🎥നന്ദി വീണ്ടും വരിക - 1986 📃മലയാളം ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ 🔵കണ്ട് തുടങ്ങിയപ്പോൾ ഒരു കോമഡി പടം ആണെന്ന് കരുതി, പകുതി കഴിഞ്ഞപ്പോൾ പടം പതിയെ ...

Home » » Nandhi veendum varika

Nandhi veendum varika

 🎥നന്ദി വീണ്ടും വരിക - 1986

📃മലയാളം

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


🔵കണ്ട് തുടങ്ങിയപ്പോൾ ഒരു കോമഡി പടം ആണെന്ന് കരുതി, പകുതി കഴിഞ്ഞപ്പോൾ പടം പതിയെ ആക്ഷൻ സ്വഭാവം കൈവരിച്ചു, ഇത് വരെ കണ്ടിട്ടില്ലാത്തവർ ഉണ്ടെങ്കിൽ, കഥ മറന്നു പോയവർ ഉണ്ടെങ്കിൽ ധൈര്യമായി കണ്ടോ നല്ലൊരു എന്റെർറ്റൈൻർ ആണ് ഈ ചിത്രം.......


🔵മോഹൻദാസ് ഒരു പേടിത്തൊണ്ടനായ ചെറുപ്പക്കാരനാണ്. പോലീസുകാരനായിരുന്ന അവന്റെ അച്ഛന് മകനെ ഒരു എസ് ഐ ആക്കണം എന്നാണ് ആഗ്രഹം പക്ഷെ ഗുണ്ടകളെയും കള്ളന്മാരെയും ഒക്കെ പേടിയുള്ള മോഹൻദാസ് ജോലി കിട്ടാതെ ഇരിക്കാൻ പരീക്ഷയിൽ തന്നാൽ കഴിയും വിധം ഉഴപ്പി ഉത്തരങ്ങൾ എഴുതി...

എന്നാൽ മുകളിലുള്ള പിടിപാട് വെച്ച് അച്ഛൻ അവനെ എസ് ഐ ആക്കുന്നു....


🔴ആദ്യമായി പോസ്റ്റിങ്ങ്‌ കിട്ടിയ സ്ഥലത്തേക്കുറിച്ച് അറിഞ്ഞപ്പോൾ മോഹൻദാസ് വീണ്ടും ഞെട്ടുന്നു, ഗുണ്ടകളും ആക്രമികളും ഒക്കെ ഉള്ള ഒരു ഗ്രാമമായിരുന്നു അത്.


🔵ഗുണ്ടകളെ നേരിടാൻ മോഹൻദാസ് ഒരു മാർഗം കണ്ടെത്തുന്നു, ജോയിൻ ചെയ്യുന്നതിന് മുൻപ് എസ് ഐ ആണ് താൻ എന്നറിയിക്കാതെ ആ ഗ്രാമത്തിൽ പോയി കുറച്ചു നാൾ താമസിക്കുക, എന്നിട്ട് അവിടെ ഉള്ള ഗുണ്ടകളും പ്രമാണിമാരും ആയി ചങ്ങാത്തം സ്ഥാപിക്കുക...


🔵അതിനായി അയാൾ ആ ഗ്രാമത്തിലേക്ക് പുറപ്പെടുന്നു.....


🎞️🎞️🎞️ശേഷം സ്‌ക്രീനിൽ.....


📕ജഗദീഷ്ന്റേതാണ് ഈ ചിത്രത്തിന്റെ കഥ. ശ്രീനിവാസൻ ജഗദീഷ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കി പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മമ്മൂട്ടി, സോമൻ, ശങ്കരാടി, ഉർവ്വശി, സുരേഷ് ഗോപി, ശ്രീനിവാസൻ, അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു....


🔵മമ്മൂട്ടിയുടെ കോമഡി രംഗങ്ങൾ എല്ലാവർക്കും ഇഷ്ടമാവുമോ എന്നറിയില്ല പക്ഷെ അദ്ദേഹത്തിന്റെ റോൾ വളരെ നന്നായി ചെയ്തിട്ടുണ്ട് എന്ന് തന്നെയാണ് എനിക്ക് തോന്നിയത്.....


📕🖱️കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.