Who Am I? -1998
English
Action / Comedy
ഡൌൺലോഡ് ചെയ്യാൻ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച് ചെയ്യുക, അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ചാനലിൽ പടം ലഭിക്കും....
Or
Link: https://t.me/favaios/14852
മലയാളം സിനിമകളും പിന്നെ തമിഴ് സിനിമകളും വല്ലപ്പോഴും ഹിന്ദി സിനിമകളും കണ്ടു നടന്നിരുന്ന കുട്ടിക്കാലത്ത് കൂട്ടുകാരിൽ ഒരുവൻ പറഞ്ഞാണ് ജാക്കിച്ചാൻ എന്ന പേര് കേൾക്കുന്നത് . പുള്ളി ഒടുക്കത്തെ ഇടിയാണെന്നും മലയാളത്തിൽ ഒക്കെ ഉള്ളതുപോലെ ഡ്യുപ്പ് അല്ല പുള്ളി ഒറിജിനൽ ആയിട്ടാണ് ഇടിക്കുന്നത് എന്നൊക്കെ കൂട്ടുകാരൻ പറഞ്ഞു . അതുപോലെ ബ്രൂസ്‌ലി എന്നൊരു വലിയ ഇടിക്കാരൻ കൂടി ഉണ്ടായിരുന്നു പുള്ളിയുടെ ദേഹം ഉരുക്കുപോലെ ആയിരുന്നു എന്നും , ആയുധം വെച്ചൊന്നും കുത്തിയാൽ പുള്ളിക്ക് ഒന്നും പറ്റില്ലാത്രെ , അവസാനം ശത്രുക്കൾ ആരോ അദ്ദേഹത്തെ വിഷം കൊടുത്തു കൊന്നു എന്നൊക്കെ അവൻ അന്ന് പറഞ്ഞു തന്നു
അങ്ങനെ ഇരിക്കെ ആണ് ഈ ചിത്രം കൂട്ടുകാർക്കൊപ്പം ഇരുന്നു കാണുന്നത് . ജാക്കിച്ചാൻ ഇടി മാത്രം അല്ല നല്ല തമാശക്കാരൻകൂടി ആണെന്ന് അന്ന് മനസിലായി . കേസന്വോഷണത്തിനോ മറ്റോ പോവുന്ന നായകൻ പാരച്യൂട്ടിൽ നിന്നോ മറ്റോ ചാടുമ്പോൾ നിയന്ത്രണം വിട്ട് ഒരു മരത്തിൽ ഇടിച്ചു കാട്ടിൽ വീഴുന്നതും ആദിവാസികൾ അദ്ദേഹത്തെ സംരക്ഷിക്കുന്നതും ഒക്കെയാണ് കഥ , ബോധം തെളിഞ്ഞപ്പോൾ താൻ ആരാണെന്നു മറന്നുപോയ നായകൻ അവരുടെ രീതികൾ പഠിച്ചു അവരോടൊപ്പം താമസിക്കുന്നു ....
പിന്നീട് ഓർമ തിരിച്ചുവരുന്നതും ശത്രുക്കളെ പിടിക്കുന്നതുമൊക്കെയായിരുന്നു കഥ ....
ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ ഉറപ്പായും കാണുക ....
നായികയോ മറ്റോ ബോധം കെട്ട് കിടക്കുമ്പോൾ നായകൻ തെങ്ങിൽ കയറി തേങ്ങാ ഇട്ട് ഗ്ലൂക്കോസ് പോലെ കൊടുക്കുന്ന രംഗമൊക്കെ ഇപ്പോഴും ഓർമയിൽ ഉണ്ട് .......( ആഫ്രിക്കയിലെ തെങ്ങ് )
ഇതിനെത്തുടർന്ന് ഒരുപാട് പടങ്ങൾ ഇദ്ദേഹത്തിന്റെ തിരഞ്ഞെടുത്തു കാണുമായിരുന്നു ......
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക ....
0 Comments:
Post a Comment