The Gift - 2015
English
Thriller / ഡ്രാമ
Malayalam Sub ✅(Mzone)
സിനിമ ഡൌൺലോഡ് ചെയ്യാൻ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച് ചെയ്യുമ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ നോക്കുക
Or
Link : https://t.me/favaios/14491
Link 1 : https://t.me/c/1076965989/19829
ഒരു നിഗൂഢ വ്യക്തിയുടെ സാന്നിധ്യം സന്തോഷകരമായ കുടുംബജീവിതം നയിച്ചുപോന്ന ഭാര്യാ ഭർതൃ ജീവിതത്തെ മാറ്റി മറിച്ചതിന്റെ ത്രില്ലെർ സിനിമാ അവതരണം ആണ് ഈ ചിത്രം....
ചിക്കാഗോയിൽ നിന്നും താൻ പഠിച്ചു വളർന്ന നാട്ടിലേക്ക് പുതിയൊരു ജോലി കിട്ടി എത്തിയതായിരുന്നു സൈമണും ഭാര്യ റോബിനും, ഇനിയുള്ള ജീവിതം അവിടെ ചിലവഴിക്കാനായിരുന്നു അവരുടെ പ്ലാൻ.
അതിനായി പുതിയൊരു വീട് മേടിച്ചു അങ്ങോട്ട് അവർ താമസം മാറുന്നു, ഷോപ്പിങ്ങിനിടെ യാദൃച്ഛികമായി തന്റെ സ്കൂൾ ജീവിതത്തിലെ ഒരു കൂട്ടുകാരനെ സൈമൺ കണ്ടു മുട്ടുന്നു,പരിചയം പുതുക്കി യാത്ര പറഞ്ഞു പോവുമ്പോൾ അവൻ മൂലം തങ്ങളുടെ ജീവിതം മാറി മറിയാൻ പോവുക ആണെന്ന് അവർ അപ്പോൾ അറിഞ്ഞിരുന്നില്ല........
ഇടയ്ക്കിടെ ഓരോ ഗിഫ്റ്റുകൾ അയച്ചു കൊടുത്തും, വീട്ടിൽ സന്ദർശനത്തിന് എത്തിയും കൂട്ടുകാരൻ ഇവരുമായി കൂടുതൽ അടുക്കാൻ ശ്രമിക്കുന്നു, എന്നാൽ ഇവന്റെ സ്വഭാവം ഇഷ്ടപെടാത്ത സൈമൺ അവനെ തങ്ങളുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ തീരുമാനിക്കുന്നു, എന്നാൽ മറ്റു ചില ഉദ്ദേശങ്ങൾ ഉള്ളിൽ ഉണ്ടായിരുന്ന അവനെ ഒഴിവാക്കുന്നത് അത്ര എളുപ്പം അല്ല എന്ന് സൈമൺ അറി യാൻ പോവുന്നതേ ഉണ്ടായിരുന്നുള്ളൂ.....
എന്തായിരിന്നു അവന്റെ ലക്ഷ്യം???
സൈമന്റെയും റോബിന്റെയും ജീവിതം ഇവൻ മൂലം ഇല്ലാതാവുമോ??
കണ്ടറിയുക, നല്ലൊരു ഡ്രാമ ത്രില്ലെർ സിനിമാ അനുഭവം ഈ ചിത്രം നമുക്ക് സമ്മാനിക്കും.
എംസോൺ മലയാളം സബ് ഗ്രൂപ്പിന് വേണ്ടി പ്രശോഭ് പി സി ആണ് ഇതിന്റെ മലയാളം സബ്ടൈറ്റിൽ ചെയ്തിരിക്കുന്നത്
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment