Deliver us from evil - 2020 Korean Action Thriller Malayalam Sub ✅ ഡൌൺലോഡ് ചെയ്യാൻ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക, അപ്പോൾ വരുന്ന...

Home » » Deliver us from evil

Deliver us from evil

Deliver us from evil - 2020

Korean

Action Thriller

Malayalam Sub ✅


ഡൌൺലോഡ് ചെയ്യാൻ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക, അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ചാനലിൽ പടം ലഭിക്കും....

Or

Link: https://t.me/favaios/14840


മികച്ച നായക കഥാപാത്രവും, അതിനേക്കാൾ ഒരുപിടി മുകളിൽ നിൽക്കുന്ന വില്ലനും നല്ലൊരു സ്റ്റോറി ലൈനും കൂടി ആയപ്പോൾ കൊറിയൻ ആക്ഷൻ ത്രില്ലെർ സിനിമാ പ്രേമികൾക്ക് മിസ്സാക്കാൻ പാടില്ലാത്ത മികച്ച ഒരു ക്രൈം ത്രില്ലെർ സിനിമാ അനുഭവമാണ് ഈ ചിത്രം സമ്മാനിക്കുന്നത് 


ഗവണ്മെന്റ് നു വേണ്ടി രഹസ്യമായി പ്രവർത്തിക്കുന്ന ഒരു ഏജൻസിയിൽ അംഗമായ നായകൻ, കൃത്യമായി അന്വോഷണം നടത്തിയ ശേഷം ചില ക്രിമിനലുകളെ ഭൂമിയിൽ നിന്നും ഇല്ലായ്മ ചെയ്യൽ ആയിരുന്നു ഏജൻസിയുടെ ജോലി....



ചില ആഭ്യന്തരപ്രശ്നങ്ങളെ ത്തുടർന്നു ഗവണ്മെന്റ് ഈ ഏജൻസിയുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ തീരുമാനിക്കുന്നു, അതിനാൽ ഇതിൽ പ്രവർത്തിച്ച പലരും പല വഴിക്ക് പിരിയുന്നു.....അവിടെ ഉണ്ടായിരുന്ന കാമുകിയുമായി വേർപിരിഞ്ഞു നായകൻ മറ്റൊരു നാട്ടിൽ എത്തി താമസം തുടങ്ങുകയും ചെയ്യുന്നു.....


കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ അവന്റെ കാമുകിക്ക് ഒരു സഹായം ആവശ്യം ഉണ്ടെന്നുള്ള ഒരു സന്ദേശം മറ്റൊരാൾ മുഖേന ഇവൻ അറിയുന്നു. തന്റെ പഴയകാല ജീവിതത്തിലേക്ക് ഒരു തിരിച്ചു പോക്ക് ആഗ്രഹിക്കാത്ത അവൻ ഈ സന്ദേശം അവഗണിക്കുന്നു, എന്നാൽ പിന്നീട് ആണ് അവൻ ആ സത്യം അറിയുന്നത്, താൻ യാത്ര പറഞ്ഞു പോന്നപ്പോൾ അവളുടെ വയറ്റിൽ അവന്റെ ഒരു കുട്ടി വളരുന്നുണ്ടായിരുന്നു എന്നും, ആ കുട്ടിയെ ആരോ ഇപ്പോൾ തട്ടിക്കൊണ്ടു പോയി എന്നുള്ളതും.....




തന്റെ കുട്ടിയെ രക്ഷിക്കാൻ വേണ്ടി അവൻ അങ്ങോട്ട് പുറപ്പെടുന്നു... എന്നാൽ അതേ സമയം തന്നെ ഇവനാൽ കൊലചെയ്യപ്പെട്ട ഒരുവന്റെ അതി ക്രൂരനായ സഹോദരൻ ഇവനെ തീർക്കാനും ഇറങ്ങി പുറപ്പെട്ടിട്ടുണ്ടായിരുന്നു......


ശേഷം സ്‌ക്രീനിൽ


മികച്ച ആക്ഷൻ രംഗങ്ങളും, കഥയും, മികച്ച നായക വില്ലൻ കഥാപാത്രങ്ങളും എല്ലാമായി മികച്ച ഒരു സിനിമാ അനുഭവം ഈ ചിത്രം സമ്മാനിക്കുന്നു.....


മൂവി മിറർ സബ്ബ് ഗ്രൂപ്പിനുവേണ്ടി നെവിൻ ബാബുവും കെവിൻ ബാബുവും ചേർന്നാണ് ഇതിന്റെ മലയാളം പരിഭാഷ നിർവഹിച്ചിരിക്കുന്നത് 


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.