വിടുന്നും ഉണ്ട്...
അപ്പോൾ ഒരു സ്‌കൂട്ടറിൽ ഒരു പത്തിരുപത് വയസ്സ് പ്രായം ഉള്ള ഒരു പയ്യൻ വന്നു, പോലീസ് അവനോടു ചോദിച്ചു എങ്ങോട്ട് പോവുന്നു.....
ഉടൻ വന്നു മറുപടി, മുറുക്കാൻ മേടിക്കാൻ പോവുന്നു....
പോലീസ് അവനെ തടഞ്ഞു, ഇതാണോടാ നിന്റെ അത്യാവശ്യകാര്യം??
ആട്ടെ നിനക്ക് ലൈസൻസ് ഉണ്ടോ??
പയ്യൻ മൗനം... പോലീസിന് കാര്യം മനസിലായി, നിന്റെ രക്ഷിതാക്കളെ ആരെ എങ്കിലും വിളി, എന്നിട്ട് മതി ബാക്കി കാര്യം....
അവിടെ നിന്നും പയ്യൻ വീട്ടിലേക്ക് വിളിച്ചു, പോലീസ് അവന്റെ അച്ഛനോട് സംസാരിച്ചു, ഒന്നിവിടെ വരെ വരണം പയ്യൻ ലൈസൻസ് ഇല്ലാതെ വണ്ടിയും എടുത്ത് ഈ ലോക്ഡൌൺ സമയത്ത് ഇറങ്ങിയേക്കുന്നു...
അപ്പോൾ അപ്പൻ, സാർ എന്റെ പേരിൽ കേസ് എടുത്തോ, കാശ് എത്ര ആയാലും ഞാൻ അടച്ചോളാം...
കുറച്ചു കഴിഞ്ഞപ്പോൾ പയ്യന്റെ അപ്പനും അമ്മയും വന്നു, അമ്മ വന്ന വഴി പോലീസുകാരോട് : നിങ്ങളെന്തിനാ സാറേ എന്റെ കൊച്ചിനെ തടഞ്ഞു വെച്ചേക്കുന്നത്, അവൻ എന്നാ തെറ്റാ സാറേ അതിനു ചെയ്തത്....
കുറച്ചു നേരത്തെ തർക്കത്തിന് ശേഷം പോലീസുകാർ വിളിച്ചു പറഞ്ഞിട്ട് വണ്ടി സ്റ്റേഷനിലേക്ക് മാറ്റി.....
ഒരു രണ്ട് ദിവസം കഴിയുമ്പോൾ നോക്കിക്കോ, ആ പയ്യൻ വീണ്ടും ഇവരുടെ മുന്നിലൂടെ ഈ സ്‌കൂട്ടറിൽ അതിലെ തേരാപ്പാരാ നടക്കും.... ഏതേലും രാഷ്ട്രീയക്കാർ ഇന്ന് തന്നെ ആ പയ്യന് വേണ്ടി സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞിട്ടുണ്ടാവണം അതുറപ്പ്......
നിത്യജീവിതത്തിൽ നീതിയും നിയമവും നടപ്പിലാക്കാൻ പോലീസ് നേരിടുന്ന വെല്ലുവിളികളിൽ ഒന്ന് മാത്രമാണിത്, ഇതേപോലെ പോലീസ് യൂണിഫോമിനുള്ളിലെ മനുഷ്യജീവിതങ്ങളുടെ കഥ പറഞ്ഞ മികച്ച ഒരു ചിത്രമാണ് നായാട്ട്....
ഒറ്റ വാക്കിൽ പറഞ്ഞാൽ വേട്ടയാടേണ്ടവർ വേട്ടയാടപ്പെട്ടപ്പോൾ........ അതാണ് ഈ ചിത്രം
കൊട്ടേഷൻ സംഘങ്ങൾക്ക് പോലും ഒരു കാര്യം ചെയ്യണോ അതോ വേണ്ടയോ എന്ന് വെയ്ക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്, എന്നാൽ പോലീസുകാർക്കോ??
സിനിമയിൽ ജോജു വിന്റെ പോലീസ് കഥാപാത്രം ചോദിച്ച ഈ ചോദ്യത്തിൽ ഉണ്ട് ഇന്ന് ഓരോ കേസന്വോഷണത്തിലും രാഷ്‌ട്രീയക്കാരിൽ നിന്നും മറ്റു ഉന്നതരിൽ നിന്നും പോലീസ് നേരിടുന്ന സമ്മർദ്ദത്തിന്റെ അവസ്ഥ......
സത്യം കണ്മുൻപിൽ ഉണ്ടായിട്ടും ഉന്നതർക്ക് വേണ്ടത് മാത്രം പുറത്ത് വിടാൻ വിധിക്കപ്പെട്ട അവരുടെ ജീവിതം അതിലൂടെ ഉള്ള ഒരു യാത്രയാണ് ഈ ചിത്രം....
ജോജു, കുഞ്ചാക്കോ ബോബൻ, നിമിഷ അങ്ങനെ അഭിനയിച്ച എല്ലാവരും തങ്ങളുടെ വേഷം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു, കുറച്ചു നാൾ മുൻപ് നമ്മെ വിട്ടകന്ന ശ്രീ അനിൽ നെടുമങ്ങാടിനെ സ്‌ക്രീനിൽ കണ്ടപ്പോൾ ഇനി ഒരിക്കലും മറ്റൊരു വേഷവുമായി അദ്ദേഹത്തെ കാണാൻ പറ്റില്ലല്ലോ എന്നത് ഒരു വേദനയായി മനസ്സിലേക്ക് കടന്നു വന്നു....
ചിത്രത്തിന്റെ ക്ലൈമാക്സിനെ സംബന്ധിച്ച് പല അഭിപ്രായങ്ങളും കേട്ടു, എന്റെ അഭിപ്രായത്തിൽ ഇതിലും മികച്ച ക്ലൈമാക്സ് ഈ ചിത്രത്തിന് വേറെ നൽകുവാൻ സാധിക്കില്ല എന്ന് തോന്നി....
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment