Battle of Memories
Film ഡൌൺലോഡ് ചെയ്യാൻ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച് ചെയ്യുക, അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ചാനലിൽ പടം ലഭിക്കും....
Or
Link: https://t.me/favaios/14907
ഒരു സാധാരണക്കാരനായ എഴുത്തുകാരന്റെ ഓർമ്മകളും ഒരു സീരിയൽ കില്ലറുടെ ഓർമകളും തമ്മിൽ പരസ്പരം മാറിയാൽ എന്ത് സംഭവിക്കും ??
ഇവരുടെ ഓർമ്മകൾ എങ്ങനെ പരസ്പരം മാറി വന്നു ???
എല്ലാത്തിനും ഉത്തരം ഈ ക്രൈം ത്രില്ലെർ ചിത്രം നിങ്ങൾക്ക് പറഞ്ഞു തരും .....
ഇത് ഭാവിയിൽ നടക്കുന്ന കഥയാണ് .
ആളുകൾക്ക് ഓർമ്മകൾ തലച്ചോറിൽ നിന്നും മായ്ച്ചു കളയാനുള്ള ഒരു കണ്ടുപിടുത്തം നടക്കുന്നു . അതിന്റെ ഫലമായി സ്ഥാപിച്ച മെമ്മറി സെന്ററിൽ ചെന്നാൽ നമുക്ക് ഓർമ്മകൾ ടെക്നോളജിയുടെ സഹായത്തോടെ തലച്ചോറിൽ നിന്നും മായ്ച്ചു കളയാനും ആവശ്യമെങ്കിൽ ഒരു ചിപ്പിൽ അത് സ്റ്റോർ ചെയ്തു വെയ്ക്കാനും സാധിക്കുമായിരുന്നു . പിന്നീട് എപ്പോഴെങ്കിലും ആവശ്യം വന്നാൽ വീണ്ടും മെമ്മറി സെന്ററിനെ സമീപിച്ചാൽ അവർ ചിപ്പിൽ നിന്നും ആ ഓർമ്മ നമുക്ക് തിരിച്ചു തലച്ചോറിലേക്ക് പുനഃസഥാപിച്ചു തരുകയും ചെയ്യുമായിരുന്നു.
എഴുത്തുകാരനായ ഫെങ്ങ് സ്നേഹിച്ചു കല്യാണം കഴിച്ച വ്യക്തിയായിരുന്നു . എന്നാൽ ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങൾ കാരണം ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ അയാൾ തീരുമാനിക്കുന്നു . തീരുമാനം അവളെ അറിയിക്കും മുൻപ് പരസ്പരം സ്നേഹിച്ചിരുന്ന സമയത്തെ ആ നല്ല ഓർമ്മകൾ ഭാവിയിൽ ഉണ്ടാവാതെ ഇരിക്കാൻ മെമ്മറി സെന്ററിനെ സമീപിച്ചു ആ ഓർമ്മകൾ മാത്രം അയാൾ തലച്ചോറിൽ നിന്നും നീക്കം ചെയ്യുന്നു . എന്നാൽ വിവാഹമോചനത്തിനായി ഭാര്യയെ സമീപിച്ചപ്പോൾ പഴയ ഓർമ്മകൾ പുനഃസ്ഥാപിച്ചതിനു ശേഷം അതിനെക്കുറിച്ചു സംസാരിക്കാം എന്നവൾ അറിയിക്കുന്നു . തുടർന്ന് സെന്ററിലെത്തി ഓർമ്മകൾ തിരിച്ചെടുത്ത് വീട്ടിൽ എത്തിയപ്പോളാണ് അയാൾ ആ നടുക്കുന്ന സത്യം തിരിച്ചറിഞ്ഞത് , ഇപ്പോൾ ഇടയ്ക്കിടയ്ക്ക് തന്റെ മനസ്സിൽ കയറി വരുന്നത് ഒരു സീരിയൽ കില്ലറുടെ ഓർമ്മകളാണ് ..................
ശേഷം സ്‌ക്രീനിൽ ...................
സ്ലോ പെയ്‌സിൽ കഥ പറഞ്ഞു പോവുന്നതുകൊണ്ട് എല്ലാവർക്കും ചിത്രം ഇഷ്ടമായേക്കില്ല . കൂടാതെ കഥാപാത്രങ്ങളുടെ പേരുകൾ മലയാളിപ്രേക്ഷകർക്ക് ചില സമയങ്ങളിൽ കൺഫ്യൂഷനുകൾ ഉണ്ടാക്കാനും സാധ്യത ഉണ്ട് ..
സ്ലോ പേസ് ത്രില്ലറുകൾ ഇഷ്ടപെടുന്നവർക്കും , വ്യത്യസ്തമായ കഥ ഇഷ്ടപെടുന്നവർക്കും നല്ലൊരു സിനിമാ അനുഭവം ഈ ചിത്രം സമ്മാനിക്കും
Chinese
2017
Science fiction crime thriller film
Sub :
വിശദമായ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment