The Villainess [ഡൌൺലോഡ് ചെയ്യുവാൻ  താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക    Link 1:  https:...

Home » » The Villainess

The Villainess



The Villainess


[ഡൌൺലോഡ് ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക  

Link 1: https://t.me/favaios/14974   

Link 2: https://t.me/peruva/401

Link 3 : https://t.me/mac_movies/2700

]



ആക്ഷൻ ത്രില്ലെർ സിനിമാ പ്രേമികൾക്ക് മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ഒരു അഡാർ ഐറ്റമാണിത്...



ആദ്യത്തെ അഞ്ചു മിനിട്ടുകൊണ്ട് തന്നെ സിനിമ മുതലാവും, ബാക്കിയുള്ളത് പലിശ ഇനത്തിൽ എടുക്കാം .....



ആക്ഷൻ മാത്രമാണോ എന്ന് ചോദിച്ചാൽ അല്ല അതിലൂടെ മികച്ച വൈകാരിക രംഗങ്ങൾ നിറഞ്ഞ ഒരു കഥയും കൂടെ പറഞ്ഞു പോവുന്നുണ്ട് ഈ ചിത്രം...


ആദ്യ കാഴ്ചയിൽ പെട്ടെന്ന് കഥ മനസിലാക്കി എടുക്കാൻ കുറച്ചു പ്രയാസപ്പെട്ടേക്കാം എന്ന് തോന്നുന്നു, നോളൻ അണ്ണൻ ഒക്കെ എടുത്തേക്കുന്നപോലെ പെട്ടെന്ന് പ്രേക്ഷകർക്ക് കലങ്ങാൻ പാടില്ല എന്ന് സംവിധായകന് ചില വാശി ഉണ്ടായിരുന്നു എന്ന് തോന്നുന്നു


നായികയുടെ മൂന്നു ജീവിതകാലഘട്ടത്തിലെ കഥ യാണ് സിനിമ പറഞ്ഞു പോവുന്നത്


പത്തു വയസ്സ് ഉള്ള കാലം,കൗമാരക്കാലം, പിന്നെ ഇപ്പോൾ ഒരു കുട്ടി ഉള്ള സമയം 


പല സമയങ്ങളിലും നായികയുടെ രണ്ട്‌ ഫ്ലാഷ്ബാക്കും മാറി മാറി കാണിക്കുമ്പോൾ പ്രേക്ഷകർക്ക് കൺഫ്യൂഷൻ ഉണ്ടാവുന്നു,പടം മുഴുവനും കണ്ടു കഴിയുമ്പോൾ കാര്യങ്ങൾ ഏകദേശം എല്ലാവർക്കും മനസിലാവും......


Spoiler Alert......👇👇👇

കുട്ടി ആയിരിക്കുമ്പോൾ തന്നെ ആയുധങ്ങൾ കൈകാര്യം ചെയ്യാനും മറ്റും സമാർത്ഥയായിരുന്നു നായിക, ഒരു രത്നമോഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അവളുടെ അച്ഛനെ ചിലർ അവളുടെ മുൻപിലിട്ട് വധിക്കുന്നു എന്നാൽ കൊന്നവന്റെ മുഖം അവൾക്ക് കാണാൻ സാധിക്കുന്നില്ല, എന്നെങ്കിലും അയാളെ കണ്ടെത്തി വധിക്കണം എന്നവൾ പ്രതിജ്ഞ എടുക്കുന്നു......

കൗമാരപ്രായത്തിൽ എത്തിയ അവൾ ഒരു മാഫിയാ തലവനുമായി സ്നേഹത്തിൽ ആവുന്നു, ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനം എടുത്ത് സന്തോഷകരമായി ജീവിതം പോവുന്നതിനിടെ അയാളെ ചിലർ അപായപ്പെടുത്തിയ വാർത്ത അറിഞ്ഞ അവൾ അയാളെ ഇല്ലാതാക്കിയ വലിയൊരു ഗ്യാങ്ങിലെ എല്ലാവരെയും ഇല്ലാതാക്കുന്നു, ശേഷം അവൾ പോലീസിന്റെ കയ്യിൽ അകപ്പെടുന്നു......




ഇത്രയും അക്രമകാരിയായ അവളെ പോലീസ് രഹസ്യമായി അവരുടെ ഇന്റലിജിൻസ് ഏജൻസിയിലെ ഒരു പ്രിത്യേക സെക്ഷനിലേക്ക് മാറ്റുന്നു, അവിടെ ഇതുപോലെ അക്രമകാരികളായ ഒരുപാട് പേരെ ഏറ്റെടുത്തു ട്രെയിൻ ചെയ്തു ഗവണ്മെന്റ് നടപ്പിലാക്കുന്ന പല രഹസ്യ ഓപ്പറേഷനുകൾക്കും ഉപയോഗിക്കുന്നുണ്ടായിരുന്നു,അവിടെ വെച്ച് അവൾ ഒരു കുഞ്ഞിന് ജന്മം നൽകുന്നു, ആ കുട്ടിക്ക് പത്തു വയസാവുമ്പോൾ അവളെ അവിടെ നിന്നും മോചിപ്പിക്കാം എന്ന് അധികൃതർ അറിയിക്കുന്നു,ഏജൻസിക്ക് വേണ്ടി ജീവൻ പണയം വെച്ച് പല ഓപ്പറേഷനുകളിലും പങ്കെടുക്കുന്നതിനോടൊപ്പം തന്റെ അച്ഛന്റെ കൊലയാളികളെ കണ്ടെത്താനും അവൾ ശ്രമിക്കുന്നു......




തീപ്പൊരി ആക്ഷൻ ആണ് ചിത്രത്തിന്റെ പ്രിത്യേകത....




Korean
2017
Action /Drama
Malayalam Sub : ✅ 




കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക








 

2 Comments:

  1. This comment has been removed by the author.

    ReplyDelete
  2. Link clikz cheyyunmbol
    Site can't be reached ennu kanikinu

    ReplyDelete

    ReplyDelete

Search This Blog

Powered by Blogger.