Innocent Witness - 2019
Korean
Courtroom Thriller / Drama
Malayalam Sub✅
സിനിമ ഡൌൺലോഡ് ചെയ്യാൻ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച് ചെയ്യുമ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ നോക്കുക
Or
ലിങ്ക് 1 : https://t.me/favaios/14478
ലിങ്ക് 2 :https://t.me/c/1076965989/13189
കോർട്ട് റൂം ത്രില്ലെർ സിനിമാ പ്രേമികൾക്ക് ഇതാ കണ്ടാസ്വദിക്കാൻ മികച്ച ഒരു ഫീൽഗുഡ് കോർട്ട് റൂം ത്രില്ലെർ ചിത്രം
ഓട്ടിസം ബാധിച്ച ഒരു കുട്ടിയുടെ കാഴ്ചപാടുകൾ സാധാരണ ആളുകളിൽ നിന്നും വളരെ വിത്യസ്തമായിരിക്കും, അവർ അവരുടേതായ ഒരു ലോകത്താണ് കൂടുതലായും ജീവിക്കുന്നത്, അങ്ങനെ ഉള്ള ഒരു കുട്ടി അർധരാത്രിയിൽ തൊട്ടടുത്ത വീട്ടിൽ നടന്ന ഒരു മരണത്തിനു ദൃക്‌സാക്ഷിയാവുന്നു, ആ കുട്ടിക്ക് അതൊരു കൊലപാതകം ആയിട്ടായിരുന്നു തോന്നിയത്, പക്ഷെ അതൊരു 80 വയസായ വൃദ്ധൻ ആത്മഹത്യ ചെയ്തത് ആയിരുന്നു എന്നതായിരുന്നു എതിർപക്ഷത്തിന്റെ വാദം....
എന്തായാലും ഈ കുട്ടിയുടെ ഒറ്റ മൊഴിയുടെ പേരിൽ മരണ സമയത്ത് അടുത്ത വീട്ടിൽ ഉണ്ടായിരുന്ന വേലക്കാരി ഇരുമ്പഴിക്കുള്ളിലാവുന്നു, ഈ നിരപരാധിയായ സ്ത്രീയെ രക്ഷിക്കേണ്ട ചുമതല വക്കീലായ നായകൻ ഏറ്റെടുക്കുന്നു....
ആ കുട്ടിയുമായി അടുത്തിടപെഴകിയാൽ മാത്രമേ തന്റെ കക്ഷിക്ക് അനുകൂലമായ കൂടുതൽ വിവരങ്ങൾ ലഭിക്കുക ഉള്ളു എന്നും, പിന്നെ എന്ത് സാഹചര്യം കൊണ്ടാണ് ആ കുട്ടി ആത്മഹത്യയെ കൊലപാതകം ആയി തെറ്റിദ്ധരിച്ചത് എന്നും കണ്ട് പിടിക്കാൻ വേണ്ടി അയാൾ ആ കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുന്നു......
എന്നാൽ അതത്ര എളുപ്പം അല്ലായിരുന്നു.......
ഒരു നിരപരാധിയായ സ്ത്രീയെ രക്ഷിക്കാൻ നായകന് സാധിക്കുമോ, അതോ ഈ കുട്ടിയുടെ മൊഴി ആ സ്ത്രീക്ക് ശിക്ഷ വാങ്ങി കൊടുക്കുമോ???
സത്യം എന്നെങ്കിലും പുറത്ത് വരുമോ.....
എല്ലാം കണ്ടറിയുക, മികച്ച ഒരു കോർട്ട് റൂം / ഫീൽ ഗുഡ് മൂവിയാണിത്
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment