The Chase -2017
Korean
Thriller/ Serial Killing
Malayalam Sub ✅
ഡൗൺലോഡ് ചെയ്യാൻ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച് ചെയ്യുക അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ പടം കിട്ടും
Or
Link 1: https://t.me/favaios/14564
Link 2 : https://t.me/ddmlsub/1446
സീരിയൽ കില്ലിംഗ് ത്രില്ലെർ സിനിമകൾ ഇഷ്ടപെടുന്നവർക്ക് ആസ്വദിക്കാൻ വേണ്ടതെല്ലാം ഉള്ള ഒരു ചിത്രമാണിത്..
ഒരു കൊച്ചു പട്ടണത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധൻമാരിൽ ചിലരെ മരിച്ച നിലയിൽ കണ്ടെത്തുന്നു, ബന്ധുക്കൾ ആരും തന്നെ ഇല്ലാത്ത ആ വൃദ്ധരുടെ മരണങ്ങൾ സ്വാഭാവിക മരണങ്ങൾ എന്ന് ഏവരും കരുതുന്നു, എന്നാൽ 30 വർഷങ്ങൾക്ക് മുൻപ് ആ പട്ടണത്തിൽ ഇത് പോലെ വൃദ്ധൻമാരുടെ മരണവും തുടർന്ന് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ മരണവും അന്വോഷിച്ചു പരാജയപ്പെട്ട ഡിറ്റക്റ്റീവ് ചോയ്ക്ക് ഇപ്പോൾ നടക്കുന്നത് അന്ന് നടന്നപോലെ തന്നെയുള്ള സീരിയൽ കൊലപാതകങ്ങൾ ആണെന്ന് സംശയം തോന്നുന്നു.....
അയാൾ തന്റെ സംശയങ്ങൾ ആ നാട്ടിൽ അപ്പാർട്മെന്റുകൾ വാടകയ്ക്ക് കൊടുക്കുകയും, വാതിലിന്റെ ലോക്കുകൾ സർവീസ് ചെയ്യുകയും ചെയ്യുന്ന ഒരു വൃദ്ധനോട് പങ്ക് വെയ്ക്കുന്നു, എന്നാൽ ആ വൃദ്ധൻ ഇതിനൊന്നും വലിയ പ്രാധാന്യം കൊടുക്കുന്നില്ല, എന്നാൽ പിറ്റേ ദിവസം ഡിറ്റക്റ്റീവ് ചോയ്ക്ക് വലിയൊരു അപകടം സംഭവിച്ച വാർത്ത അറിഞ്ഞപ്പോൾ അയാൾ പറഞ്ഞതൊക്കെ ശരിയായിരുന്നു എന്ന് വൃദ്ധന് മനസിലാവുന്നു..
ആ സീരിയൽ കില്ലറെ ഏതു വിധേനെയും കണ്ടെത്താൻ വൃദ്ധൻ തീരുമാനിക്കുന്നു, ഡിറ്റക്റ്റീവ് ചോയ് പറഞ്ഞത് ശരി വെയ്ക്കുന്ന രീതിയിൽ ആ നാട്ടിൽ വീണ്ടും മരണങ്ങൾ സംഭവിക്കുന്നു ......
ശേഷം സ്‌ക്രീനിൽ.....
എല്ലാത്തിനും പിന്നിൽ ആരാണ്, 30 വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകങ്ങൾക്കും ഇപ്പോൾ നടക്കുന്നതിനും പിന്നിൽ ഒരാൾ തന്നെയാണോ??
ഈ കൊലപാതകങ്ങൾക്ക് പിന്നിലുള്ള കാരണം എന്താണ്??
കൊലപാതകി എന്നെങ്കിലും പിടിയിലാവുമോ???
എല്ലാം കണ്ടറിയുക....
ഇടയ്ക്ക് ചെറിയൊരു ലാഗ് ഫീൽ ചെയ്തെങ്കിലും പിന്നീട് വന്ന സംഭവവികാസങ്ങൾ അതെല്ലാം മറക്കാനും മികച്ച ഒരു സിനിമ ആസ്വദിക്കാനും ഉള്ള വക നൽകി......
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment