Monster Hunter 2020 English Action Adventure/Fantasy  ഡൌൺലോഡ് ചെയ്യാൻ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക, അപ്പോൾ വരുന്ന ഞാൻ കണ്ട സിന...

Home » » Monster Hunter

Monster Hunter

Monster Hunter 2020

English

Action Adventure/Fantasy 

ഡൌൺലോഡ് ചെയ്യാൻ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക, അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ചാനലിൽ പടം ലഭിക്കും....

Or

Link: https://t.me/favaios/14833


നല്ല സ്‌പീക്കർ സിസ്റ്റത്തിൽ ഇട്ടാൽ വീടിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് കണ്ടാസ്വധിക്കാവുന്ന ഒരു ആക്ഷൻ adventure മൂവിയാണിത്....



അമേരിക്കൻ സൈന്യത്തിലെ വനിതാ ക്യാപ്റ്റൻ Natalie Artemis ന്റെ നേതൃത്വത്തിൽ ഒരു സംഘം പട്ടാളക്കാർ തങ്ങളുടെ  ബറ്റാലിയനിലെ തന്നെ കാണാതായ കുറച്ചു സൈനികരെ കണ്ടെത്താനുള്ള ശ്രമത്തിൽ ആയിരുന്നു...., സഹായം അഭ്യർത്ഥിച്ചുള്ള അവരുടെ സന്ദേശം ലഭിച്ച സ്ഥലം വരെ ഇവർ ചെന്നെത്തിയെങ്കിലും അവിടെ അവരെക്കുറിച്ചുള്ള യാതൊരു തെളിവും ലഭ്യമല്ലായിരുന്നു....


ചുറ്റും തിരച്ചിൽ നടത്തുന്നതിനിടെ ഉണ്ടായ കൊടുംകാറ്റിനും ഇടിമിന്നലിനും ഇടയിൽ ഇവർ അകപ്പെടുന്നു,കാറ്റിൽ എടുത്തെറിയപ്പെട്ട വണ്ടിക്കുള്ളിൽ നിന്നും പുറത്തിറങ്ങിയ ഇവർക്ക് ഇപ്പോൾ തങ്ങൾ എത്തിയിരിക്കുന്നത് മറ്റേതോ ലോകത്ത് ആണെന്ന് മനസിലാവുന്നു,  എല്ലാവിധ ആയുധങ്ങൾക്കും മുൻപിൽ അജയ്യനായി നിലകൊള്ളുന്ന ഒരു ഭീകര ജീവിയും അത് കൂടാതെ മനുഷ്യരെ കൊല്ലാൻ കാത്തിരിക്കുന്ന ഭീമാകാരികളായ എട്ടുകാലിയോട് രൂപസാദൃശ്യം ഉള്ള ജീവികളും ഇവരുടെ ജീവൻ എടുക്കാൻ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു......



ആ ലോകത്തു നിന്ന് രക്ഷപെട്ടു പോരാൻ ഇവരിൽ ആർക്കെങ്കിലും സാധിക്കുമോ???? ഇവരെ രക്ഷിക്കാൻ ആരെങ്കിലും വരുമോ??



കണ്ടറിയുക.....



ഒരു വീഡിയോ ഗെയ്മിനെ ആസ്‌പദമാക്കി എടുത്ത സിനിമയാണിത്, ആക്ഷൻ adventure ഫാന്റസി മൂവി ആരാധകരെ തൃപ്തിപ്പെടുത്താൻ ഉള്ള വകയെല്ലാം ചിത്രത്തിലുണ്ട്.......



 Milla Jovovich, Tony Jaa തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.....



എംസോൺ മലയാളം ഗ്രൂപ്പിന് വേണ്ടി വിഷ്ണുപ്രസാദ് ആണ് ഇതിന്റെ സബ്ബ് മലയാളത്തിൽ ചെയ്തിരിക്കുന്നത്...


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.