Broken City - 2013
IMDb 6.2
[ സിനിമ ഓൺലൈനിൽ കാണുവാൻ : Amazon Prime Video
[ഡൌൺലോഡ് ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
Link 1: https://t.me/favaios/15319
Link 2:https://t.me/peruva/629
]
Mark Wahlberg, Russell Crowe തുടങ്ങിയവർ മുഖ്യ വേഷത്തിൽ എത്തിയ ഒരു പൊളിറ്റിക്കൽ ത്രില്ലെർ ആണ് ഈ ചിത്രം.....
[സിനിമ ഓൺലൈനിൽ കാണുവാൻ / ഡൌൺലോഡ് ചെയ്യുവാൻ റിവ്യൂ ന്റെ അവസാനം ഉള്ള ബ്ലോഗ് സന്ദർശിക്കുക ]
ഒരു കുറ്റവാളിയെ മനഃപൂർവം വെടിവെച്ചു കൊന്ന കേസിൽ പോലീസ് ഓഫിസറായ ബില്ലിയെ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടെങ്കിലും മേലധികാരികളുടെ നിർബന്ധം മൂലം അയാൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു...
ഏഴുവർഷങ്ങൾക്കിപ്പുറം ബില്ലി ഇപ്പോൾ ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആയി ജോലി നോക്കുന്നു, കൂടുതലായും ഭാര്യയെ സംശയം ഉളള ഭർത്താക്കന്മാർക്കായി ഭാര്യമാരെ നിരീക്ഷിക്കുകയും അവർക്ക് വല്ല രഹസ്യ ബന്ധം ഉണ്ടോ എന്നൊക്ക കണ്ട് പിടിച്ചു കൊടുക്കുകയും ഒക്കെ ആയിരുന്നു അയാൾ ചെയ്തിരുന്നത്....
അങ്ങനെ ഇരിക്കെ ബില്ലിയെത്തേടി ന്യൂയോർക്ക് മേയർ എത്തുന്നു, തന്റെ ഭാര്യക്ക് മറ്റാരോ ആയി അടുപ്പം ഉണ്ടെന്ന് അയാൾക്ക് സംശയം ഉണ്ടായിരുന്നു, അത് കണ്ടെത്തികൊടുക്കാൻ അയാൾ ബില്ലിയെ ചുമതലപ്പെടുത്തുന്നു...
അന്വേഷണം ആരംഭിച്ച ബില്ലിക്ക് കുറച്ചു തെളിവുകൾ ലഭിക്കുന്നു, അയാൾ അതെല്ലാം മേയർക്ക് കൊടുക്കുന്നു....
എന്നാൽ തൊട്ടടുത്ത ദിവസം നടക്കുന്ന ചില സംഭവ വികാസങ്ങൾ ബില്ലി ഒട്ടും പ്രതീക്ഷിക്കാത്തത് ആയിരുന്നു....., മേയർ തന്നെ ഈ അന്വേഷണം ഏല്പിച്ചതിനു പിന്നിൽ മറ്റെന്തോ കാരണം ഉണ്ടെന്നു അയാൾക്ക് സംശയം തോന്നുന്നു.....
ശേഷം സ്‌ക്രീനിൽ......
മറ്റു ത്രില്ലെർ ചിത്രങ്ങളെപ്പോലെ, വമ്പൻ കാർ ചെയ്‌സിങ്, സൂപ്പർ ആക്ഷൻ അങ്ങനെ ഒന്നും ഈ ചിത്രത്തിൽ പ്രതീക്ഷിക്കരുത്, കഥയ്ക്ക് പ്രാധാന്യം നൽകി എടുത്തിരിക്കുന്ന മികച്ച ഒരു പൊളിറ്റിക്കൽ ത്രില്ലെർ ചിത്രമാണിത്.....
ത്രില്ലെർ ആണ് എന്നുള്ള ധാരണ മാറ്റി പൊളിറ്റിക്കൽ ത്രില്ലെർ ആണ് എന്ന് വിചാരിച്ചു കണ്ടില്ലെങ്കിൽ നല്ല ലാഗ് അനുഭവപ്പെട്ടേക്കാം......
English
Political Thriller
Subtitle : English Only
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment