The Bridge on the River Kwai -1957
English
War/Adventure/Drama
Malayalam Sub ✅
ഡൌൺലോഡ് ചെയ്യാൻ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച് ചെയ്യുക, അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ പടം ഉണ്ട്
Or
Link 1: https://t.me/favaios/14546
Link 2 : https://t.me/c/1076965989/17237
രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ മികച്ച ഒരു അഡ്വഞ്ചർ / വാർ മൂവിയാണിത്
തങ്ങൾക്ക് മുൻപിൽ കീഴടങ്ങിയ നൂറുകണക്കിന് ബ്രിട്ടീഷ് പട്ടാളക്കാരെ ജപ്പാൻ സൈന്യം ഒരു കൊടും കാട്ടിനുള്ളിലെ അവരുടെ തടങ്കൽ പാളയത്തിൽ എത്തിക്കുന്നു, പലപ്പോഴായി ജപ്പാന്റെ പിടിയിലായ മറ്റു രാജ്യക്കാരായ പട്ടാള തടവുകാർ അവിടെ ഉണ്ടായിരുന്നു, ജപ്പാനിലെ ക്രൂരനായ കേണൽ സെയ്ട്ടോയ്ക്ക് ആയിരുന്നു ഈ ക്യാമ്പിന്റെ ചുമതല. ആ കൊടും കാടിനുള്ളിൽ നിന്നും ഒരു രക്ഷപെടൽ തികച്ചും അപ്രാപ്യമായിരുന്നു, അതിനു ശ്രെമിച്ച പലരെയും സെയ്ട്ടോയുടെ സൈന്യം വെടിവെച്ചു വീഴ്ത്തി...
ഇവരെയെല്ലാം ഈ കൊടും കാട്ടിനുള്ളിൽ എത്തിച്ചതിനു പിന്നിൽ സെയ്ട്ടോയ്ക്കും കൂട്ടർക്കും ഒരു ലക്ഷ്യം ഉണ്ടായിരുന്നു, ജപ്പാൻ നിർമിക്കുന്ന റെയിൽവേ പാതയ്ക്ക് വേണ്ടി ക്വായ് നദിക്കു കുറുകെ ഒരു പാലം നിർമ്മിക്കാൻ ഇവരെ ഉപയോഗപ്പെടുത്തുക എന്നതായിരുന്നു അത്.
തടവിലായ ഉന്നത ഉദ്യോഗസ്ഥരും പണി എടുക്കണം എന്നതുകൊണ്ട് സെയ്ട്ടോയുടെ പാലം പണിയോട് നിസ്സഹകരണം കാണിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ അയാൾ തന്ത്രപൂർവ്വം വരുതിയിലാക്കി പാലം പണി മുന്നോട്ട് നീങ്ങുന്നു....
അതിനിടെ തടവിൽ നിന്നും തന്ത്രപൂർവ്വം രക്ഷപെട്ട ഒരു അമേരിക്കൻ പട്ടാളക്കാരൻ ബ്രിട്ടീഷ് കമാന്റോ സംഘത്തെ കണ്ടുമുട്ടുന്നു, പാലം പണിയെക്കുറിച്ച് അറിഞ്ഞ ബ്രിട്ടീഷ് സംഘം ഏതു വിധേനെയും ഇത് തടയാൻ തീരുമാനിക്കുന്നു....
ശേഷം കണ്ടറിയുക,
സെയ്ട്ടോയുടെ തടങ്കൽ പാളയവും, കൊടും കാട്ടിനുള്ളിലെ പാലം പണിയും, അമേരിക്കൻ പട്ടാളക്കാരൻ രക്ഷപെടാൻ വേണ്ടി സഹിച്ച ത്യാഗവും, പാലം പണി തടയാൻ ബ്രിട്ടീഷ് കമാന്റോ സംഘം നടത്തുന്ന നീക്കങ്ങളും എല്ലാം സിനിമാ പ്രേമികളെ ആസ്വാധനത്തിന്റെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു......
ഈ പടം ഇറങ്ങിയത് 1957 ൽ ആണെന്നുള്ളത് അത്ഭുതപ്പെടുത്തുന്നു, അന്നത്തെകാലത്തു ഇത്രയും മികച്ച രീതിയിൽ ഇത് അണിയിച്ചൊരുക്കിയവർക്ക് ഒരു ബിഗ് സല്യുട്ട്......
എംസോൺ മലയാളം ഗ്രൂപ്പിന് വേണ്ടി പ്രശോഭ് പി സി യാണ് ഇതിന്റെ മലയാളം സബ് ചെയ്തിരിക്കുന്നത്
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment