Orphan  [ സിനിമ ഓൺലൈനിൽ കാണുവാൻ : Amazon Prime Video [ഡൌൺലോഡ് ചെയ്യുവാൻ  താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്തു ടെലെഗ്ര...

Home » » Orphan

Orphan

 Orphan 


[ സിനിമ ഓൺലൈനിൽ കാണുവാൻ : Amazon Prime Video

[ഡൌൺലോഡ് ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക  

Link 1:  https://t.me/peruva/395 

Link 2: https://t.me/favaios/14965

Link 3: https://t.me/mac_movies/2469

]


# ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ അവർക്കായിട്ടാണ് ഈ റിവ്യൂ 


ഏറ്റവും കൂടുതൽ ആൾക്കാർ കണ്ടിട്ടുള്ള അന്യഭാഷാ ചിത്രങ്ങളിൽ ഒന്നായിരിക്കും ഇതെന്ന് തോന്നുന്നു , ഏറ്റവുമധികം  റിവ്യൂകൾ വന്നിട്ടുള്ള ചിത്രങ്ങളിൽ ഒന്നാണിത് . ഏറ്റവും ഞെട്ടിച്ച ക്ലൈമാക്സ് ഉള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ മുൻപന്തിയിൽ ഈ ചിത്രവും ഉറപ്പായും ഉണ്ടാവും ....


ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ ഉറപ്പിച്ചോ , ഏറ്റവും മികച്ച  ക്ലൈമാക്സുകളിൽ  ഒന്ന് നിങ്ങൾക്കായി ഇതാ കാത്തിരിക്കുന്നു ....

*****************



എന്റെ പേര് എസ്തർ ,


ജനിപ്പിച്ച മാതാപിതാക്കളാൽ  നിഷ്ക്കരുണം ഉപേക്ഷിക്കപ്പെട്ട ഒരനാഥയാണ് ഞാൻ ,  മറ്റുള്ള കുട്ടികൾ മാതാപിതാക്കൾക്കും  ബന്ധുക്കൾക്കും ഒപ്പം  ജീവിതം ആസ്വദിക്കുമ്പോൾ ഞാൻ എന്റെ വിധിയെപ്പഴിച്ചു  അനാഥാലയത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ  ജീവിതം തള്ളി നീക്കി . മാതാപിതാക്കൾക്ക് പോലും വേണ്ടാത്ത എന്നെ ഈ അനാഥാലയത്തിലെ പലരും ദൗർഭാഗ്യത്തിന്റെ ലക്ഷണമായിട്ടാണ് കാണുന്നത് എന്നെനിക്ക് അറിയാമായിരുന്നു , എന്റെ ദുഃഖങ്ങൾ ഉള്ളിലൊതുക്കി  ഓരോ ദിവസവും  ഞാൻ   കഴിച്ചുകൂട്ടി ...


എല്ലാം അറിയുന്ന ദൈവം ഇന്നല്ലെങ്കിൽ നാളെ എനിക്ക് സന്തോഷത്തിന്റെ നാളുകൾ തരും എന്ന് ഞാൻ ഇടയ്ക്കിടയ്ക്ക് സ്വപ്നം  കാണാറുണ്ടായിരുന്നു . അങ്ങനെ എന്റെ സ്വപ്‌നവും ഒരിക്കൽ സത്യമായി . അനാഥാലയത്തിൽ കുട്ടികളെ ദത്തെടുക്കാൻ വന്ന ഒരു കുടുംബം എന്നെ തിരഞ്ഞെടുത്തു , എന്റെ നല്ല നാളുകൾ അവിടെ തുടങ്ങുന്നു എന്ന് എനിക്ക് മനസിലായി ...


പക്ഷെ എന്നോടുള്ള വിധിയുടെ ക്രൂരത അവിടെ അവസാനിച്ചിരുന്നില്ല , എന്റെ സന്തോഷത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല .  ദത്തെടുത്ത കുടുംബം ഒരപകടത്തിൽ മരിക്കുകയും എന്നെ തിരിച്ചു പഴയ അനാഥാലയത്തിലേക്ക് തന്നെ കൂട്ടിക്കൊണ്ടു വരുകയും ചെയ്തു ...... 



ഇതോടെ ഞാൻ ദൗർഭാഗ്യത്തിന്റെ കൂട്ടുകാരി ആണെന്നുള്ള ഒരു സത്യം  ആ അനാഥാലയത്തിലെ  പലരെപ്പോലെ എനിക്കും തോന്നിത്തുടങ്ങി .....



വീണ്ടും ദിവസങ്ങൾ കടന്നു പോയി , എനിക്ക് ഒൻപതു വയസ്സായപ്പോൾ ഒരു കുടുംബം ആ അനാഥാലയത്തിൽ എത്തി , ഇതിനുമുൻപ് വന്ന പലരെയും പോലെ എന്നെ അവരും വേണ്ടെന്നു വെച്ച് മറ്റേതെങ്കിലും കുട്ടിയെ തിരഞ്ഞെടുക്കും എന്നെനിക്ക് ഉറപ്പായിരുന്നു , കാരണം ഞാൻ അത്രയ്ക്കും ഭാഗ്യംകെട്ടവൾ ആയിരുന്നു . പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ 'അമ്മ എന്നെ മകളായി തിരഞ്ഞെടുത്തു , അവർക്ക് മറ്റു രണ്ടു മക്കൾ കൂടി വേറെ ഉണ്ടായിരുന്നു അഞ്ചും പന്ത്രണ്ടും വയസായ രണ്ടു കുട്ടികൾ ...



അച്ഛനെയും അമ്മയേയും  രണ്ടു കൂടപ്പിറപ്പുകളെയും കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ഞാൻ . എന്റെ ജീവിതത്തിനു പുതിയൊരു വെളിച്ചം കൈ വന്നതായി എനിക്ക് തോന്നി ....

പക്ഷെ ഈ തവണയും എന്റെ സന്തോഷം അധികകാലം നീണ്ടു നിൽക്കില്ല എന്നെനിക്ക് കുറച്ചു ദിവസങ്ങൾക്കൊണ്ട്  മനസിലായി , ആ കുടുംബത്തിലെ പലരുടെയും പെരുമാറ്റത്തിൽ ചില അസ്വാഭാവികതകൾ  ഉള്ളതായി എനിക്ക് അനുഭവപ്പെട്ടു , കുട്ടികളുടെയും മുതിർന്നവരിൽ ചിലരുടെയും പെരുമാറ്റത്തിൽ നിന്നും എന്നെ ദത്തെടുത്തതിന് പിന്നിൽ മറ്റെന്തൊ ഉദ്ദേശം അവർക്കുള്ളതായി എനിക്ക് തോന്നി ......................



ആർക്കും വേണ്ടാത്ത എന്റെ ജീവിതത്തിൽ ഒരിക്കലും സന്തോഷം കടന്നു വരില്ലേ ???


അത്രയ്ക്കും ദൗർഭാഗ്യം കെട്ടവളാവാൻ ഞാൻ എന്ത് തെറ്റാണു ചെയ്തത് ?????



എന്റെ ജീവിതം ഇനി എങ്ങനെ ആയിത്തീരും  ???  




ശേഷം സ്‌ക്രീനിൽ .................................



English 2009 

Psychological Thriller/ Horror

Subtitle : Malayalam 


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com  സന്ദർശിക്കുക





0 Comments:

Post a Comment

Search This Blog

Powered by Blogger.