[ സിനിമ ഓൺലൈനിൽ കാണുവാൻ : Netflix
[ഡൌൺലോഡ് ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
Link 1: https://t.me/peruva/410
Link 2: https://t.me/favaios/14984
Link 3: https://t.me/mac_movies/2887
]
ഒന്നൊന്നര ത്രില്ലെർ സിനിമാ അനുഭവം👌👌👌, കഥയുടെ തുടക്കത്തിൽ ഉള്ള പോക്ക് കണ്ടപ്പോ കാർ റേസിങ്ങൊക്കെ ആയി ഒരു ഡ്രാമ ത്രില്ലെർ ആണെന്ന് ഓർത്തു, പക്ഷെ പകുതി ആയപ്പോഴേക്കും പടം ടോപ് ഗിയറിലേക്ക് മാറി ആക്ഷൻ ക്രൈം ത്രില്ലറിലേക്ക് ഒരു ഒന്നൊന്നര കുതിപ്പായിരുന്നു.....
ഇത് ജീവിതത്തിൽ ഒന്നിനെയും പേടിയില്ലാത്ത ഡ്രൈവിങ്ങിൽ അതി വിദഗ്ധനായ ഒരുവന്റെ കഥയാണ്.
സിനിമയിൽ സ്റ്റണ്ട് രംഗത്ത് ഒക്കെ കാർ ഓടിക്കുന്ന രംഗങ്ങളിൽ ഡ്യുപ് ആയി വേഷമിടുകയും പിന്നെ ഒരു വർക്ഷോപ്പിൽ മെക്കാനിക് ആയി ജോലി ചെയ്യുകയുമാണ് നമ്മുടെ കഥാ നായകൻ. ആരെങ്കിലും അവനെ ഡ്രൈവിങ് ജോലിക്ക് വിളിച്ചാൽ അവർ കാറിൽ കയറും മുൻപോ പിൻപോ എന്താണ് ചെയ്യുന്നത് എന്നവൻ അന്വോഷിക്കാറില്ലായിരുന്നു,പറഞ്ഞ സ്ഥലത്ത് അവർക്ക് ഒരപകടവും ഇല്ലാതെ അവൻ കൃത്യമായി അവരെ എത്തിക്കുമായിരുന്നു....
അങ്ങനെ ഇരിക്കെ അവൻ തൊട്ടടുത്ത അപ്പാർട്മെന്റിൽ ഭർത്താവ് ജയിലിൽ ഉള്ള ഒരു സ്ത്രീയെയും കുട്ടിയേയും കണ്ടു മുട്ടുന്നു, അവരുടെ ഇടയിൽ നല്ലൊരു സൗഹൃദം ഉടലെടുക്കുന്നു.....
കുറച്ചു നാളുകൾക്ക് ശേഷം അവളുടെ ഭർത്താവ് ജയിലിൽ നിന്നും പുറത്തിറങ്ങുന്നു, അയാളുമായും നമ്മുടെ നായകൻ നല്ല ബന്ധത്തിൽ ആയിരുന്നു....
എന്നാൽ സന്തോഷം നിറഞ്ഞ അന്തരീക്ഷം മാറി മറഞ്ഞത് പെട്ടെന്നായിരുന്നു, ജയിലിൽ നിന്നും ഇറങ്ങിയ അയാളെയും കുടുംബത്തെയും തേടി ഒരു വലിയ അപകടം എത്തുന്നു, അതിൽ നിന്നും അവരെ രക്ഷിക്കാൻ നമ്മുടെ ഡ്രൈവർ രണ്ടും കല്പിച്ചു രംഗത്ത് ഇറങ്ങുന്നു.....
പക്ഷെ അവനു നേരിടാൻ ഉണ്ടായിരുന്നത് ചില്ലറ അപകടങ്ങൾ ആയിരുന്നില്ല,.........
ശേഷം സ്‌ക്രീനിൽ......
സ്ലോ പെയ്സിൽ പോയിട്ട് പെട്ടെന്ന് സ്പീഡ് കൈവരിക്കുന്ന സിനിമയാണ്, ആക്ഷൻ / കൊലപാതക രംഗം ഒക്കെ ചോരയിൽ കുളിപ്പിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.....
നായകന്റെ സൗന്ദര്യവും അഭിനയവും ആരേയും ആകർഷിക്കാൻ പാകത്തിനുള്ളതാണ്.....
English
2011
Action/Crime Thriller
Malayalam Sub :ശ്രീധർ
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment