കൃഷ്‌ണൻകുട്ടി പണി തുടങ്ങി
മലയാളം - 2021
ഡ്രാമ / ത്രില്ലർ
മലയാളത്തിൽ വല്ലപ്പോഴുമേ നല്ല ത്രില്ലെർ ചിത്രങ്ങൾ ഇറങ്ങാറുള്ളു , പക്ഷെ അവയിൽ പലതിനും വേണ്ടത്ര പരിഗണന കിട്ടാതെ പോവുകയും ചെയുന്നു . അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ദിനു തോമസ് ഈലൻ എന്ന സംവിധായകന്റെ കൂദാശ എന്ന ചിത്രം . കൊറിയൻ സിനിമകളിലും സ്പാനിഷ് ത്രില്ലറുകളിലും കണ്ടു വരാറുള്ള കിളി പറത്തൽ അനുഭവിച്ച ചിത്രമായിരുന്നു കൂദാശ .
ഇപ്പോൾ ഇറങ്ങിയിരിക്കുന്ന
കൃഷ്‌ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രവും മികച്ച ഒരു ത്രില്ലെർ ചിത്രമാണ് . പേര് കേട്ടപ്പോൾ കോമഡി ചിത്രമായിരിക്കും എന്നുള്ള ധാരണയിൽ സമീപിച്ച എല്ലാവർക്കും അണിയറപ്രവർത്തകർ ഒരു ട്വിസ്റ്റ് അങ്ങ് ആദ്യമേ സമ്മാനിച്ചു .
കോമഡി കാണാൻ നോക്കി ഇരുന്നവരെ ഹൊറർ മൂഡിലേക്ക് കൊണ്ടുപോയി ഒരു മികച്ച ത്രില്ലെർ സിനിമാ അനുഭവം ഈ ചിത്രം സമ്മാനിക്കുന്നു .
ഒറ്റപ്പെട്ടു കിടക്കുന്ന ഒരു വീട്ടിലേക്ക് പ്രായമായ ഒരു വൃദ്ധനെ നോക്കുവാൻ ചെന്ന ചെറുപ്പക്കാരനായ ഉണ്ണിക്കണ്ണന് അവിടെ രസിക്കുവാൻ വേണ്ടതെല്ലാം ഉണ്ടായിരുന്നു
അവന്റെ ആ രസകരമായ ജീവിതം നേരിട്ട് കണ്ടറിയുക .............
സാനിയ ഇയ്യപ്പന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച വേഷം ഈ ചിത്രത്തിൽ ആണ് എന്നാൽ വിഷ്ണു ഉണ്ണികൃഷ്ണൻ ആ കഥാപാത്രത്തിന് അത്രക്കും ചേരുന്നതായി തോന്നിയില്ല . തീയറ്ററിൽ റിലീസ് ചെയ്തിരുന്നു എങ്കിൽ പടം ഗംഭീരം എന്നുള്ള റിപ്പോർട്ടുകൾ വന്നേനെ എന്ന് തോന്നുന്നു .
വീടുകളിലും മറ്റും ഇരുന്നു കാണുമ്പോൾ പലപ്പോഴും നമ്മുടെ ശ്രദ്ധ മറ്റു പല കാര്യങ്ങളിലേക്കും പോവും , ഇടയ്ക്ക് പടം നിർത്തി വെച്ച് മറ്റു പല കാര്യങ്ങളിലും ഇടപെട്ട ശേഷമാവും പലരും സിനിമ കാണുക . പക്ഷെ ഈ സിനിമ അങ്ങനെ കാണുവാൻ ഉള്ളതല്ല , ഒറ്റ ഇരുപ്പിനു കണ്ടു തീർക്കുവാൻ ഉള്ളതാണ് ..............
പടത്തെക്കുറിച്ചു നല്ലതും മോശവുമായ റിവ്യൂകൾ കണ്ടു . ഒരു കൊറിയൻ സ്പാനിഷ് സിനിമാ ആരാധകൻ ആയ എനിക്ക് പടം ഒരുപാട് ഇഷ്ടപ്പെട്ടു . മറ്റു രാജ്യങ്ങളിലെ ത്രില്ലെർ ചിത്രങ്ങളുമായി താരതമ്യം ചെയ്യാവുന്ന നിലവാരം ഉറപ്പായും ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു .....
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment