Black Hawk Down [2001]
IMDb 7.7
[ സിനിമ ഓൺലൈനിൽ കാണുവാൻ : Amazon Prime വീഡിയോ, Netflix
[ഡൌൺലോഡ് ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
Link 1: https://t.me/peruva/545
Link 2: https://t.me/favaios/15152
Link 3:
]
യുദ്ധ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒഴിവാക്കാൻ പാടില്ലാത്ത ചിത്രങ്ങളിൽ ഒന്നാണിത്, Saving Private Ryan പോലെ യുദ്ധ രംഗങ്ങളുടെ തീവ്രത പ്രേക്ഷകർക്ക് അതേ പോലെ തന്നെ ഈ ചിത്രവും എത്തിക്കുന്നു .നല്ല സൗണ്ട് സിസ്റ്റത്തിൽ ഇട്ടു തന്നെ കാണാൻ ശ്രമിക്കുക അത് മറക്കാനാവാത്ത കുറെ നിമിഷങ്ങൾ നിങ്ങൾക്ക് സമ്മാനിക്കും.....
[സിനിമ ഓൺലൈനിൽ കാണുവാൻ / ഡൌൺലോഡ് ചെയ്യുവാൻ റിവ്യൂ ന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]
യുദ്ധവും പട്ടിണിയും മൂലം ദുരിതം അനുഭവിക്കുന്ന സോമാലിയൻ ജനത, അവർക്ക് UN വഴി വിതരണം ചെയ്യുന്ന ഭക്ഷണവും മരുന്നും പോലും അവിടുത്തെ സ്വയം പ്രഖ്യാപിത പ്രസിഡന്റ് ആയ Mohamed Farrah Aidid ന്റെ അനുയായികൾ തട്ടിയെടുത്ത് തങ്ങളുടെ പിച്ച പോലെ കുറച്ചു ആൾക്കാർക്ക് മാത്രം വിതരണം ചെയ്യുകയും ബാക്കി കരിഞ്ചന്തയിലും വിറ്റ് കാശാക്കുന്നു.....
ജനവാസ മേഖലയിൽ അക്രമികൾ തമ്പടിച്ചിരുന്നതുകൊണ്ട് ഒരു യുദ്ധം പെട്ടെന്ന് സാധ്യമല്ലായിരുന്നു.
അങ്ങനെ ഇരിക്കെ Mohamed Farrah Aidid ന്റെ ഉപദേശകരിൽ രണ്ടുപേർ ഉള്ള സ്ഥലത്തേക്കുറിച്ച് ഒരു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ US സേനയുടെ ഒരു വിഭാഗം ഒരു രഹസ്യ ഓപ്പറേഷനിലൂടെ അവരെ പിടികൂടാൻ യാത്ര തിരിക്കുന്നു, കരയിലൂടെ നടത്തിയ ഈ ഓപ്പറേഷനു അവരെ സഹായിക്കാൻ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളിലും കുറെ പട്ടാളക്കാർ അവരെ അനുഗമിച്ചു......
പക്ഷെ സൈനിക ശക്തിയിലും ആയുധ ശക്തിയിലും പേരുകേട്ട അമേരിക്കൻ സേന ഒരിക്കലും ഓർമ്മിക്കാൻ ഇഷ്ടപെടാത്ത ചില സംഭവങ്ങൾ ആയിരുന്നു അവരെ കാത്തിരുന്നത്......
ശേഷം സ്‌ക്രീനിൽ....
യുദ്ധം സാധാരണക്കാരായ, നിസ്സഹായരായ ജനതയെ എങ്ങനെ ബാധിക്കുന്നു എന്ന് ഇടയ്ക്ക് വരുന്ന ഒന്നോ രണ്ടോ സീനുകൾ കൊണ്ട് പ്രേക്ഷകർക്ക് മറക്കാനാവാത്ത രീതിയിൽ സംവിധായകൻ കാണിച്ചു തരുന്നു, കൂടാതെ പട്ടാളത്തിൽ സുഹൃത്തുക്കൾ തമ്മിലുള്ള സ്നേഹവും അവരുടെ ജീവൻ പണയം വെച്ചുള്ള പോരാട്ടവും ഒരിക്കലും നമ്മൾക്ക് മറക്കാൻ പറ്റില്ല,.
ഈ സിനിമ യുടെ റിവ്യൂ പലയിടത്തും കണ്ടിരുന്നു, പക്ഷെ Hacksaw Ridge എന്നൊരു യുദ്ധ സിനിമ നേരത്തെ കണ്ടിരുന്നു, അത് തന്നെയാണ് ഇത് എന്നാണ് ഓർത്തിരുന്നത്, രണ്ടും വേറെ വേറെ ആണെന്ന് കഴിഞ്ഞ ദിവസമാണ് മനസിലായത്...
രണ്ടും മികച്ച ചിത്രങ്ങൾ തന്നെയാണ്.....
English
War Action
Subtitle : English
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment