A Time to Kill [1996] IMDb 7.5  സിനിമ ഓൺലൈനിൽ കാണുവാൻ : Amazon Prime Video [ഡൌൺലോഡ് ചെയ്യുവാൻ  താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഏതെങ്കിലും...

Home » , , » A Time to Kill

A Time to Kill

 A Time to Kill [1996]

IMDb 7.5


 സിനിമ ഓൺലൈനിൽ കാണുവാൻ : Amazon Prime Video

[ഡൌൺലോഡ് ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക  

Link 1: https://t.me/peruva/681

Link 2: https://t.me/Mac_MoviesS/1668


]

ഈ ചിത്രം കണ്ടുകൊണ്ടിരുന്നപ്പോൾ കണ്ണുകൾ നിറഞ്ഞത്  ചിലപ്പോൾ ഞാൻ ഒരു പെൺകുട്ടിയുടെ പിതാവ് ആയതുകൊണ്ടാവാം, അതുമല്ലെങ്കിൽ ഞാൻ ഒരു മനുഷ്യൻ ആയതുകൊണ്ടാവാം, ഈ കോർട്ട് റൂം ത്രില്ലെർ നിങ്ങൾ കാണാതെ പോയാൽ നിങ്ങളിലെ സിനിമാ പ്രേമിയെക്കാൾ ഉപരി നിങ്ങളിലെ മനുഷ്യനോട് ചെയ്യുന്ന വഞ്ചനയാവുമത്......




[സിനിമ ഓൺലൈനിൽ കാണാൻ /ഡൌൺലോഡ് ചെയ്യാൻ റിവ്യൂ ന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]




കഷ്ടിച്ച് പത്തു വയസ്സ് മാത്രം പ്രായമുള്ള ആ പെൺകുട്ടി കടയിൽ പോയി മടങ്ങി വരും വഴി അതുവഴി ഒരു വാഹനത്തിൽ വന്ന രണ്ട്‌ യുവാക്കളുടെ കണ്ണിൽ പെട്ടു. മദ്യ ലഹരിയിൽ ആയിരുന്ന അവർ ആ പെൺകുട്ടിയെ ക്രൂരമായി റേപ്പ് ചെയ്തു, ശേഷം മരത്തിൽ കെട്ടി തൂക്കി കൊല്ലാൻ ശ്രെമിച്ചു, അത് പരാജയപ്പെട്ടപ്പോൾ കൊല്ലാനായി പത്തിരുപതടി താഴ്ചയിലേക്ക് ആ കുഞ്ഞിനെ വലിച്ചെറിഞ്ഞു....




ബോധമുള്ള സമയങ്ങളിലെല്ലാം ഏതൊരു പെൺകുട്ടിയേയും പോലെ തന്റെ അച്ഛൻ തന്നെ രക്ഷിക്കാൻ വരും എന്നുള്ള പ്രതീക്ഷയിൽ അവൾ അച്ഛനെ വിളിച്ചു കരയുക ആയിരുന്നു......




ഈ ഒരു സംഭവത്തിൽ തങ്ങളുടെ കുടുംബത്തിന് നീതി ലഭിക്കില്ല എന്ന് ആ പിതാവിന് ഉറപ്പായിരുന്നു, കാരണം അവർ കറുത്തവർഗ്ഗക്കാർ ആയിരുന്നു പ്രതികളാവട്ടെ തൊലി വെളുപ്പുള്ളവരും....



അവർക്കുള്ള ശിക്ഷ സ്വയം നടപ്പിലാക്കാൻ അയാൾ തീരുമാനിച്ചു.....




പക്ഷെ അങ്ങനെ ചെയ്‌താൽ കുടുംബത്തിന് പിന്നെ ആര് തുണ എന്നുള്ള ഒരു ചോദ്യം ബാക്കി ആയിരുന്നു.....




നിറത്തിന്റെ പേരിൽ മനുഷ്യർ വേർതിരിവു കാണിക്കുന്ന, അക്രമം അഴിച്ചു വിടുന്ന ആ നാട്ടിൽ, അധികാര സ്ഥാനങ്ങളിൽ എല്ലാം തന്നെ വെളുത്തവർ ഉള്ള ആ നാട്ടിൽ നീതി നടപ്പിലാകുമോ???


ഉത്തരം കണ്ടറിയുക...




മികച്ച ഒരു കോർട്ട് റൂം ത്രില്ലെർ ആണ്, നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല.....



English

Court room thriller

Subtitle : English Only



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക



0 Comments:

Post a Comment

Search This Blog

Powered by Blogger.